‘യാത്ര ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷേ വിമാന യാത്രയോട് ഒട്ടും ഇഷ്ടമില്ല. പിന്നെ പോകണമല്ലോ എന്നതുകൊണ്ടു മാത്രമാണ് ഞാൻ വിമാനത്തിൽ കയറുന്നത്’.– പ്രേക്ഷകരുടെ പ്രിയ നടി നമിതയുടെ വാക്കുകളാണ്. മലയാള സിനിമയിലെ യുവനടിമാരിൽ അഭിനയ മികവു കൊണ്ട് ശ്രദ്ധേയായ നമിത പ്രമോദ് തന്റെ യാത്രാവിശേഷങ്ങളും

‘യാത്ര ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷേ വിമാന യാത്രയോട് ഒട്ടും ഇഷ്ടമില്ല. പിന്നെ പോകണമല്ലോ എന്നതുകൊണ്ടു മാത്രമാണ് ഞാൻ വിമാനത്തിൽ കയറുന്നത്’.– പ്രേക്ഷകരുടെ പ്രിയ നടി നമിതയുടെ വാക്കുകളാണ്. മലയാള സിനിമയിലെ യുവനടിമാരിൽ അഭിനയ മികവു കൊണ്ട് ശ്രദ്ധേയായ നമിത പ്രമോദ് തന്റെ യാത്രാവിശേഷങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘യാത്ര ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷേ വിമാന യാത്രയോട് ഒട്ടും ഇഷ്ടമില്ല. പിന്നെ പോകണമല്ലോ എന്നതുകൊണ്ടു മാത്രമാണ് ഞാൻ വിമാനത്തിൽ കയറുന്നത്’.– പ്രേക്ഷകരുടെ പ്രിയ നടി നമിതയുടെ വാക്കുകളാണ്. മലയാള സിനിമയിലെ യുവനടിമാരിൽ അഭിനയ മികവു കൊണ്ട് ശ്രദ്ധേയായ നമിത പ്രമോദ് തന്റെ യാത്രാവിശേഷങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘യാത്ര ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷേ വിമാന യാത്രയോട് ഒട്ടും ഇഷ്ടമില്ല. പിന്നെ പോകണമല്ലോ എന്നതുകൊണ്ടു മാത്രമാണ് ഞാൻ വിമാനത്തിൽ കയറുന്നത്’.– പ്രേക്ഷകരുടെ പ്രിയ നടി നമിതയുടെ വാക്കുകളാണ്. മലയാള സിനിമയിലെ യുവനടിമാരിൽ അഭിനയ മികവു കൊണ്ട് ശ്രദ്ധേയായ നമിത പ്രമോദ് തന്റെ യാത്രാവിശേഷങ്ങളും കൊറോണക്കാലത്തിനുശേഷമുള്ള യാത്രാസ്വപ്നങ്ങളും മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുന്നു.

ഒറ്റയ്ക്കുള്ള യാത്ര താൽപര്യമില്ല

ADVERTISEMENT

ഒറ്റയ്ക്കിരിക്കാനും അൽപനേരം തിരക്കുകളിൽനിന്ന് ഒഴിഞ്ഞിരിക്കാനുമൊക്കെ ഇഷ്ടമാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് താനെന്ന് നമിത. കൂട്ടിന് ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മാത്രമേ യാത്രയ്ക്ക് ഒരർഥവും ഓളവുമൊക്കെയുണ്ടാവൂ എന്നാണ് നമിതയുടെ അഭിപ്രായം. ‘എപ്പോഴും ആളുകൾ ചുറ്റുമുള്ളതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഒറ്റയ്ക്ക് പോയി സ്ഥലങ്ങൾ കാണുക എന്നത് എനിക്ക് ആലോചിക്കാനാവില്ല.’

എന്നാൽ ഫാമിലിയായി യാത്ര നടത്തുമ്പോൾ കിട്ടുന്ന സുഖമൊന്നുവേറെയാണെന്നും നമിത. ‘കൂട്ടുകാർക്കൊപ്പമുള്ളതിനേക്കാൾ അവരുടെ ഫാമിലിയും എന്റെ ഫാമിലിയും ചേർന്ന് നടത്തുന്ന യാത്രകളാണ് കൂടുതലും നടക്കാറ്. അങ്ങനെയുള്ളപ്പോൾ ഞങ്ങൾ പെൺകുട്ടികൾ മാത്രം ഒരു മുറിയിൽ ഒത്തുകൂടുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യും. ഞാൻ കൂടുതലും ഫാമിലിട്രിപ്പാണ് ചെയ്തിരിക്കുന്നത്.’ 

മണാലിയോടുള്ള പ്രണയം സഫലമായപ്പോൾ

‘ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു മണാലിയിലേയ്ക്കൊരു ട്രിപ്. യാത്ര പ്ലാൻ ചെയ്യുമ്പോൾ പലരും വിദേശരാജ്യങ്ങൾ നിർദ്ദേശിക്കാറുണ്ട്. എന്നാൽ എനിക്ക് നമ്മുടെ രാജ്യത്തെ മനോഹരമായ സ്ഥലങ്ങൾ കാണാനാണ് താൽപര്യം. പല വിദേശയിടങ്ങളേക്കാളും ഭംഗിയുളള സ്ഥലങ്ങളും കാഴ്ചകളും നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെയൊരു സുന്ദരയിടമാണ് മണാലി. നാട്ടിൽനിന്നു ഡൽഹിയിലേക്ക്. അവിടെനിന്നു വിമാനത്തിൽ കയറാതെ ഒരു ട്രാവലറിൽ ആക്കി ഞങ്ങളുടെ സഞ്ചാരം. വിമാനയാത്ര ഒഴിവാക്കി വാനിൽ പോയതിനും കാരണമുണ്ട്. 

ADVERTISEMENT

റോഡ് മാർഗം പോകുമ്പോൾ കൂടുതൽ കാഴ്ചകൾ കാണാനാകും. പാടങ്ങളും മലനിരകളും വ്യത്യസ്ത മനുഷ്യരെയുമെല്ലാം. ഇടയ്ക്ക് നിർത്തുന്നിടത്തുനിന്ന് ആ നാട്ടിലെ ഭക്ഷണരുചികൾ ആസ്വദിക്കാം. ശരിക്കും റോഡ് യാത്രയാണ് മികച്ചത്. പലതരത്തിലുള്ള കാഴ്ചകളിലൂടെ കടന്നുപോകുന്നത് മറക്കാനാവാത്ത അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. ഞാൻ കണ്ടതിൽ വച്ചേറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് മണാലി. കുളു-മണാലിയെന്നാണല്ലോ പൊതുവേ പറയുന്നത്. എനിക്കേഷ്ടവും ഇഷ്ടപ്പെട്ടത് മണാലിയാണ്. അവിടുത്തെ പച്ചപ്പും മഞ്ഞുപുതച്ച പർവതങ്ങളും ആളുകളുമെല്ലാം എന്നെ വല്ലാതെ ആകർഷിച്ചു. 

യാത്രകൾ പ്ലാൻ ചെയ്യാറില്ല

മാസങ്ങൾക്കുമുമ്പേ പദ്ധതിയിട്ട് യാത്രപോകുന്ന പരിപാടിയൊന്നും ഞങ്ങൾക്കില്ല. വിദേശത്തേക്കാണെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാറുള്ളു, അല്ലാത്ത യാത്രകളൊക്കെ പെട്ടെന്ന് ആലോചിച്ച് പോകുന്നവയാണ്. എനിക്ക് ഒരു സുഹൃദ് വലയമുണ്ട്. രസമുള്ളൊരു കൂട്ടാണത്. ഞങ്ങൾ പെട്ടെന്നാണ് യാത്രകളൊക്കെ പോകുന്നത്. 

അടുത്തയാഴ്ച പോകാമെന്ന് തീരുമാനിക്കുന്നു, പോകുന്നു. അങ്ങനെയാണ് ഞങ്ങളുടെ യാത്രയൊക്കെ. ഈ വർഷവും പലതും പദ്ധതിയിട്ടതായിരുന്നു. പ്ലാന്‍ ചെയ്ത യാത്രകളൊക്കെ ആ വില്ലൻ നശിപ്പിച്ചു. കൊറോണ കാരണം എല്ലാ യാത്രകളും ഒഴിവാക്കി. എന്നുവച്ച് അതിൽ സങ്കടമൊന്നുമില്ല. ഈ വർഷം നടക്കാത്തത് അടുത്തവർഷം സാധ്യമാക്കണമെന്നാണ് ആഗ്രഹം. എന്തായാലും പോകുമെന്നുറപ്പാണ്. വീട്ടിൽ എല്ലാവർക്കും താൽപര്യം ഹിൽസ്റ്റേഷനുകളാണ്. പിന്നെ, നേരത്തേ പറഞ്ഞതുപോലെ പദ്ധതിയിട്ടല്ല, അപ്രതീക്ഷിതമായിട്ടാണ് എല്ലാ യാത്രകളും സംഭവിക്കുന്നത്. 

