മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നു മാറിയുള്ള യാത്ര, ആരും ആഗ്രഹിക്കുന്നതാണ്. ബഹളങ്ങളും ജോലിത്തിരക്കുകളും സമർദങ്ങളുമെല്ലാം അഴിച്ചുവച്ച് ആസ്വദിക്കാൻ ശാന്തസുന്ദരമായൊരു ഇടം. ജംഗിൾക്യാംപിങ്ങുകള്‍ അത്തരത്തിലുള്ള ശാന്തതയാണ് നമുക്ക് നൽകുന്നത്. കാടിന് നടുവിൽ നഗരത്തിരക്കുകളുടെ ഒച്ചപ്പാടുകൾ ഒന്നുമില്ലാതെ അവധി

മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നു മാറിയുള്ള യാത്ര, ആരും ആഗ്രഹിക്കുന്നതാണ്. ബഹളങ്ങളും ജോലിത്തിരക്കുകളും സമർദങ്ങളുമെല്ലാം അഴിച്ചുവച്ച് ആസ്വദിക്കാൻ ശാന്തസുന്ദരമായൊരു ഇടം. ജംഗിൾക്യാംപിങ്ങുകള്‍ അത്തരത്തിലുള്ള ശാന്തതയാണ് നമുക്ക് നൽകുന്നത്. കാടിന് നടുവിൽ നഗരത്തിരക്കുകളുടെ ഒച്ചപ്പാടുകൾ ഒന്നുമില്ലാതെ അവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നു മാറിയുള്ള യാത്ര, ആരും ആഗ്രഹിക്കുന്നതാണ്. ബഹളങ്ങളും ജോലിത്തിരക്കുകളും സമർദങ്ങളുമെല്ലാം അഴിച്ചുവച്ച് ആസ്വദിക്കാൻ ശാന്തസുന്ദരമായൊരു ഇടം. ജംഗിൾക്യാംപിങ്ങുകള്‍ അത്തരത്തിലുള്ള ശാന്തതയാണ് നമുക്ക് നൽകുന്നത്. കാടിന് നടുവിൽ നഗരത്തിരക്കുകളുടെ ഒച്ചപ്പാടുകൾ ഒന്നുമില്ലാതെ അവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടുപ്പിക്കുന്ന തിരക്കുകളിൽ നിന്നു മാറിയുള്ള യാത്ര, ആരും ആഗ്രഹിക്കുന്നതാണ്. ബഹളങ്ങളും ജോലിത്തിരക്കുകളും സമർദങ്ങളുമെല്ലാം അഴിച്ചുവച്ച് ആസ്വദിക്കാൻ ശാന്തസുന്ദരമായൊരു ഇടം. ജംഗിൾ ക്യാംപിങ്ങുകള്‍ അത്തരത്തിലുള്ള ശാന്തതയാണ് നമുക്ക് നൽകുന്നത്. കാടിന് നടുവിൽ നഗരത്തിരക്കുകളുടെ ഒച്ചപ്പാടുകൾ ഒന്നുമില്ലാതെ അവധി ആഘോഷിക്കാൻ ക്യാംപിങ്ങിനെക്കാൾ പറ്റിയ മറ്റൊന്ന് കാണില്ല. കാടിന്റെ സുഗന്ധവും ശാന്തതയും മനോഹാരിതയും അനുഭവിച്ച് അവധി ആഘോഷിക്കണോ? എങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച ജംഗിൾ ക്യാംപിങ് സൈറ്റുകളെ പരിചയപ്പെടാം.

ക്യാംപ് പോട്ടേഴ്സ് ഹിൽ, ഷിംല, ഹിമാചൽ പ്രദേശ് 

ADVERTISEMENT

ചെലവ് കുറച്ചുള്ള യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ ഹിൽസ്റ്റേഷനുകളിലൊന്നാണ് ഷിംല. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാത്തതിന്റെ ആശ്വാസവും അനുഭവിക്കാം. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകൾ ഷിംല ഒരുക്കുന്നു.

