ഗോവയില്‍ ബീച്ച് മാത്രമല്ല, ആരുമറിയാത്ത അദ്ഭുതങ്ങൾ വേറെയുമുണ്ട്!
ഗോവയെന്നു കേള്‍ക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിശാലമായ ബീച്ചുകളും ത്രസിപ്പിക്കുന്ന നൈറ്റ് ലൈഫും ഒക്കെയായിരിക്കും. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമേതെന്ന ചോദ്യത്തിന്

ഗോവയെന്നു കേള്‍ക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിശാലമായ ബീച്ചുകളും ത്രസിപ്പിക്കുന്ന നൈറ്റ് ലൈഫും ഒക്കെയായിരിക്കും. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനമേതെന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേയുള്ളൂ– ഗോവ. വിദേശികൾക്കും സ്വദേശികൾക്കും ആതിഥേയത്വം വഹിക്കുന്ന, ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടൽത്തീരങ്ങളിലേക്കുള്ള യാത്ര ആരെെയും മോഹിപ്പിക്കും.
ഇൗ കാഴ്ചകൾക്കൊക്കെ പുറമെ അധികമാര്‍ക്കും അറിയാത്ത നിരവധി മനോഹര സ്ഥലങ്ങള്‍ ഇവിടെ പ്രകൃതിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ഗോവയുടെ 50 ശതമാനത്തിലധികം വനമേഖലയാണ് എന്നതിനാല്‍ തന്നെ ജൈവവൈവിധ്യം നിറഞ്ഞു തുളുമ്പുന്ന ഇടം കൂടിയാണ് ഇവിടം. ഗോവയുടെ ഇതുവരെ ആരും കാണാത്ത ഇടങ്ങള്‍ കാണാന്‍ താൽപര്യം ഉള്ളവര്‍ക്കായി ഇതാ മൂന്ന് ദ്വീപുകൾ.
മങ്കി ഐലൻഡ്
ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് മികച്ച ഓപ്ഷനാണ് മരങ്ങളും പച്ചപ്പും നിറഞ്ഞ മങ്കി ഐലൻഡ്. പേര് പോലെതന്നെ കുരങ്ങന്മാര്‍ നിറഞ്ഞ ദ്വീപാണിത്. അഗോണ്ട ബീച്ചിൽ നിന്ന് 20 മിനിറ്റ് ബോട്ട് യാത്ര നടത്തിയാല്‍ ഈ ദ്വീപിലെത്താം. പലോലെമിൽനിന്ന് ഇവിടേക്ക് ബോട്ടുകളുമുണ്ട്.
ബാറ്റ് ഐലൻഡ്
വാസ്കോഡ ഗാമ തുറമുഖത്ത് എത്തിയാല്‍ ബാറ്റ് ഐലൻഡിലേക്ക് പോകാൻ ബോട്ടുകള്‍ ലഭിക്കും. വാസ്‌കോയിലെ ബൈന ബീച്ചിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഇത്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനോഹരമായ നീല ജലാശയങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ഈ ദ്വീപിലേക്ക് യാത്രികരെ സ്വാഗതം ചെയ്യുന്നത്. സമുദ്ര വിനോദങ്ങള്‍ക്കായി ഇവിടെ പ്രത്യേകം സൗകര്യമുണ്ട്. കൂടാതെ തത്ത മത്സ്യം, കടുവ മത്സ്യം, ബട്ടർഫ്ലൈ മത്സ്യം, ഹോക്സ്ബിൽ കടലാമ തുടങ്ങി നിരവധി കടല്‍ജീവികളെ നേരിട്ടു കാണുകയും ചെയ്യാം.
ഒട്ടര്‍ ഐലൻഡ്
ഗോവയില്‍ ആര്‍ക്കും അറിയാത്ത മറ്റൊരു സ്ഥലമാണ് ചരാവോ ദ്വീപ്. നീര്‍നായ്ക്കളുടെ വാസസ്ഥലമായതിനാലാണ് ഇതിന് ഒട്ടര്‍ ഐലൻഡ് എന്നു പേരു വന്നത്. ഇവിടെയെത്തുന്ന ഓരോ ആളും ആദ്യം ശ്രദ്ധിക്കുന്നതും കാട്ടു നീര്‍നായ്ക്കളുടെ കൂട്ടത്തെയായിരിക്കും. ഗോവയിലെ മണ്ടോവി, മാപുസ, സുവാരി നദിക്കരകളില്‍ ധാരാളം വന്യജീവികള്‍ വസിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ ഇടപെടലും വ്യവസായവൽക്കരണവും കാരണം ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾക്ക് ഭീഷണിയുണ്ട്.
നീര്‍നായ്ക്കളുടെ പുനരധിവാസത്തിനായി ഇവിടെ ഒരു സംരക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെത്താനായി ആദ്യം പാൻജിമില്‍ നിന്ന് റിബന്തറിലേക്ക് ബസ് പിടിക്കാം. പിന്നെ റോഡ് മാര്‍ഗം റിബന്തര്‍ ജെട്ടിയിലെത്താം. ഇവിടെ നിന്ന് ഫെറി വഴി ചരാവോ ദ്വീപില്‍ എത്തിച്ചേരാം.
English Summary; The Best kept Secret in Goa