ADVERTISEMENT

കോഴിക്കോടിന്റെ രുചിയിൽ ലയിച്ച യാത്ര

ഇന്ത്യക്കു പുറത്തു മാത്രമല്ല, ഷൂട്ടിങ്ങിനായി നമ്മുടെ നാട്ടിലും പലയിടങ്ങളിൽ പോകേണ്ടി വരാറുണ്ട്. ആ യാത്രകളെല്ലാം നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാൻ. കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ആ യാത്രയിൽ, കാഴ്ചകളിലൂടെയും ഭക്ഷണത്തിലൂടെയും മനസ്സിൽ കയറിപ്പറ്റിയ നാടാണ് കോഴിക്കോട്. 

അവിടുത്തെ നാടൻ പലഹാരങ്ങൾ മുതൽ ബിരിയാണി വരെ എല്ലാം ഇഷ്ടമാണ്.  മരക്കുടിലുകളിൽ താമസിക്കാനുള്ള അപൂർവ ഭാഗ്യം സമ്മാനിച്ച നാടാണ് വയനാട്. കഴിഞ്ഞ ദിവസം അതിരപ്പിള്ളി-വാഴച്ചാൽ പോയിരുന്നു. കാടും വെള്ളച്ചാട്ടവുമൊക്കെ സമ്മാനിക്കുന്ന കുളിർമയും സുഖവുമൊക്കെ എത്ര വർണിച്ചാലും മതിയാകില്ല. യാത്രയിൽ അങ്ങനെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാനാണ് ഞാൻ കൂടുതലും ശ്രമിക്കാറ്.’

യൂറോപ്പാണ് എന്റെ സ്വപ്നം

യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നമിത. സാന്റോരിനി, ഗ്ലാസ്കോ അങ്ങനെ തന്റെ പട്ടികയിൽ ഒത്തിരി സ്ഥലങ്ങൾ ഉണ്ടെന്നും താരം. ‘ബീച്ചുകളാണ് എനിക്കേറ്റവും ഇഷ്ടം. പിന്നെ ഈ പറഞ്ഞയിടങ്ങൾ മാത്രമല്ല, കുറേ സ്ഥലങ്ങൾ കാണണമെന്നുണ്ട്. അടുത്തവർഷം സമയം കിട്ടുന്നതിനനുസരിച്ച് പോകണം. വിമാനത്തിൽ കയറിയിരുന്ന് 12-13 മണിക്കൂർ യാത്ര ചെയ്യുന്നത് മാത്രമാണ് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യം. 

അല്ലാതെ യാത്രചെയ്യുമ്പോൾ അത് പൂർണമായും ആസ്വദിക്കാറുണ്ട്. വിമാനത്തിൽ കയറിയാൽ ഉടനെ ഞാൻ ഉറങ്ങിപ്പോകും. അതിനി 2 മണിക്കൂറുള്ളതാണെങ്കിൽപ്പോലും. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ഭക്ഷണം കഴിക്കുക വീണ്ടും ഉറങ്ങുക. അതൊരു ചടങ്ങുപോലെയാണ് എന്നെ സംബന്ധിച്ച്. പോകുന്നയിടം എത്തുന്നത് വരെ ഇങ്ങനെയാണ് എന്റെ യാത്ര’. എന്നുവച്ച് ഒരു യാത്രവിരോധിയാണ് താനെന്ന് കരുതരുതെന്ന് നമിത പറയുന്നു. പുതിയസ്ഥലങ്ങൾ കാണാനും അവിടുത്തെ ആളുകളെ പരിചയപ്പെടാനും ഭക്ഷണങ്ങൾ രുചിക്കാനുമെല്ലാം ഇഷ്ടമാണെന്നും എല്ലായാത്രകളും ആസ്വദിച്ച് തന്നെ നടത്താറുണ്ടെന്നും നമിത പറഞ്ഞു.

English Summary: Actress Namitha pramod's Travel Experience