അവധിക്കാലത്ത് മിക്കവരും യാത്ര പോകാനാണ് പ്ലാൻ ചെയ്യുന്നത്. ‌എവിടേക്ക് യാത്ര തിരിക്കും എന്നതാണ് മിക്കവരുടെയും ചോദ്യം. ഈ ക്രിസ്മസ് അവധിക്ക് മക്കളുമൊത്ത് ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. പ്രത്യേകിച്ച് ഓണത്തിനും ക്രിസ്മസിനും ഒക്കെ കുട്ടികൾക്ക് 10 ദിവസം അവധി ഉള്ളപ്പോൾ.

അവധിക്കാലത്ത് മിക്കവരും യാത്ര പോകാനാണ് പ്ലാൻ ചെയ്യുന്നത്. ‌എവിടേക്ക് യാത്ര തിരിക്കും എന്നതാണ് മിക്കവരുടെയും ചോദ്യം. ഈ ക്രിസ്മസ് അവധിക്ക് മക്കളുമൊത്ത് ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. പ്രത്യേകിച്ച് ഓണത്തിനും ക്രിസ്മസിനും ഒക്കെ കുട്ടികൾക്ക് 10 ദിവസം അവധി ഉള്ളപ്പോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാലത്ത് മിക്കവരും യാത്ര പോകാനാണ് പ്ലാൻ ചെയ്യുന്നത്. ‌എവിടേക്ക് യാത്ര തിരിക്കും എന്നതാണ് മിക്കവരുടെയും ചോദ്യം. ഈ ക്രിസ്മസ് അവധിക്ക് മക്കളുമൊത്ത് ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. പ്രത്യേകിച്ച് ഓണത്തിനും ക്രിസ്മസിനും ഒക്കെ കുട്ടികൾക്ക് 10 ദിവസം അവധി ഉള്ളപ്പോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാലത്ത് മിക്കവരും യാത്ര പോകാനാണ് പ്ലാൻ ചെയ്യുന്നത്.  ‌എവിടേക്ക് യാത്ര തിരിക്കും എന്നതാണ് മിക്കവരുടെയും ചോദ്യം. ഈ ക്രിസ്മസ് അവധിക്ക് മക്കളുമൊത്ത് ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ. പ്രത്യേകിച്ച്  ഓണത്തിനും ക്രിസ്മസിനും ഒക്കെ കുട്ടികൾക്ക് 10 ദിവസം അവധി ഉള്ളപ്പോൾ. വിദേശയാത്രയ്‌ക്ക് മുൻ‌കൂട്ടി ധാരാളം ആസൂത്രണവും ഫണ്ടുകളും ആവശ്യമായി വരും. എന്നാൽ നമ്മുടെ രാജ്യത്ത്‌ തന്നെ പെട്ടെന്ന് പോകാനും കണ്ടാസ്വദിച്ച് വരാനും പറ്റിയ സ്ഥലങ്ങളുണ്ട്.

ശൈത്യകാലത്ത് ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളും ഒരു മാന്ത്രിക നാടായി മാറുന്നു. ചിലത് ഡ്രോപ്പ്-ഡെഡ് തണുപ്പാണെങ്കിൽ, മറ്റുള്ളവ നിങ്ങൾക്ക് തണുപ്പിൽ നിന്ന് ആശ്വാസം കണ്ടെത്താനും സുഖപ്രദമായ സമയം ആസ്വദിക്കാനും കഴിയുന്ന സ്ഥലങ്ങളാണ്. കുട്ടികൾക്കും കുടുംബത്തിനും ഒപ്പം ഈ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാൻ ഇതാ മനോഹരമായ ചില ഇടങ്ങളെ പരിചയപ്പെടാം.

ADVERTISEMENT

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

പച്ചപ്പും നീല കടലും മണൽപ്പരപ്പും നിറഞ്ഞ ദ്വീപുകളാണ് ആൻഡമാൻ നിക്കോബാറിലുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുഭാഗത്ത് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ആൻഡമാൻ നിക്കോബാർ. ബീച്ചുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാഴ്ചയിൽ ഒന്ന്.

മനോഹരമായ ദ്വീപുകൾക്ക് പേരുകേട്ടത് മാത്രമല്ല, ഏകാന്തതയ്ക്കും പേരുകേട്ടയിടമാണ് ആൻഡമാൻ നിക്കോബാർ.   നിങ്ങൾ ഇഷ്ടപ്പെടുന്നവയെ ആശ്രയിച്ച്, അതനുസരിച്ച് സന്ദർശിക്കേണ്ട സ്ഥലങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം എന്നതാണ് ഈ നാടിന്റെ ഏറ്റവും നല്ല ഭാഗം.  പോർട്ട് ബ്ലെയർ, ഹാവ്ലോക്ക് ദ്വീപുകൾ, ബരാടാംഗ് ദ്വീപ്  എന്നിവ ശൈത്യകാലത്ത് സന്ദർശിക്കാൻ പറ്രിയയിടങ്ങളാണ്. ചില ജലവിനേദങ്ങൾ ആസ്വദിക്കുന്നത് മുതൽ കടൽ നടത്തം, മ്യൂസിയം നടപ്പാതകൾ, പവിഴപ്പുറ്റുകൾ എന്നിവയുടെ ഭംഗിയും ആസ്വദിക്കാം. നല്ല നാടൻ രുചിയുള്ള ഭക്ഷണവും ആൻഡമാനിൽ ലഭിക്കും

