കൊറോണ മാറിയാൽ ആദ്യം പോവുക ഇവിടേക്ക്; ടിക്ടോക് താരം ഫുക്രു
ഇപ്പോഴത്തെ ഏറ്റവും വലിയ വാർത്തകളിലൊന്ന് ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതാണല്ലോ. ടിക്ടോക്കിലൂടെയാണ് ഫുക്രു എന്ന പേര് മലയാളികൾക്കു പരിചിതമായത്. റിയാലിറ്റി ഷോയിലൂടെ ഫുക്രു എന്ന കൃഷ്ണജീവിനെ കൂടുതൽ പേരറിഞ്ഞു. ടിക്ടോക് നിരോധിച്ചെങ്കിലും ഫുക്രു ഇപ്പോഴും താരമാണ്. ടിക്ടോക് വിഡിയോസ്

ഇപ്പോഴത്തെ ഏറ്റവും വലിയ വാർത്തകളിലൊന്ന് ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതാണല്ലോ. ടിക്ടോക്കിലൂടെയാണ് ഫുക്രു എന്ന പേര് മലയാളികൾക്കു പരിചിതമായത്. റിയാലിറ്റി ഷോയിലൂടെ ഫുക്രു എന്ന കൃഷ്ണജീവിനെ കൂടുതൽ പേരറിഞ്ഞു. ടിക്ടോക് നിരോധിച്ചെങ്കിലും ഫുക്രു ഇപ്പോഴും താരമാണ്. ടിക്ടോക് വിഡിയോസ് കഴിഞ്ഞാൽ ഫുക്രുവിന് ഏറ്റവും ഇഷ്ടം യാത്രകൾ ചെയ്യാനാണ്. കൂടുതലും ഹൈറേഞ്ചിലേക്കുള്ള യാത്രകളാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഫുക്രു.
‘ കൂട്ടുകാർക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യാനാണ് ഇഷ്ടം. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ എനിക്ക് അധികം അവസരം കിട്ടിയിട്ടില്ല. ഇനിയും സമയമുണ്ടല്ലോ, അതുകൊണ്ട് കുറേ സ്വപ്നയാത്രകൾ നടത്തണം എന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ഹൈറേഞ്ചിലേക്ക് യാത്ര പോകാനാണ്. മലകളും കുന്നുകളും ഒക്കെ കയറി പോകാൻ ഭയങ്കര രസമാണ്.
ഇടുക്കിയോട് പ്രത്യേക ഇഷ്ടം
സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ഇടുക്കിയിലേക്ക് യാത്ര പോയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇടുക്കി തന്നെയാണ്. അവിടുത്തെ കാടും മലകളും തണുപ്പും ഒക്കെ ആരെയും ആകർഷിക്കും. പലവട്ടം അവിടെ പോയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഇടുക്കിയോടുള്ള ഇഷ്ടം കൂടിക്കൂടി വന്നിട്ടേയുള്ളൂ.ട്രെക്കിങ് നടത്തി മലമുകളിൽ കയറി ടെന്റടിച്ച് താമസിക്കണം. രാത്രി മുഴുവൻ കഴിയണം. അങ്ങനെ ഹൈറേഞ്ച് യാത്ര പോകുമ്പോൾ ഉപയോഗിക്കാൻ ഞാൻ ടെന്റ് വരെ വാങ്ങി വച്ചിട്ടുണ്ട്. ഇടുക്കിയിലേക്കു പോകാൻ എപ്പോൾ ചാൻസ് കിട്ടിയാലും ഞാൻ പോകും. ഒരിക്കൽ തെന്മലയിലേക്ക് ഒരു ട്രിപ്പ് പോയി. കാടിനുള്ളിലെ നടപ്പാതയിൽ നടക്കാൻ തന്നെ ഭയങ്കര രസമാണ്. മരങ്ങൾക്കിടയിലൂടെ കയറിയും ഇറങ്ങിയും പോകുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരിക്കും.
കൊറോണ മാറിയാൽ ലഡാക്കിലേക്ക്
കുറെ നാളായി പ്ലാനിട്ട് വെച്ചിരിക്കുന്ന ട്രിപ്പാണ് ലഡാക്ക്. അങ്ങനെ ചുമ്മാതൊന്നും പോകാനല്ല പ്ലാൻ. ബൈക്കോടിച്ച് പോകണം. ഞങ്ങൾ കുറച്ച് ഫ്രണ്ട്സ് കൂടിച്ചേർന്ന് പദ്ധതിയിട്ടിരിക്കുന്ന യാത്രയാണത്. ബൈക്കിൽ ആകുമ്പോൾ നമുക്ക് ഇഷ്ടമുള്ള ഇടത്തൊക്കെ നിർത്തി എൻജോയ് ചെയ്തു യാത്ര ചെയ്യാൻ പറ്റും. പിന്നെ കുറച്ച് അഡ്വഞ്ചറസും ആയിരിക്കുമല്ലോ. ലഡാക്കിലേക്കും ഹിമാലയത്തിലേക്കുമൊക്കെ ഒത്തിരി പേർ ബൈക്കിൽ പോകുന്നുണ്ടല്ലോ. അതു കണ്ടിട്ടു തന്നെയാണ് ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽ കയറിക്കൂടിയത്. ഈ കൊറോണയൊക്കെ ഒന്ന് മാറിയിട്ട് വേണം പോകാൻ.
വിദേശരാജ്യങ്ങളിൽ പോകണമെന്ന ആഗ്രഹം ഉണ്ട്. ഞാൻ ഖത്തറിൽ മാത്രമേ പോയിട്ടുള്ളൂ. ഇനി പതുക്കെ അതൊക്കെ പ്ലാൻ ചെയ്യണം’.
English Summary : Celebrity travel fukru