ചുവന്ന സ്വർണ നഗരത്തിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര പോകാം

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഷിംല. ചിലവ് കുറച്ചുള്ള യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ ഹിൽസ്റ്റേഷനുകളിലൊന്നു കൂടിയാണിവിടം. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാത്തതിന്റെ ആശ്വാസവും അനുഭവിക്കാം. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഷിംല. ചിലവ് കുറച്ചുള്ള യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ ഹിൽസ്റ്റേഷനുകളിലൊന്നു കൂടിയാണിവിടം. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാത്തതിന്റെ ആശ്വാസവും അനുഭവിക്കാം. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമല്ലാത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും ഇൗ നാട്ടിലുണ്ട്. ആങ്ങനെയൊരിടത്തേക്ക് യാത്ര തിരിക്കാം.
നഗര ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി സ്വച്ഛമായ അന്തരീക്ഷത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വണ്ടി സോളനിലേക്ക് വിട്ടോളൂ.‘ഇന്ത്യയുടെ മഷ്‌റൂം ക്യാപിറ്റൽ’ എന്നറിയപ്പെടുന്ന സോളന്‍ ഷിംലയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ്.

ഷിംലയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇവിടം ഹിമാലയത്തിന് താഴെയാണ് നിലകൊള്ളുന്നത്.സോളനിൽ പുരാതന ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഉണ്ട്, അത് പ്രതിവർഷം നൂറുകണക്കിന് സഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്നു. ഗംഭീരമായ കുന്നുകളുടെ പശ്ചാത്തലത്തിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ക്ഷേത്രങ്ങൾക്കും മറ്റുമൊക്കെ വിശേഷമായ സൗന്ദര്യമാണ്.
സുന്ദരകാഴ്ചകൾ നിറഞ്ഞ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമല്ല വ്യവസായ നഗരം കൂടിയാണ് സോളൻ. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമാണശാലകളിലൊന്നാണ് സോളൻ. കൂണ്‍ ഉൽപാദിപ്പിക്കുന്നതിനാൽ രാജ്യത്തിന്റെ മഷ്‌റൂം തലസ്ഥാനമായും അറിയപ്പെടുന്നു. കൂടാതെ വലിയ അളവിൽ തക്കാളി ഉത്പാദിപ്പിക്കുന്നതിനാൽ സോളനെ ചുവന്ന സ്വർണ നഗരം എന്നും വിളിക്കുന്നു. സഞ്ചാരികളെ കാത്ത് 300 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയും ഈ നഗരത്തിലുണ്ട്. സുന്ദരകാഴ്ചകൾ തേടി സോളനിലേയ്ക്ക് യാത്ര തിരിക്കാം.
English Summary: Solan Tourism Shimla