ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം, പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം, പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ... എല്ലാം ഒരുമിച്ച നഗരമാണ് മുംബൈ. സഞ്ചാരികളുടെ ഇടയിലും ഇൗ നഗരം പ്രശസ്തമാണ്. നഗരതിരക്കുകളിൽ നിന്നും മാറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം, പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം, പല ഭാഷകൾ, സംസ്കാരങ്ങൾ,  ആഘോഷങ്ങൾ, കാഴ്ചകൾ... എല്ലാം ഒരുമിച്ച നഗരമാണ് മുംബൈ. സഞ്ചാരികളുടെ ഇടയിലും ഇൗ നഗരം പ്രശസ്തമാണ്. നഗരതിരക്കുകളിൽ നിന്നും മാറി ശാന്തസുന്ഗരമായ യാത്രയ്ക്കും പറ്റിയ ഇടങ്ങളും ഇൗ നാട്ടിലുണ്ട്. സന്ധൻ വാലിയിലേക്കാകാം യാത്ര.

നിഴലുകളുടെ താഴ്‍‍വര

ADVERTISEMENT

സന്ധൻ വാലിയെ ഷാഡോസ് വാലി എന്നും വിളിക്കുന്നു, റോഡ്ട്രിപ് പ്രേമികളുടെ ഇഷ്ടസ്ഥലമാണിത്. സൂര്യപ്രകാശം താഴ്‍‍വരയിൽ പതിക്കാത്തതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര്. സാഹസികത ഇഷ്ടപ്പെടുന്നവർക്കിടയിൽ ഇവിടം പ്രസിദ്ധമാകാനുള്ള മറ്റൊരു കാരണം ട്രെക്കിങ്ങും ക്യാമ്പിങ്ങുമാണ്. പരുക്കൻ പാറകളുള്ള പർവതങ്ങൾ ഈ സ്ഥലത്തെ ട്രെക്കിങ്ങിന് മികച്ച സ്ഥലമാക്കി മാറ്റുന്നു. 

സന്ധൻ വാലിയിൽ ക്യാമ്പിങ് ഒരു നല്ല അനുഭവമാണ്. ക്യാമ്പിങ് സ്ഥലത്ത് നിന്നും അജോബ ഹില്ലിന്റെയും ബാൻ പിനാക്കിളിന്റെയും മനോഹരമായ കാഴ്ച ആസ്വദിക്കാം. സന്ധൻ വാലിയിലെ ഏറ്റവും അദ്ഭുതകരമായ മറ്റൊന്ന് നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് തുറന്ന ആകാശത്തിൻകീഴിൽ രാത്രി ചെലവഴിക്കുക എന്നതാണ്. താമസത്തിനായി സമീപത്ത് ധാരാളം സ്ഥലങ്ങളുണ്ട്. 

ADVERTISEMENT

എൻ‌എച്ച് 160 വഴി യാത്ര ചെയ്യുകയാണെങ്കിൽ മുംബൈയിൽ നിന്ന് സന്ധൻ വാലിയിലേക്കുള്ള ദൂരം 182.5 കിലോമീറ്ററാണ്. വെറും 5 മണിക്കൂറിനുള്ളിൽ ഇവിടെയെത്താൻ കഴിയും. യാത്ര രാവിലെ മുംബൈയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ, ഉച്ചയ്ക്ക് മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. ശൈത്യകാലത്താണ് സന്ധൻ വാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ട്രെക്കിങ് അനുഭവം ആസ്വാദ്യകരമാക്കാൻ  മഴക്കാലത്തും സന്ധൻ വാലിയിലേക്ക് പോയി പോരാം.

എങ്ങനെ എത്തിച്ചേരാം?

ADVERTISEMENT

ഈ താഴ്‌വരയിലേക്ക് എത്തിച്ചേരാനായി ആദ്യം ഇഗത്പുരിയിലോ കസറയിലോ എത്തി അവിടെ നിന്നും സാമ്രാദ് ഗ്രാമത്തിലേക്ക് പോകണം. മുംബൈയിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തോ,ബസ് ട്രെയിൻഗതാഗത മാർഗങ്ങളിലൂടെയും ഇവിടെ എത്തിച്ചേരാം.

English Summary: Sandhan Valley Trek and Camping