നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാൻ മടിക്കുന്ന നാട്
മണ്ണാർക്കാട്ടെ ഉഡുപ്പി ഹോട്ടലിലെ മസാലദോശയുടെ രുചി നാവിൽനിന്നു പോകുന്നതിനുമുന്‍പേ ഊട്ടിപിടിക്കണം. മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽനിന്നു കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ
മണ്ണാർക്കാട്ടെ ഉഡുപ്പി ഹോട്ടലിലെ മസാലദോശയുടെ രുചി നാവിൽനിന്നു പോകുന്നതിനുമുന്‍പേ ഊട്ടിപിടിക്കണം. മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽനിന്നു കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ
മണ്ണാർക്കാട്ടെ ഉഡുപ്പി ഹോട്ടലിലെ മസാലദോശയുടെ രുചി നാവിൽനിന്നു പോകുന്നതിനുമുന്‍പേ ഊട്ടിപിടിക്കണം. മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽനിന്നു കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ
മണ്ണാർക്കാട്ടെ ഉഡുപ്പി ഹോട്ടലിലെ മസാലദോശയുടെ രുചി നാവിൽനിന്നു പോകുന്നതിനുമുന്‍പേ ഊട്ടിപിടിക്കണം. മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽനിന്നു കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ മേയ്ക്കുന്ന ഗ്രാമീണരും ഒരു കാലത്തെ മലയാള സാഹിത്യത്തിലെ ഗ്രാമീണവർണ്ണനകളിലേക്ക് ഓർമകളെ കൊണ്ടുപോയി.
മുള്ളി – കേരള ചെക്ക്പോസ്റ്റിൽ പേരുവിവരങ്ങൾ നൽകിയ ശേഷം ഇടുങ്ങിയ റോഡിലൂടെ തമിഴ്‌നാട് ചെക്ക്പോസ്റ്റിലേക്ക് കടന്നു. യാത്രാപാസ് കാണിച്ച് യാത്ര തുടർന്നു. ചുരംകയറുമ്പോൾ കാടും നമ്മളും മാത്രമാണെന്ന് തോന്നിപ്പോകും. കാനഡ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള ഗദ്ധ ജനറേറ്റർ ഹൗസ് കഴിഞ്ഞ് അൽപം കൂടി മുന്നോട്ടുപോയാൽ പാലത്തിനോടു ചേർന്ന് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. വെള്ളച്ചാട്ടം അസ്വദിച്ചുകൊണ്ടു മുന്നോട്ടു പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന കുഞ്ഞൻ ഉടുമ്പിനെ കണ്ടു.
പന്ത്രണ്ട് മണിയോടെ ഞങ്ങൾ മഞ്ഞൂരിലെത്തി. പഴയകാലത്തെ ഊട്ടിയാണ് മഞ്ഞൂർ. മഞ്ഞിന്റെ ഊര് എന്നർഥമുള്ള മഞ്ഞൂർ ആളുകൾക്കിടയിൽ അറിയപ്പെടുന്നത് മഞ്ചൂർ എന്നാണ്. കുറച്ചു കടകളും ലോഡ്ജുകളും സ്‌കൂളും പള്ളിയും ക്ഷേത്രങ്ങളുമെല്ലാമുള്ള ഒരു ചെറിയ പട്ടണം. നീലഗിരിയുടെ തണുപ്പറിഞ്ഞ് ഏകാന്തവാസത്തിന് ഇത്രയും യോജിച്ച സ്ഥലം വേറെയില്ലെന്നതാണ് സത്യം. നട്ടുച്ചസമയത്ത് എത്തിയതുകൊണ്ട് ഞങ്ങളെ സ്വീകരിക്കാൻ മഞ്ഞു വന്നില്ലെങ്കിലും പരാതിയൊന്നുമില്ലാതെ വന്ന തണുത്ത കാറ്റാണ് ഞങ്ങളെ വരവേറ്റത്. മഞ്ഞൂരിൽനിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റർ അകലെയുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്കു പോകാൻ തീരുമാനിച്ചു.
