ദാല്‍ തടാകത്തിലെ കാശ്മീരിപ്പെണ്കൊടി; ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്‍ഡിലെത്തിയ സാനിയ
മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സാനിയ വീണ്ടുമൊരു അടിപൊളി യാത്രയിലാണ്. മഞ്ഞു പൊഴിയുന്ന കശ്മീരി മലനിരകളില്‍ നിന്നും, യാത്രാ പ്രേമികളായ ആരെയും മോഹിപ്പിക്കുന്ന മനോഹര ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. 'കശ്മീര്‍ ഡയറീസ്' എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് സാനിയ

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സാനിയ വീണ്ടുമൊരു അടിപൊളി യാത്രയിലാണ്. മഞ്ഞു പൊഴിയുന്ന കശ്മീരി മലനിരകളില്‍ നിന്നും, യാത്രാ പ്രേമികളായ ആരെയും മോഹിപ്പിക്കുന്ന മനോഹര ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. 'കശ്മീര്‍ ഡയറീസ്' എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.
ഗ്രേ നിറത്തിലുള്ള ട്രെഞ്ച് കോട്ടണിഞ്ഞ്, മഞ്ഞണിഞ്ഞ മലനിരകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് സാനിയ ആദ്യം പങ്കുവെച്ചത്.
ചുവപ്പു നിറത്തില്‍ കശ്മീരി പെണ്‍കുട്ടികളുടെ പരമ്പരാഗത വസ്ത്രവും വെള്ളി നിറത്തിലുള്ള ആഭരണങ്ങളുമണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോയില്‍ അതിമനോഹരിയായാണ് സാനിയ പ്രത്യക്ഷപ്പെടുന്നത്.
ഇതേ വേഷത്തില്‍ ദാല്‍ തടാകത്തില്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ചിത്രവും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മനോഹരമായ പൈന്‍ മരങ്ങളുടെ പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് കയറി ഇരിക്കുന്ന ചിത്രവും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളം കുടിക്കുന്ന കുതിരകള്‍ക്കരികില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രവുമുണ്ട്.
കോവിഡ് ലോക്ഡൗണിനു ശേഷം കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും സജീവമാണ് ഇപ്പോള്‍. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളായ ഗുൽമാർഗ്, ദാൽ തടാകം, പഹൽഗാം എന്നിവിടങ്ങളില്‍ വീണ്ടും സഞ്ചാരികള്‍ വന്നെത്താന്‍ തുടങ്ങിയിട്ടുണ്ട്. നവംബർ പകുതിയോടെ, സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ലഭിച്ചതോടെ സഞ്ചാരികളുടെ എണ്ണം കൂടി വരുന്നുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് എല്ലാ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. ചെക്ക്-ഇൻ സമയത്തുള്ള ശരീര താപനില പരിശോധനയും ലഗേജുകളും മുറികളും ശുചിത്വവൽക്കരിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. റെസ്റ്റോറന്റുകളിൽ വളരെക്കുറച്ച് ആളുകളെ മാത്രമേ ഒരു സമയം അനുവദിക്കുന്നുള്ളൂ. ഭക്ഷണം കൂടുതലും മുറികളിലേക്ക് എത്തിച്ചു നല്‍കുന്ന രീതിയാണ് അവലംബിക്കുന്നത്.
കോവിഡ് മൂലം രാജ്യാന്തര യാത്രക്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്, കശ്മീര്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഗുണപരമാകും എന്നാണു വിലയിരുത്തുന്നത്.
English Summary: Saniya Iyappan Kashmir Trip