ഗോവ യാത്രയിൽ നിങ്ങൾ കണ്ടിട്ടില്ലാത്ത അപൂർവ കാഴ്ച
ഗോവയിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെ നിങ്ങൾ കണ്ടിരിക്കാനിടയില്ലാത്ത ഒരു അപൂർവ കാഴ്ചയുണ്ട്. കർണാടക – ഗോവ അതിർത്തിയിൽ സുർല ഗ്രാമത്തിൽ മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം. അത് നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും. ബെൽഗാമിന് സമീപമുള്ള സുർല വെള്ളച്ചാട്ടം ആണ് പ്രകൃതി നിങ്ങൾക്കായി

ഗോവയിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെ നിങ്ങൾ കണ്ടിരിക്കാനിടയില്ലാത്ത ഒരു അപൂർവ കാഴ്ചയുണ്ട്. കർണാടക – ഗോവ അതിർത്തിയിൽ സുർല ഗ്രാമത്തിൽ മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം. അത് നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും.
ബെൽഗാമിന് സമീപമുള്ള സുർല വെള്ളച്ചാട്ടം ആണ് പ്രകൃതി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഹൃദ്യവിരുന്ന്. സുരല വെള്ളച്ചാട്ടം എന്നും സുർല വെള്ളച്ചാട്ടം എന്നൊക്കെ ഇതിന് പേരുണ്ട്. കർണ്ണാടകയുടെ വെനസ്വല എന്നാണ് ഇവിടം അറിയപ്പെടുന്നത്.
പശ്ചിമഘട്ടത്തിന്റെ നിറുകയിൽ ഏതാണ്ട് 300 അടി മുകളിൽ നിന്നുമാണ് ഈ പാലരുവി താഴേക്കു പതിക്കുന്നത്. ചുറ്റും മൂടി നിൽക്കുന്ന കങ്കുമ്പി വനമേഖലയിലെ കറുത്ത പച്ച വനത്തിന് നടുവിലായി വെള്ള നൂൽപോലെ തോന്നും ഈ വെള്ളച്ചാട്ടം കാണാൻ. സാഹസികർക്കും പ്രകൃതിസ്‌നേഹികൾക്കും അനുയോജ്യമായ ഒരു ട്രെക്കിങ് സ്ഥലമാണിത്. മലകയറ്റത്തിന്റെയും വെള്ളച്ചാട്ടത്തിന്റെയും താഴ്‌വരയുടെയും ഗംഭീരഫീൽ അനുഭവിക്കാൻ പറ്റിയ സ്ഥലം.
വെള്ളച്ചാട്ടത്തിലെത്താൻ കൽസയിൽ നിന്ന് ട്രെക്ക് ആരംഭിക്കണം. ഇവിടെ നിന്ന് പാറക്കെട്ട് മുറിച്ചുകടക്കണം, അത് സീസണിൽ ഒരു അരുവിയായി ഒഴുകും. യാത്രാമധ്യേ, ഗംഭീരമായ കൽസ വെള്ളച്ചാട്ടവും കണ്ട് ട്രെക്കിങ് സുർല വെള്ളച്ചാട്ടത്തിൽ അവസാനിക്കും.ബെൽഗാമിലെ ഖാനാപൂരിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ നിരവധി വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. വർഷത്തിൽ ഏതുസമയവും വെള്ളച്ചാട്ടം കാണാമെങ്കിലും മഴക്കാലത്താണ് അതിന്റെ യഥാർഥ ഭംഗി വെളിപ്പെടുന്നത്. ചുറ്റുമുള്ള മഞ്ഞുമൂടിയ പച്ച താഴ്‌വരയിൽ പാൽ പോലെ ശക്തമായി താഴേക്ക് ഒഴുകുന്ന ഒരു ചിത്രം ഓർത്തുനോക്കു.
പശ്ചിമഘട്ടത്തിന്റെ മുകൾ ഭാഗത്ത് മഴക്കാലം നൽകുന്ന അനുഗ്രഹമാണീ വെള്ളച്ചാട്ടം, പ്രകൃതിസ്‌നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടം. മഴക്കാലത്ത്, വെള്ളച്ചാട്ടം അതിന്റെ പൂർണ്ണതയിൽ ആയിരിക്കുമ്പോൾ, സുർല ഗ്രാമത്തിന് അകലെനിന്ന പോലും വെള്ളച്ചാട്ടം കാണാം.
English Summary : Surla falls goa