സൂര്യൻ വൈകിയുദിക്കുന്ന നാട്
കിണ്ണക്കോരെ അഥവാ സൂര്യൻ വൈകിയുദിക്കുന്ന നാട്.... ആളുകൾ പറഞ്ഞറിഞ്ഞും ചിത്രങ്ങളിലൂടെയും എന്നെ ആകർഷിച്ച ആ മനോഹര ഗ്രാമത്തിലേക്കുള്ള റോഡിനുപോലും ഒരു പ്രത്യേക ഭംഗിയാണ്. നാലുഭാഗത്തും മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡിനോട് ചേർന്നു പച്ചപ്പുല്ലുകൾ പരവതാനി വിരിക്കുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള ആൽപ്‌സ് പാർവതനിരകളുടെ താഴ്‌വരയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പോലെയാണെനിക്ക് തോന്നിയത്. അത്രയ്ക്ക് മനോഹരമായ ആ റോഡുകൾക്ക് യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ സൗന്ദര്യമുണ്ട്. തേയിലത്തോട്ടങ്ങൾ അവസാനിക്കുന്നിടത്ത് കാനനപാത ആരംഭിക്കുകയായി.
നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാൻ മടിക്കുന്ന ഈ വഴിയിൽ കോടമഞ്ഞുകൂടി വരുന്നതോടെ നമ്മുടെ യാത്ര മനോഹരമാകും. എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞതനനുസരിച്ചു കാട്ടുപോത്തുകളെയും പ്രതീക്ഷിച്ചു മുന്നോട്ടു പോകുമ്പോൾ യാത്രയ്ക്ക് ഒരു ത്രിൽ വന്നപോലെ തോന്നിയെങ്കിൽ അതിനുകാരണം പകൽവെളിച്ചം പോലും മറയ്ക്കുന്ന വള്ളിച്ചെടികൾ നിറഞ്ഞ ഈ കാനന പാതയാണ്. സഞ്ചാരികൾ പൊതുവേ കുറവായ കിണ്ണക്കോരൈ റോഡിന്റെ വശങ്ങളിലായി ആർക്കും ഒരു ശല്യവുമില്ലാതെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തിൻകൂട്ടങ്ങൾ പതിവാണെന്ന് അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ വാഹനത്തിന്റെ മുന്നിലായി വഴികാട്ടിയെന്നോണം ഒരു വരയാടിന്റെ കുഞ്ഞ് തുള്ളിക്കളിച്ചു കടന്നുപോയി.
തീർത്തും നിഷ്കളങ്കരായ ഒരുപറ്റം ഗ്രാമീണർമാത്രം വസിക്കുന്ന കിണ്ണക്കോരൈയിൽ ആധുനികതയുടെ ഒരു കടന്നുകയറ്റംപോലും കാണാൻ കഴിയില്ല. പണ്ട് ബ്രിട്ടിഷുകാരുടെ കാലത്ത് തോട്ടംതൊഴിലാളികളായി കുടിയേറിയ കന്നഡ കുടുംബങ്ങളുടെ പിന്തുടർച്ചക്കാരായ ഗ്രാമീണരുടെ കുറച്ചു വീടുകളും ഒന്നോ രണ്ടോ കടകളും മാത്രമേ ഇവിടെയുള്ളൂ. ഗൂഗിൾ മാപ്പിൽ കാണിക്കുന്ന കിണ്ണക്കോരൈ എന്ന സ്ഥലത്തുനിന്ന് അൽപംകൂടി മുന്നോട്ട് പോയാൽ ‘ഹിരിയസീഗൈ’ എന്ന സ്ഥലത്തെത്താം. വിരലിലെണ്ണാവുന്ന വീടുകളുള്ള ഇവിടെ റോഡ് അവസാനിക്കുകയാണ്.
അവിടെനിന്നു മടങ്ങുന്നവഴി കിണ്ണക്കോരൈ വ്യൂ പോയിന്റിലേക്ക് തിരിച്ചു. അവിടെ ഞങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൂരെ മഞ്ഞൂരിലേക്കുള്ള ഹെയർപിൻ വളവുകൾ നിറഞ്ഞ ചുരത്തിന്റെയും ഡാമിൽ നിന്നുള്ള ജലവൈദ്യുതപദ്ധതിയുടെ പൈപ്പുകളുടെയുമെല്ലാം വിദൂരദൃശ്യം ആസ്വദിക്കാം.
കൂനൂരിലോ മഞ്ഞൂരിലോ താമസിച്ച് അതിരാവിലെ ബൈക്കുമെടുത്ത് കിണ്ണക്കോരൈയിൽ ഒരിക്കൽകൂടി വരണമെന്നു തീരുമാനിച്ച് കൂനൂരിലേക്കു തിരിച്ചു.
(തുടരും)
English Summary: Kinnakorai Trip