മൂന്നാർ

ADVERTISEMENT

മൂന്നാർ ഒരു വിന്ററി യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. പശ്ചിമഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ ലോക സഞ്ചാരികളുടെ മുഴുവൻ മനം കവർന്നെടുത്തതാണ്. ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് തേയിലത്തോട്ടങ്ങൾ. ഇതുകൂടാതെ, ട്രെക്കിങ്ങിനും ക്യാമ്പിംഗിനും നിരവധി സ്ഥലങ്ങളുമുണ്ട്. ലക്കം വെള്ളച്ചാട്ടത്തിലേയ്ക്ക് കുട്ടികളേയും കൂട്ടി ഒരു വിനോദയാത്രയ്‌ക്കും പോകാം. മൂന്നാറിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ കുടുംബവുമൊത്തു സമയം പരമാവധി പ്രയോജനപ്പെടുത്താം. 

ഓർച്ച, മധ്യപ്രദേശ്

ബെത്‌വ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓർച്ച ഒരു പുരാതന പട്ടണമാണ്‌. ആഡംബരവും ചരിത്രവും സൗന്ദര്യവും ഒരുമിച്ച് തേടുന്നവരാണെങ്കിൽ, ഓർച്ചയാണ് മികച്ചത്. 

ഉദയ്പൂർ 

ADVERTISEMENT

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ വർഷത്തിലെ ഏത് ഘട്ടത്തിലും മനോഹരമാണ്. എന്നാൽ ശൈത്യകാലത്ത് കൂടുതൽ ആകർഷണനീയമാകും. അരവാലി കുന്നുകളാൽ ചുറ്റപ്പെട്ട ഈ നഗരം അതിമനോഹരമായ ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  ഇവിടെയെത്തിയാൽ പിച്ചോള തടാകം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. കുട്ടികൾ‌ക്ക് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ‌ അദ്ഭുതകരമായ അവസരം നൽകുമ്പോൾ, കുടുംബത്തിലെ മറ്റംഗങ്ങൾക്കും  ഉദയ്പൂർ‌ എന്ന നഗരത്തിൽ  ചെറിയ കാര്യങ്ങൾ‌ ആസ്വദിക്കാൻ‌ കഴിയും. 

ധർമശാല, ഹിമാചൽ പ്രദേശ്

ശൈത്യകാലത്തെ സ്നേഹിക്കുന്ന  കുടുംബമാണെങ്കിൽ‌, ഈ ഡിസംബറിൽ ധര്‍മശാലയിൽ പോകേണ്ടതാണ്. മിക്കവാറും എല്ലാ കുന്നിൻ പ്രദേശങ്ങളും മഞ്ഞുവീഴ്ചയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കും ഈ സമയത്ത്. ഹിമാചൽ പ്രദേശിലെ ഏത് സ്ഥലവും മഞ്ഞുകാലത്ത് മികച്ചതാണെങ്കിലും യാത്ര ചെയ്യാനും താമസിക്കാനും ധർമ്മശാലയാണ് കൂടുതൽ സൗകര്യപ്രദം. എത്തിച്ചേരാനുള്ള എളുപ്പവും ധര്‍മശാലയെ മറ്റ് ഹിമാചൽ നഗരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മഹാബലിപുരം

ഇൗ അവധിക്കാലം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് ചെന്നൈയിൽ. എന്നാൽ പതിവ് ശുപാർശകളിൽ നിന്ന്  എന്തെങ്കിലും വിഭിന്നമായിട്ടാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, മഹാബലിപുരം നിങ്ങൾക്കുള്ള ഉത്തരമാണ്. ആളൊഴിഞ്ഞതും സമാധാനപരവുമായ ഈ സ്ഥലത്തിന് ധാരാളം യാത്രാനുഭവങ്ങൾ നൽകാനാവും. ശില്പങ്ങളുടെയും ഗുഹകളുടെയും തവിട്ടുനിറവും കടലിന്റെ നീലിമയും എല്ലാത്തരം യാത്രക്കാരേയും മഹാബലിപുരത്ത് പിടിച്ചു നിർത്തും.

ഷില്ലോങ് 

വെള്ളച്ചാട്ടങ്ങൾ മുതൽ മാന്ത്രികതയേക്കാൾ കുറവല്ലാത്ത കാഴ്ചകൾ വരെ, ഷില്ലോങ്ങിന് ധാരാളം  പ്രത്യേകതകളുണ്ട്. പ്രത്യേകിച്ചും, കുടുംബവുമൊത്ത് പ്രകൃതിയുടെ മടിയിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ. പ്രായമായവരെ സംബന്ധിച്ചിടത്തോളം, മങ്ങാത്ത കാഴ്‌ചകൾ സമ്മാനിക്കാൻ ഷില്ലോംഗിനാകും.  ഇളയവർക്കായി, മനോഹരമായ തടാകങ്ങളും ഗുഹകളുമുണ്ട്. ശൈത്യകാലത്തെ സംബന്ധിച്ചിടത്തോളം, ഷില്ലോംങ് മനോഹരമാണ്, അതിനപ്പുറം നിഗൂഡവും വശ്യവുമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT