നയാഗ്രയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാൻ സഞ്ചാരികൾക്ക് നൂറുനാവാണ്. അവിടേക്കുള്ള യാത്ര എല്ലാവർക്കും പറ്റില്ലല്ലോ അതാണ് മിക്കവരുടെയും വിഷമം. നയാഗ്രയോളം സൗന്ദര്യം നിറഞ്ഞ ഒരിടം ഇന്ത്യയിലുണ്ട്. ചിത്രകൂട് വെള്ളച്ചാട്ടം. സഞ്ചാരികൾ ഇന്ത്യയുടെ നയാഗ്ര എന്നാണ് വിളിക്കുന്നത്.ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയാഗ്രയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാൻ സഞ്ചാരികൾക്ക് നൂറുനാവാണ്. അവിടേക്കുള്ള യാത്ര എല്ലാവർക്കും പറ്റില്ലല്ലോ അതാണ് മിക്കവരുടെയും വിഷമം. നയാഗ്രയോളം സൗന്ദര്യം നിറഞ്ഞ ഒരിടം ഇന്ത്യയിലുണ്ട്, ചിത്രകൂട് വെള്ളച്ചാട്ടം. സഞ്ചാരികൾ ഇന്ത്യയുടെ നയാഗ്ര എന്നാണ് വിളിക്കുന്ന ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പ്പൂരിന് സമീപമാണ്. ആദ്യകാഴ്ചയിൽ തന്നെ ആരെയും കീഴടക്കുന്ന സൗന്ദര്യമാണ് ഇൗ വെള്ളച്ചാട്ടത്തിന്. മഴക്കാലമായാൽ ഈ സൗന്ദര്യം നൂറിരട്ടിയാകും. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടവും ഇതുതന്നെ.

ചിത്രകൂട് എന്ന വാക്കിന് അർത്ഥം ‘അദ്ഭുതങ്ങളുടെ കുന്നുകൾ‘ എന്നാണ്. സാംസ്കാരികവും, മതപരവുമായി വളരെ പ്രാധാന്യമുള്ള ഒരു ഉത്തരേന്ത്യൻ പട്ടണമാണിത്. പുരാ‍ണങ്ങളിൽ പറയുന്ന ധാരാളം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. വടക്കെ വിന്ധ്യ പർവ്വതനിരകളിലാണ് ഈ പട്ടണം നിലകൊള്ളുന്നത്. ഇവിടുത്തം പ്രധാന ആകർഷണം വെള്ളച്ചാട്ടം തന്നെയാണ്. ഇന്ദ്രാവതി നദിയിലാണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌.

chitrakoot
ADVERTISEMENT

95 അടി മുകളില്‍ നിന്നാണ്‌ നദിയിലേക്ക് വെള്ളം താഴേക്ക്‌ പതിക്കുന്നത്‌. നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. വീതിയുടെ കാര്യത്തിലും ചിത്രകൂട് വെള്ളച്ചാട്ടം അതിശയിപ്പിക്കും. മൂന്നൂറു മീറ്റര്‍ വീതിയുണ്ട് ഈ വെള്ളച്ചാട്ടത്തിന്. ഇന്ത്യയുടെ നയാഗ്ര എന്ന പേരു നേടിക്കൊടുത്തതും ഇതു തന്നെയാണ്. ജൂലൈ മുതൽ മാർച്ച് വരെയാണ് സന്ദർശിക്കാൻ അനുയോജ്യം.

Show comments