കശ്മീരിൽ പോയവർക്ക് അദ്ഭുതമാകും മറഞ്ഞിരിക്കുന്ന ഇൗ സ്വർഗഭൂമി; ട്രക്കിങ് പ്രേമികളെ ഇതിലെ....
സഞ്ചാരികളുടെ സ്വർഗഭൂമിയാണ് കശ്മീർ. മഞ്ഞണിഞ്ഞ കാഴ്ചകളും പൂക്കളും നിറഞ്ഞ ഇവിടം ഏതൊരാളുടെയും ഹൃദയംകീഴടക്കും. കശ്മീരിലെ സോനമാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം കണ്ടിട്ടുള്ളവർക്ക് മനോഹരമായ ട്രെക്കിങ് പോയിന്റായ വാര്‍വാന്‍ വാലി അദ്ഭുതകാഴ്ചയായിരിക്കും. ഏറ്റവും പുരാതനമായ കശ്മീര്‍ സംസ്‌കാരം അറിയണമെങ്കില്‍ ഈ

സഞ്ചാരികളുടെ സ്വർഗഭൂമിയാണ് കശ്മീർ. മഞ്ഞണിഞ്ഞ കാഴ്ചകളും പൂക്കളും നിറഞ്ഞ ഇവിടം ഏതൊരാളുടെയും ഹൃദയംകീഴടക്കും. കശ്മീരിലെ സോനമാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം കണ്ടിട്ടുള്ളവർക്ക് മനോഹരമായ ട്രെക്കിങ് പോയിന്റായ വാര്‍വാന്‍ വാലി അദ്ഭുതകാഴ്ചയായിരിക്കും. ഏറ്റവും പുരാതനമായ കശ്മീര്‍ സംസ്‌കാരം അറിയണമെങ്കില്‍ ഈ താഴ്‍വരയിലേക്ക് യാത്ര ചെയ്യണം. കശ്മീര്‍ ഭാഷയുടെ ഏറ്റവും ശുദ്ധമായ രൂപം ഇവിടെയാണ് ഉപയോഗിക്കുന്നത്.
വാര്‍വാന്‍ വാലി
സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 85,00 അടിയിലധികം ഉയരമുള്ള വാര്‍വാന്‍ വാലി പ്രകൃതി സൗന്ദര്യം മറഞ്ഞിരിക്കുന്ന നിധിയാണ്. അനന്ത്‌നാഗില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് വാര്‍വാന്‍ താഴ്‍വര. 13 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ താഴ്‍വരയില്‍ മൂന്ന് ഗ്രാമങ്ങള്‍ വാര്‍വാന്‍ നദിയുടെ ഇടത് കരയിലും 10 എണ്ണം വലതുവശത്തും സ്ഥിതിചെയ്യുന്നു. 30 കിലോമീറ്റര്‍ നീളമുള്ള ഈ താഴ്‍വരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങളും വിശാലമായ പുല്‍മേടുകളും മേച്ചില്‍പ്പുറങ്ങളും, ദേവദാരു മരങ്ങളും നിറഞ്ഞ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം.
സദാസമയവും വീശുന്ന തണുത്ത കാറ്റാണ് മറ്റൊരു ആകർഷണം. കശ്മീരിനും ലഡാക്ക് പ്രദേശത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്‍വരയെ ലഡാക്ക് മേഖലയിലെ സനാസ്‌കര്‍ താഴ്‍വരയുമായി ബന്ധിപ്പിച്ച് കനിറ്റല്‍ പാസ് എന്ന പര്‍വത പാതയായി.
സംസ്ഥാനത്തെ വലിയ ഹിമാനികളിലൊന്നാണ് കനിറ്റല്‍ ഹിമാനികള്‍. അവസാന വാര്‍വാന്‍ ഗ്രാമമായ സുഖ്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സമുദ്രനിരപ്പില്‍ നിന്ന് 13,500 അടി ഉയരത്തിലുള്ള ഈ ഹിമാനി സ്ഥിതിചെയ്യുന്നത്. ചെനാബ് നദിയുടെ കൈവഴികളിലൊന്നായ വാര്‍വാന്‍ നദിയുടെ ഉറവിടമാണ് ഈ ഹിമാനി. പുറംലോകവുമായി അകന്നുനില്‍ക്കുന്ന ഈ താഴ്‍വര മലിനീകരണ രഹിതമാണ്, മാത്രമല്ല എല്ലാ വളവുകളിലും പ്രകൃതി സൗന്ദര്യം വാരിക്കോരി വിതറിയിരിക്കുന്ന കാഴ്ചയാണ്.
ട്രെക്കിങ് പ്രേമികളെ ഇതിലേ
വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ട്രെക്കിങ് റൂട്ടുകളുടെ താവളമാണ് വാര്‍വാന്‍ വാലി.ലഡാക്കിൽ നിന്ന് കശ്മീരിലേക്ക് കടക്കുന്ന എട്ട് പുരാതന ട്രാന്‍ഷിമാലയന്‍ യാത്രകളില്‍ ഒന്നാണ് വാര്‍വാന്‍ ട്രെക്ക്. ലഡാക്കിന്റെ ഭംഗിയുള്ള സൗന്ദര്യവും കശ്മീരിലെ പച്ചനിറത്തിലുള്ള താഴ്‍വരകളും ആസ്വദിക്കാന്‍ അപൂര്‍വമായ അവസരം നല്‍കുന്ന ചുരുക്കം ചില ട്രെക്കിങ്ങുകളില്‍ ഒന്നാണിത്. 3-4 ദിവസം എടുക്കുന്ന സുഖ്നൈയില്‍- കനിറ്റല്‍- പാനിഖാര്‍ ട്രെക്കിങ്ങിൽ ഇടത് ഭാഗത്ത് പഹല്‍ഗാം പ്രദേശത്തെ ഷെഷ്‌നാഗിലേക്കും ട്രെക്ക് ചെയ്യാം. സുഖ്നായ്- ചിറ്റെര്‍ഗുള്‍- ഐഷ്മുക്കാണ് മറ്റൊരു ട്രെക്കാണ്.നിരവധി തടാകങ്ങള്‍, പുല്‍മേടുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് ട്രെക്കിങ് നടത്താം. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഈ താഴ്‍വര സന്ദര്‍ശിക്കാന്‍ അനുയോജ്യം.
English Summary: Warwan Valley in Kashmir