കേരളത്തില്‍ നിന്നു പോകാന്‍ 6 അടിപൊളി റോഡ് ട്രിപ്പുകള്‍
സ്വര്‍ഗത്തിന്‍റെ തുണ്ടെന്ന പോലെയാണ് മറുനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കേരളത്തെ കാണുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് അനുയോജ്യമാണ്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ
സ്വര്‍ഗത്തിന്‍റെ തുണ്ടെന്ന പോലെയാണ് മറുനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കേരളത്തെ കാണുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് അനുയോജ്യമാണ്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ
സ്വര്‍ഗത്തിന്‍റെ തുണ്ടെന്ന പോലെയാണ് മറുനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കേരളത്തെ കാണുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് അനുയോജ്യമാണ്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ
സ്വര്‍ഗത്തിന്‍റെ തുണ്ടെന്ന പോലെയാണ് മറുനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കേരളത്തെ കാണുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കണ്ണിനു കുളിരേകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് അനുയോജ്യമാണ്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ച് അച്ചട്ടാണ്; ഏതു വഴിയിലൂടെ പോയാലും എണ്ണിയാലൊടുങ്ങാത്തത്ര മനോഹര കാഴ്ചകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. അതുകൊണ്ടുതന്നെ, റോഡ് ട്രിപ്പുകള്‍ക്ക് ഏറെ അനുയോജ്യമാണ് കേരളം. ഇങ്ങനെ ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചില മനോഹരമായ റൂട്ടുകള്‍ പരിചയപ്പെടാം.
1. വയനാട്- മടിക്കേരി
പ്രകൃതിസ്നേഹികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു യാത്രയായിരിക്കും വയനാട്ടില്‍നിന്നു മടിക്കേരിയിലേക്കുള്ള ഡ്രൈവ്. പോകും വഴി കാടുകളും മലകളും നിറയെ കാണാം. പൂത്തുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മനോഹരമായ ഹൈവേകളുമെല്ലാം ഈ റൂട്ടിലുണ്ട്. ആബി വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഇരുപ്പു വെള്ളച്ചാട്ടം, ദുബാരെ എലിഫെന്റ് ക്യാമ്പ്, തടിയന്റമോൾ, ബൈലാകുപ്പെ നംഡ്രോളിങ് മൊണാസ്ട്രി എന്നിവയാണ് മടിക്കേരിയിലെ പ്രധാന കാഴ്ചകള്‍.
വയനാട്ടില്‍നിന്നു 132 കിലോമീറ്റര്‍ ആണ് മടിക്കേരിയിലേക്കുള്ള ദൂരം. വേനല്‍ക്കാലവും ശൈത്യകാലവുമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
2. മൂന്നാര്‍- കൊടൈക്കനാല്‍
തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കുന്നുകളും കണ്ണിനു വിരുന്നൊരുക്കുന്ന വഴിയിലൂടെയാണ് മൂന്നാറില്‍നിന്നു കൊടൈക്കനാലിലേക്കുള്ള യാത്ര. മഞ്ഞും മഴയും ആസ്വദിക്കാന്‍ ഏറ്റവും മികച്ച യാത്രകളില്‍ ഒന്നാണിത്.
കൊടൈക്കനാൽ തടാകം, പൈൻ ഫോറസ്റ്റ്, കാസ്കേഡ് വെള്ളച്ചാട്ടം, ബ്രയന്റ് പാർക്ക്, കോക്കേഴ്‌സ് പാർക്ക് എന്നിങ്ങനെ സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങള്‍ കൊടൈക്കനാലിലുണ്ട്. മൂന്നാറില്‍നിന്നു കൊടൈക്കനാലിലേക്ക് ഏകദേശം 167 കിലോമീറ്റര്‍ ആണ് ദൂരം. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
3. ദേവികുളം- മധുര
തമിഴ്നാട്ടിൽ വൈഗ നദിക്കരയിലെ മധുരയിലേക്ക് ഇടുക്കിയിലെ ദേവികുളത്തുനിന്നുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മധുര ചരിത്രപ്രസിദ്ധമാണ്. മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. കൂടാതെ തിരുമലനായ്ക്കർ കൊട്ടാരം, എക്കോ പാർക്ക്, തെപ്പക്കുളം, അഴഗർ കോവിൽ തുടങ്ങിയ ഇടങ്ങളും മധുരയില്‍ സന്ദര്‍ശിക്കാം. കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയ്ക്ക് ഏറെ അനുയോജ്യമാണ് ഈ റൂട്ട്. ഏകദേശം 148 കിലോമീറ്റര്‍ ആണ് ദേവികുളത്തുനിന്ന് മധുരയിലേക്കുള്ള ദൂരം. സെപ്റ്റംബർ മുതൽ നവംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
4. തിരുവനന്തപുരം- കന്യാകുമാരി
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമസ്ഥാനത്തുള്ള കന്യാകുമാരി നൂറ്റാണ്ടുകളായി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. പശ്ചിമഘട്ടവും പൂർവഘട്ടവും അവസാനിക്കുന്നതും കന്യാകുമാരിയിലാണ്. കന്യാകുമാരി മുനമ്പിൽ നിന്നുള്ള ഉദയ, അസ്തമയ കാഴ്ചകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. തിരുവനന്തപുരത്തുനിന്നു വെറും 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
സഞ്ചാരികള്‍ക്കായി കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
5. എറണാകുളം- കോയമ്പത്തൂർ
എറണാകുളത്തുനിന്ന് ഏകദേശം മൂന്നര മണിക്കൂർ ഡ്രൈവ് ചെയ്താല്‍ കോയമ്പത്തൂരിലെത്താം. 164 കിലോമീറ്ററാണ് ദൂരം. മരുതമലൈ, ശിരുവാണി വെള്ളച്ചാട്ടം, ഇച്ചനാരി ഗണേശ ക്ഷേത്രം, അമരാവതി ഡാം, കോണിയമ്മൻ ക്ഷേത്രം തുടങ്ങി നിരവധി ഇടങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാം. തണുപ്പുകാലമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.
6. മൂന്നാര്‍- പൊള്ളാച്ചി
കോയമ്പത്തൂരിനു 40 കിലോമീറ്റർ തെക്കായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകള്‍ക്കടുത്തായതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ.
വിവിധ ഭാഷകളിലെ ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ കന്നുകാലി ചന്തയും ഇവിടെയാണ്. മൂന്നാറില്‍നിന്നു 113 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.
English Summary: Beautiful Road Trips in Kerala