ഇഗ്ലൂ വീട്ടില്‍ താമസിക്കാന്‍ പറ്റുന്ന ഇന്ത്യയിലെ ഏക സ്ഥലം!
മണാലിയില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയാണ് ബുദ്ധമത വിശ്വാസികളുടെ ഗ്രാമമായ സെതാന്‍. തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്, സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മണാലിയില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയാണ് ബുദ്ധമത വിശ്വാസികളുടെ ഗ്രാമമായ സെതാന്‍. തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്, സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മണാലിയില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയാണ് ബുദ്ധമത വിശ്വാസികളുടെ ഗ്രാമമായ സെതാന്‍. തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്, സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മണാലിയില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയാണ് ബുദ്ധമത വിശ്വാസികളുടെ ഗ്രാമമായ സെതാന്‍. തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്, സമുദ്രനിരപ്പിൽ നിന്ന് 2700 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ധൗലൊധര്‍ നിരകളുടെ സുന്ദരമായ ദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാം നഗരത്തിരക്കില്‍ നിന്നും അല്‍പ്പം ആശ്വാസം തേടി വരുന്ന യാത്രക്കാര്‍ക്ക് നവജീവന്‍ നല്‍കും. ഒരു പരിധിയില്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ടേക്ക് കടത്തി വിടുന്നതിനു നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ മണാലി പോലെ അമിതമായ ജനത്തിരക്കുമില്ല.
സീസണ്‍ മാറുന്നതനുസരിച്ച് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സെതാനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള വേനൽക്കാലത്ത് ഹൈക്കിംഗിനും ക്യാമ്പിംഗിനും അനുയോജ്യമാണ്. പാണ്ഡുറോപ, ലാമ ഡഗ്, ജോബ്രിനല്ല തുടങ്ങി നിരവധി ട്രെക്കിങ്ങുകളും ഉണ്ട്. പ്രസിദ്ധമായ ഹാംപ പാസ് ട്രെക്കിന്‍റെ ആരംഭം കൂടിയാണ് ഇവിടം.
മഞ്ഞുകാലത്ത് ഏതോ മായിക ലോകം പോലെയാണ് സെതാന്‍ അനുഭവപ്പെടുക. മഞ്ഞു മൂടി എങ്ങും വെളുത്ത നിറം വ്യാപിക്കും. അത്ര പോപ്പുലര്‍ അല്ലെങ്കിലും സ്നോബോര്‍ഡിംഗ്, സ്കീയിംഗ്, മഞ്ഞിലൂടെയുള്ള ട്രെക്കിംഗ് മുതലായവ ഈ സമയത്ത് ചെയ്യാന്‍ സാധിക്കും. ഇഗ്ളൂ വീടുകളുടെ അനുഭവം നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥലം കൂടിയാണ് സെതാന്‍.
ടിബറ്റിൽ നിന്നും സ്പിറ്റി താഴ്‌വരയിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ് സേതാനിലുള്ളത്. ബുദ്ധമതമാണ് ഇവിടെ പ്രചാരത്തിലുള്ളത്. വിരലില്‍ എണ്ണാവുന്നത്രയും വീടുകള്‍ മാത്രമേ ഇവിടെയുള്ളൂ. മഞ്ഞുകാലത്ത് ഇവിടം ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമമായി മാറും. തങ്ങളുടെ വീടുകള്‍ വിട്ട് സെതാന്‍ നിവാസികള്‍ കുളു താഴ്‌വരയിലേക്ക് നീങ്ങും. വേനല്‍ക്കാലത്ത് വീണ്ടും തിരിച്ചു വന്ന് കൃഷിപ്പണിയില്‍ മുഴുകും.
എങ്ങനെ എത്താം?
ഡല്‍ഹിയില്‍ നിന്ന് സെതാനിലേക്ക് എച്ച്ആർടിസിയുടെ ബസുകള്‍ ലഭ്യമാണ്. ഏകദേശം 14 മണിക്കൂര്‍ വേണം യാത്രക്ക്. മണാലിയില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെയെത്താം. സ്വന്തം വണ്ടിയില്ലെങ്കില്‍ ടാക്സി വിളിക്കാം. ഏകദേശം 1000 രൂപയോളമാണ് ഇതിനു ചാര്‍ജ് ഈടാക്കുന്നത്.
സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ കുളുവിൽ നിന്നും കുളു-മണാലി ഹൈവ വഴി പ്രിനിയിലാണ് ആദ്യം എത്തേണ്ടത്. മണാലിയ്ക്ക് മുൻപ് 3 കിലോമീറ്റർ മുൻപേയുള്ള ഈ സ്ഥലത്ത് നിന്നും ഹംതയിലേക്ക് തിരിഞ്ഞ് പോയാല്‍ സെതാനിലെത്താം. പ്രിനിയിൽ നിന്നും 35 ഹെയർപിൻ വളവുകള്‍ നിറഞ്ഞ 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ സെതാനായി.
English Summery : Igloo Village Sethan