ഒടിടി റിലീസ് പ്രകാരം മലയാളത്തില്‍ ഇറങ്ങിയ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും.സൂഫിയുടെ നഷ്ടപ്രണയം പ്രേക്ഷകരുടെ മനസിലെ നോവായി ഇന്നും അവശേഷിക്കുന്നു. പുതുമുഖത്തിന്റെ പരിഭ്രമമേതുമില്ലാതെ സൂഫിയുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ദേവ് മോഹനും പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ്. ഓരോ യാത്രയും തനിക്ക്

ഒടിടി റിലീസ് പ്രകാരം മലയാളത്തില്‍ ഇറങ്ങിയ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും.സൂഫിയുടെ നഷ്ടപ്രണയം പ്രേക്ഷകരുടെ മനസിലെ നോവായി ഇന്നും അവശേഷിക്കുന്നു. പുതുമുഖത്തിന്റെ പരിഭ്രമമേതുമില്ലാതെ സൂഫിയുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ദേവ് മോഹനും പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ്. ഓരോ യാത്രയും തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി റിലീസ് പ്രകാരം മലയാളത്തില്‍ ഇറങ്ങിയ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും.സൂഫിയുടെ നഷ്ടപ്രണയം പ്രേക്ഷകരുടെ മനസിലെ നോവായി ഇന്നും അവശേഷിക്കുന്നു. പുതുമുഖത്തിന്റെ പരിഭ്രമമേതുമില്ലാതെ സൂഫിയുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ദേവ് മോഹനും പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ്. ഓരോ യാത്രയും തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി റിലീസ് പ്രകാരം മലയാളത്തില്‍ ഇറങ്ങിയ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും. സൂഫിയുടെ നഷ്ടപ്രണയം പ്രേക്ഷകരുടെ മനസിലെ നോവായി ഇന്നും അവശേഷിക്കുന്നു. പുതുമുഖത്തിന്റെ പരിഭ്രമമേതുമില്ലാതെ സൂഫിയുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ദേവ് മോഹനും പ്രിയങ്കരനായി തീര്‍ന്നിരിക്കുകയാണ്. ഓരോ യാത്രയും തനിക്ക് ഓരോ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നവയാണെന്നും യാത്രകളിലൂടെ ജീവിതത്തിന് പുതുഭാവങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നും ദേവ് മോഹന്‍ പറയുന്നു. ദേവിന്റെ യാത്ര വിശേഷങ്ങളിലേക്ക്....

മരുഭൂമിയില്‍ മാനം നോക്കി രാവുറക്കം

ADVERTISEMENT

ഇന്ത്യയ്ക്കകത്തും പുറത്തും യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും രാജസ്ഥാനാണ് താന്‍ കണ്ടതില്‍ വച്ചേറ്റവും മനോഹരമായ ഇടമെന്ന് ദേവ് മോഹന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് രാജസ്ഥാന്‍ യാത്ര നടത്തുന്നത്. സാംസ്‌കാരം, പൈതൃകം, ചരിത്രം ഏതുമാകട്ടെ രാജസ്ഥാന് പങ്കുവയ്ക്കാന്‍ അനേകായിരം അനുഭവങ്ങളുണ്ട്. തന്നെ സംബന്ധിച്ച് ആ നാട് അനുഭവങ്ങളുടെ കലവറയാണെന്ന് താരം പറയുന്നു.

സൂഫിയും സുജാതയും ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് പ്രചോദനം ലഭിക്കാന്‍, അജ്മീറിലെ ദര്‍ഗ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചുവെന്നും അങ്ങനെയാണ് രാജസ്ഥാനിലേ്ക്ക് പോകുന്നത്. എന്നാല്‍ ദര്‍ഗ സന്ദര്‍ശനവും സൂഫിസം അടുത്തറിയാനുള്ള അവസരവും എനിക്ക് അധികം ലഭിച്ചില്ല. എന്നാല്‍ ആ യാത്ര എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാനുമെന്റെ സുഹൃത്തും കൂടിയായിരുന്നു പോയത്. ജയ്പൂര്‍, ജയ്‌സാല്‍മീര്‍ തുടങ്ങി ഭൂരിഭാഗം സ്ഥലങ്ങളും ഞങ്ങള്‍ കണ്ടു. ഉദയ്പൂര്‍ മാത്രമാണ് ആ യാത്രയില്‍ കാണാനാവാതെ പോയത്.

ADVERTISEMENT

ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി

എന്നെ സംബന്ധിച്ച് യാത്രകളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നത് സ്ഥലങ്ങള്‍ കാണുന്നതിനേക്കാള്‍ അവിടുത്തെ ആളുകളെ അടുത്തറിയാനും തനത് രുചികള്‍ പരീക്ഷിക്കാനുമൊക്കെയാണ്. രാജസ്ഥാനില്‍ ആയിരുന്നപ്പോഴും തിരക്കുള്ള ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഒഴിവാക്കി ഞങ്ങള്‍ അത്തരം സ്ഥലങ്ങളിലാണ് കൂടുതലും ചെലവഴിച്ചത്. അങ്ങനെയാണ് മരുഭൂമിയില്‍ ഒരു രാത്രി ചെലവഴിക്കാന്‍ പോകുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവമായിരുന്നു അത്. മരുഭൂമിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്കുള്ള ട്രിപ്പ്.

ADVERTISEMENT

കുറച്ചുദൂരം കാറില്‍ പോയതിനുശേഷം ഒട്ടകപ്പുറത്തേറി വേണം അവിടെയെത്താന്‍.സാധാരണ ടൂര്‍ പാക്കേജുകളില്‍ മരുഭൂമിയില്‍ സെറ്റ് ചെയ്തിരിക്കുന്ന ടെന്റിലാണ് താമസവും മറ്റുമൊക്കെ, എന്നാല്‍ ഇതങ്ങനെയല്ല. മണലില്‍ കാര്‍പ്പറ്റ് വിരിച്ച് മാനം നോക്കി കിടക്കാം.സത്യം പറഞ്ഞാല്‍ എന്റെ ജീവിതത്തില്‍ ഇത്രയും മനോഹരമായൊരു രാത്രി കണ്ടിട്ടില്ല. മറ്റൊന്നുമാലോചിക്കാതെ നല്ല തണുപ്പുള്ള രാത്രിയില്‍ ആകാശം കണ്ടുകിടക്കുക.അതുപോലെ തന്നെ രാവിലെ സൂര്യോദയവും.അങ്ങനെയൊരു എക്‌സ്പീരിയന്‍സ് എനിക്കാദ്യമായിരുന്നു. നമ്മള്‍ ഈ ഭൂമിയിലെ ഏറ്റവും ചെറിയൊരു ഘടകം മാത്രമാണെന്ന് അപ്പോള്‍ മനസ്സിലാകും. പല രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്തൊരു എക്‌സ്പീരിയസ് ഇത് തന്നെയാണെന്നും ദേവ് മോഹന്‍. രാജസ്ഥാന്‍ യാത്ര നടത്തുന്നവര്‍ തീര്‍ച്ചയായും ഒരു രാത്രി മരുഭൂമിയില്‍ ഇങ്ങനെ ചെലവഴിക്കണമെന്ന് ദേവ് അഭിപ്രായപ്പെടുന്നു.

ഇസ്താംബൂള്‍ എന്ന സ്വപ്‌നദേശം

ഡ്രീം ഡെസ്റ്റിനേഷന്‍ എന്നൊരു സങ്കല്‍പ്പമൊന്നും തനിക്കില്ലെന്നാണ് ദേവ് മോഹന്‍ പറയുന്നത്. പറ്റാവുന്നിടത്തോളം ലോകം കാണുക. സാധിക്കുന്നിടത്തൊക്കെ പോകണം. അതുമാത്രമാണ് മനസ്സിലുള്ളത്. പിന്നെ കുറേ നാളായി മനസ്സില്‍ കയറിക്കൂടിയ ഒരിടമാണ് ഇസ്താംബൂള്‍. പലതരം കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് ‌ഇസ്താംബുൾ. പൗരാണികതയും ആധുനികതയും ഒരു പോലെ പടർന്ന് കിടക്കുന്നൊരു സ്വപ്നഭൂമി. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഇടമായതിനാൽ രണ്ട് വൻകരകളുടെയും ജീവിതരീതികൾ അവിടെ കാണാം. പാചകരീതികളിലും, പള്ളികളിലും നൃത്തരൂപങ്ങളിലും ഷോപ്പിംഗ് തെരുവുകളിലും എല്ലാം ഈ വൈവിധ്യം ആസ്വദിക്കാനാകും.അവിടമൊന്ന് കാണണമെന്നുണ്ട്.

സൂഫിസത്തിന്റെ ഈറ്റില്ലമെന്ന് വിളിക്കാമല്ലോ ഇസ്താംബൂളിനെ. ഈ വര്‍ഷം പോകണമെന്ന് പ്ലാനൊക്കെ ചെയ്തതാണ്. എന്നാല്‍ കൊറോണ ഒന്നിനും സമ്മതിച്ചില്ല. ഇനിയീ സാഹചര്യമൊക്കെ മാറി യാത്ര ചെയ്യാനാകുന്നൊരു സമയം വരുമ്പോള്‍ ആദ്യം പോവുക അങ്ങോട്ട് തന്നെയായിരിക്കും. അവിടുത്തെ സംസ്കാരവും ലൈഫ്‌സ്റ്റൈലുമൊക്കെ ആരേയും ആകര്‍ഷിക്കുന്നതാണെന്നതില്‍ സംശയമില്ല. പിന്നെയുള്ളൊരു സ്വപ്‌നം ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങണം എന്നതാണ്. നോര്‍ത്ത് ഈസ്റ്റ് എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്. സമയമുള്ളപ്പോള്‍ ഇവിടെയൊക്കെ പോകണം.

English Summary: Exclusive travel experience of actor Dev Mohan