മഹാരാഷ്ട്രയില്‍ ആള്‍ത്തിരക്കും ബഹളവുമില്ലാതെ ട്രെക്കിങ് നടത്താന്‍ പറ്റിയ അതിമനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് കുണ്ഡലിക താഴ്‍‍‍വര. സഹ്യാദ്രിയില്‍ നിന്ന് ഉത്ഭവിച്ച്, അറബിക്കടലിലേക്ക് ഒഴുകുന്ന കുണ്ഡലിക നദിയുടെ പരിസരപ്രദേശമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ചുമ്മാ നടന്നു കാണാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാരാഷ്ട്രയില്‍ ആള്‍ത്തിരക്കും ബഹളവുമില്ലാതെ ട്രെക്കിങ് നടത്താന്‍ പറ്റിയ അതിമനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് കുണ്ഡലിക താഴ്‍‍‍വര. സഹ്യാദ്രിയില്‍ നിന്ന് ഉത്ഭവിച്ച്, അറബിക്കടലിലേക്ക് ഒഴുകുന്ന കുണ്ഡലിക നദിയുടെ പരിസരപ്രദേശമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ചുമ്മാ നടന്നു കാണാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന വിവിധ തരം ട്രെക്ക് റൂട്ടുകള്‍ ഇവിടെയുണ്ട്. കൂടാതെ ജല വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്.

മുംബൈയിൽ നിന്ന് 150 കിലോമീറ്റർ തെക്ക് കിഴക്കായി മഹാരാഷ്ട്രയിലെ ഭീര എന്ന ചെറിയ പട്ടണത്തിലാണ് കുണ്ഡലിക ഉത്ഭവിക്കുന്നത്. കോലാഡ്, കോർലായ്, ചോള്‍, രോഹ, സലവ് എന്നിങ്ങനെയുള്ള സുന്ദരമായ പട്ടണങ്ങളും കുണ്ഡലികയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

കുണ്ഡലിക നദിയുടെ ഉദ്ഭവസ്ഥാനം(By Shrihari Shastry/shutterstock)
ADVERTISEMENT

ടാറ്റ പവറിന്റെ മുൽഷി ഡാം പ്രോജക്റ്റിൽ നിന്നുള്ള അധിക ജലം കുണ്ഡലിക നദിയിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ രാവിലെ ആറു മുതല്‍ എട്ടുവരെയുള്ള സമയത്ത് നദിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം ഉയരുന്നു. ആഗ്രഹമുള്ളവര്‍ക്ക്, ഈ സമയം കഴിഞ്ഞ ശേഷം നദിയില്‍ ഇറങ്ങുന്നതാണ് ഉചിതം.

പുരാതന കാലത്തെ വ്യാപാര മാർഗമായിരുന്നു കുണ്ഡലിക നദിയും പരിസരപ്രദേശങ്ങളും. താമിനി ഘട്ട് റോഡിൽ നിന്ന് കുണ്ഡലിക താഴ്‌വരയിലേക്ക് ഇറങ്ങുന്ന സാവല്യ ഘട്ട് എന്ന ചരിത്രപരമായ ഒരു  വാണിജ്യ പാതയും ഇവിടെ കാണാം. യാത്രക്കിടെ അവിടവിടെയായി ചില സ്ഥലങ്ങളിൽ മനോഹരമായി കൊത്തിയെടുത്ത ഗോവണിപ്പടികൾ കാണാം. മഹാരാഷ്ട്രയുടെ മുഖമുദ്ര എന്ന് വിളിക്കാവുന്ന പുരാതന കാലത്തെ കോട്ടകള്‍ക്കും ഇവിടെ കുറവൊന്നുമില്ല. നദിക്കരയിലുള്ള കുന്നുകളിൽ സുർഗാദ്, അവ്ചിത്ഗഡ്, ബിർവാടി കോട്ട, കോർലായ് കോട്ട, രേവന്ദ എന്നിവയുൾപ്പെടെ നിരവധി കോട്ടകളും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ താഴ്‌വരയാണ് കുണ്ഡലിക വാലി. ദേവ്കുന്ദ്, അന്ധർബാൻ തുടങ്ങിയ ട്രെക്കിങ് റൂട്ടുകള്‍ ഈയിടെ ജനപ്രിയമായി വരുന്നുണ്ട്.

By Neelkanth Kadam/shutterstock
ADVERTISEMENT

ധാതുക്കളാൽ സമ്പന്നമാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ, കണ്ണിനു കുളിരേകുന്ന ഒട്ടേറെ കൃഷിയിടങ്ങളും ഇവിടെയുണ്ട്. നദിയുടെ തീരത്ത് മാമ്പഴവും തണ്ണിമത്തനും നെല്ലുമെല്ലാം വിളഞ്ഞുകിടക്കുന്ന കാഴ്ച അതിസുന്ദരമാണ്. വിവിധ കനാലുകളിലൂടെ നദിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഇവയ്ക്ക് ജലസേചനം നടത്തുന്നത്.

മുംബൈക്ക് സമീപമുള്ള നദിയുടെ ഭാഗത്ത് ഡാമിൽ നിന്ന് വെള്ളം പുറന്തള്ളുന്ന സമയത്തെ ഒഴുക്ക് ഉണ്ടാകുമ്പോള്‍ റാഫ്റ്റിംഗ് നടത്താറുണ്ട്‌. നിരവധി സാഹസിക സഞ്ചാരികള്‍ ഇതിനായി ഇവിടെയെത്തുന്നു. ഏകദേശം, 14 കിലോമീറ്റർ ചുറ്റളവിൽ ഇങ്ങനെ റാഫ്റ്റിങ് നടത്താനുള്ള സൗകര്യം ഉണ്ട്. മഴക്കാലത്താവട്ടെ, നദിയില്‍ എപ്പോഴും ജലം ഉള്ളതിനാല്‍ ദിവസം മുഴുവന്‍ റാഫ്റ്റിങ് ആസ്വദിക്കാം. വേനൽക്കാലത്ത്, ജലദൗർലഭ്യം ഉണ്ടാകുന്നതിനാല്‍ റാഫ്റ്റിങ് ഉണ്ടാകാറില്ല.

ADVERTISEMENT

English Summary: Kundalika Valley View Point

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT