കാർ വീടാക്കി യാത്ര ചെയ്യുന്ന കൊച്ചിക്കാരി; എത്തുന്നിടത്ത് താമസം
ലോക്ഡൗണിനു ശേഷം ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലൂടെ ഓട്ടം തുടങ്ങിയപ്പോൾ കാർ ക്യാംപിങ്ങും വാൻ ലൈഫും കേരളത്തിലും ട്രെൻഡായി. ഒരുപാട് പേർ ഈ ക്യാംപിങ് രീതി തിരഞ്ഞെടുത്തെങ്കിലും പെൺയാത്രക്കാർ പലരും ഇപ്പോഴും അത്ര കോൺഫിഡൻസിലായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷാ ആശങ്ക കൊണ്ടും മറ്റും ഇവിടെ കാർ ക്യാംപിങ്
ലോക്ഡൗണിനു ശേഷം ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലൂടെ ഓട്ടം തുടങ്ങിയപ്പോൾ കാർ ക്യാംപിങ്ങും വാൻ ലൈഫും കേരളത്തിലും ട്രെൻഡായി. ഒരുപാട് പേർ ഈ ക്യാംപിങ് രീതി തിരഞ്ഞെടുത്തെങ്കിലും പെൺയാത്രക്കാർ പലരും ഇപ്പോഴും അത്ര കോൺഫിഡൻസിലായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷാ ആശങ്ക കൊണ്ടും മറ്റും ഇവിടെ കാർ ക്യാംപിങ്
ലോക്ഡൗണിനു ശേഷം ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലൂടെ ഓട്ടം തുടങ്ങിയപ്പോൾ കാർ ക്യാംപിങ്ങും വാൻ ലൈഫും കേരളത്തിലും ട്രെൻഡായി. ഒരുപാട് പേർ ഈ ക്യാംപിങ് രീതി തിരഞ്ഞെടുത്തെങ്കിലും പെൺയാത്രക്കാർ പലരും ഇപ്പോഴും അത്ര കോൺഫിഡൻസിലായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷാ ആശങ്ക കൊണ്ടും മറ്റും ഇവിടെ കാർ ക്യാംപിങ്
ലോക്ഡൗണിനു ശേഷം ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലൂടെ ഓട്ടം തുടങ്ങിയപ്പോൾ കാർ ക്യാംപിങ്ങും വാൻ ലൈഫും കേരളത്തിലും ട്രെൻഡായി. ഒരുപാട് പേർ ഈ ക്യാംപിങ് രീതി തിരഞ്ഞെടുത്തെങ്കിലും പെൺയാത്രക്കാർ പലരും ഇപ്പോഴും അത്ര കോൺഫിഡൻസിലായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷാ ആശങ്ക കൊണ്ടും മറ്റും ഇവിടെ കാർ ക്യാംപിങ് ചെയ്യുന്ന വനിതകൾ വളരെ ചുരുക്കമാണ്. കൊച്ചിക്കാരി ട്യൂണ ബാസ്റ്റിന് പക്ഷേ അത്തരം പേടിയൊന്നുമില്ല, കൃത്യമായ മുൻകരുതലെടുത്താൽ കാർ ക്യാംപിങ്ങ് വളരെ സുന്ദരമായൊരു അനുഭവമായിരിക്കും എന്ന് ട്യൂണ സാക്ഷ്യപ്പെടുത്തുന്നു.
കാർ ക്യാംപിങ്ങിലേക്ക്
യാത്രകളെ പ്രാണവായുവായി കരുതിയൊരാൾക്ക് കോവിഡ് കാലത്ത് ലോക്ഡൗൺ വന്നതോടെ വീട്ടിൽ കുടുങ്ങിയ അവസ്ഥയായി. ലോക് ഡൗൺ ഇളവുകൾ വന്നെങ്കിലും യാത്ര പോയാൽ തങ്ങാൻ ഹോട്ടലുകളോ ഹോം സ്റ്റേകളോ ലഭ്യമല്ലാതിരുന്ന സമയത്താണ് കാർ ക്യാംപിങ്ങിനെ പറ്റി ചിന്തിക്കുന്നത്. വിദേശങ്ങളിലൊക്കെ വാൻലൈഫ് വീഡിയോകൾ കണ്ടിരുന്നെങ്കിലും കൈയിലുള്ള പുണ്ടോ കാറിൽ എങ്ങനെ ക്യാംപിങ് ചെയ്യാം എന്നായിരുന്നു ആലോചന. ആയിരം രൂപ ചെലവിട്ട് ചെറിയ പ്ലൈവുഡ് സെറ്റിങ്സ് നടത്തിയതോടെ ആ കാര്യത്തിലൊരു തീരുമാനമായി. ബാക്ക് സീറ്റ് മടക്കിയിട്ട് വിജാഗിരി ഇട്ട് ചേർത്തുവച്ച പ്ലൈവുഡ് പാളി നിവർത്തിയിടുന്നതോടെ വിശാലമായ സൗകര്യമായി. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള മിനിമം സൗകര്യം കൂടിയായതോടെ സംഭവം സെറ്റ്!
വാഗമണ്ണിലേക്കായിരുന്നു ആദ്യയാത്ര. അന്ന് അവിടെ ക്യാംപ് ചെയ്തു. നാലു ചുമരുകൾക്കുള്ളിൽ ഉറങ്ങിയുണരുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അത്. പുറത്തെ മഞ്ഞിൻ കുളിരുള്ള പച്ചപ്പിലേക്ക് കണ്ണുതുറന്നത് ക്യാംപിങ്ങിന്റെ ഏറ്റവും മനോഹരമായ അനുഭവമായി. അടുത്ത യാത്ര പൂയംകുട്ടിയിലേക്കായിരുന്നു. ഇന്ത്യ മുഴുവൻ സോളോ യാത്രകൾ പോയ ട്യൂണ കേരളത്തിലെ അറിയപ്പെടാത്ത കുഞ്ഞുകുഞ്ഞു ലൊക്കേഷൻസ് കാണാനാണ് ഇത്തരം യാത്രകൾ പ്രയോജനപ്പെടുത്തുന്നത്.
യാത്രകൾക്ക് കൂടുതൽ സൗകര്യമായൊരു വാഹനം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. മുൻപ് ബദ്രിനാഥിലൊക്കെ പോയപ്പോൾ അവിടത്തെ ഒരുപാട് കുഞ്ഞുഗ്രാമങ്ങൾ വല്ലാതെ മോഹിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടലിൽ സമയത്ത് എത്തണമെന്നതുകൊണ്ട് പലപ്പോഴും പെട്ടെന്ന് മടങ്ങേണ്ടിവന്നു. കാർ ക്യാംപിങ് എന്ന ആഗ്രഹം അന്നേ മനസിലുണ്ടായിരുന്നു. പുതിയ വാഹനമെത്തുന്നതോടെ ഹിമാചൽ, ഉത്തരാഖണ്ഡ് യാത്രകളിൽ കാർ ക്യാംപിങ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ട്യൂണ.
കാർ ക്യാംപിങ്ങിൽ ശ്രദ്ധിക്കാൻ
∙ എത്തുന്നിടം വീട് എന്നതാണ് കൺസെപ്റ്റ്. പക്ഷേ സുരക്ഷിതമെന്ന് ഉറപ്പാക്കുക
∙ ക്യാംപിങ്ങിൽ കൃത്യമായ അച്ചടക്കം പാലിക്കുക
∙ കൂടുതൽ പൊതുജന ശ്രദ്ധ വരാത്ത രീതിയിൽ ക്യാംപ് ചെയ്യാൻ ശ്രദ്ധിക്കുക
∙ഗ്രാമ പ്രദേശങ്ങളിലൊക്കെ കാർ ക്യാംപിങ് അറിയാത്ത ഇടങ്ങളിൽ ആളുകൾ അന്വേഷിച്ചുവരാൻ ഇടകൊടുക്കരുത്
∙ ക്യാംപ് ചെയ്തുകഴിഞ്ഞാൽ വണ്ടിക്കുള്ളിൽ ലൈറ്റ് ഇടുന്നതും മൊബൈൽ ഉപയോഗിക്കുന്നതും ഒഴിവാക്കാം.
∙ വാഹനത്തിനകത്തേക്ക് അധികം കാഴ്ച എത്താത്ത വിധം സൂക്ഷിക്കുക
∙വളരെ കുറച്ച് ലഗേജ് മാത്രം സൂക്ഷിക്കുക. സാധനങ്ങൾ അത്യാവശ്യം മാത്രം.
∙ ക്യാംപ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് അത്യാവശ്യം ധാരണ ഉണ്ടായിരിക്കണം.
∙ പാചകം മിനിമം ആക്കുക. യാത്രയും ക്യാംപിങ്ങും മാക്സിമം ആസ്വദിക്കുക
ട്യൂണ ബാസ്റ്റിൻ– 33 വയസ്സ്, കൊച്ചി സ്വദേശി, സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ഇൻവസ്റ്റിഗേഷൻ ഓഫിസർ, 13 വയസ്സിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ യാത്ര ചെയ്തു. രണ്ടു വർഷം മുൻപ് സുഹൃത്ത് സജ്ന അലിയുമൊത്ത് ടിവിഎസ് എൻടോർക് സ്കൂട്ടറിൽ നടത്തിയ ലേ– ലഡാക്ക് യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടപ്പള്ളി പള്ളിക്ക് മുൻപിൽ നിന്ന് പുറപ്പെട്ട് 29 ദിവസം കൊണ്ട് അവിടെ തന്നെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ പ്രധാനയാത്ര രക്തദാനത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട് ചെന്നൈ, വിജയവാഡ, ഒഡീഷ, കൊൽക്കത്ത, റാഞ്ചി, ലക്നൗ, ഡൽഹി, അമൃത്‌സർ, ജയ്പൂർ, ഉദയ്പൂർ, പൂനെ, ബാംഗ്ലൂർ, കൊച്ചി വഴി തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. 20 ദിവസം കൊണ്ട് 9000 കിലോമീറ്റർ യാത്ര ചെയ്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷനു വേണ്ടിയായിരുന്നു ആ യാത്ര. മൂന്നുമാസം കൂടുമ്പോൾ രക്തദാനം ശീലമാക്കാനുള്ള ആഹ്വാനമായിരുന്നു ആ യാത്രയ്ക്ക് പിന്നിൽ. ഒരു പാട് ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഇനിയും ബാക്കിയാണ്. അതിലേക്കുള്ള ഒരുക്കത്തിലാണ് ട്യൂണയിപ്പോൾ.
English Summary: Tips for Solo Car Camping Trip