ഷിംലയിലെ മനോഹര കാഴ്ചകൾ ആസ്വദിച്ച് ക്യാമ്പിങ് ചെയ്യണോ? അതിനും അവസരമുണ്ട്. ക്യാമ്പ് പോട്ടേഴ്സ് ഹിൽ വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക. പ്രകൃതിസ്നേഹികളായ സഞ്ചാരികളെ കാത്ത് നിരവധി വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്യാമ്പ്, ടെന്റ്, ട്രെക്കിങ് എന്നിവ ഹിമാചൽ പ്രദേശിലെ പടിഞ്ഞാറൻ ഹിമാലയൻ വനങ്ങൾക്ക് നടുവിലായി നിങ്ങൾക്ക് ആസ്വദിക്കാം. ക്യാംപ് താമസത്തിനായി കോട്ടേജുകളും ടെന്റുകളുമുണ്ട്. ഇവിടുത്തെ ട്രെക്കിങ് അതിമനോഹരവും സാഹസികത നിറഞ്ഞതുമാണ്. 

Representative Image By Muhammad Difa Aditya/shutterstock

ജംഗിൾ ലിവിൻ, ചൈൽ, ഹിമാചൽ പ്രദേശ്

മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഏറ്റവും പ്രിയങ്കരമാണ്. നിരവധി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹിമാചലിൽ അത്രതന്നെ ഓഫ്‌ബീറ്റ് സ്ഥലങ്ങളുമുണ്ട്. അങ്ങനെയൊരിടമാണ് ഹിമാചൽ പ്രദേശിലെ ചൈൽ.

ADVERTISEMENT

ഇവിടുത്തെ മനോഹരമായ നിരവധി കുന്നുകളിലൊന്നിലാണ്  ജംഗിൾ ലിവിൻ എന്ന ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഇവിടെയിരുന്നാൽ ഗംഭീരമായ കുന്നുകളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ കണ്ട് സമയം ചെലവഴിക്കാം. ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ എപ്പോഴും ശാന്തതയായിരിക്കും അനുഭവപ്പെടുക. ഇനി  ശൈത്യകാലത്താണ് നിങ്ങൾ ഇവിടെ എത്തുന്നതെങ്കിൽ ഇവിടമൊരു വിസ്മയഭൂമിയായി മാറും, കട്ടിയുള്ള മഞ്ഞ് മൂടി കിടക്കുന്ന സ്ഥലത്ത് ക്യാംപിങ് അടിപൊളിയായിരിക്കും. 

ബുന്ദേല സഫാരി ലോഡ്ജ്, കൻഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

എട്ടേക്കറിലായി  കൻഹ നാഷണൽ പാർക്കിന്റെ  പ്രവേശന കവാടത്തിന് സമീപം വ്യാപിച്ചുകിടക്കുന്ന  സഫാരി ലോഡ്ജാണിത്. വനങ്ങളുടെ ഹരിതാഭമായ സൗന്ദര്യത്തിനൊപ്പം  മരുഭൂമിയുടെ നിറവിന്യാസവും ഒരേസമയം ആസ്വദിക്കാം ഈ ക്യാംപിൽ. കൻഹ മരുഭൂമിയിൽ ക്യാംപിങ് നടത്തുന്നതിനായി വിദേശങ്ങളിൽ നിന്നും സഞ്ചാരികൾ എത്താറുണ്ട്. വില്ലകൾ, ആഡംബര മുറികൾ, ശിക്കാർ കൂടാരങ്ങൾ എന്നിങ്ങനെ മൂന്ന് ചോയ്സുകളാണ് ഈ ക്യാംപിങ് സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. അതിഥിക്ക് ധാരാളം സ്ഥലവും വനത്തിനുള്ളിലാണെന്ന തോന്നലും നൽകിക്കൊണ്ടാണ് ഓരോ യൂണിറ്റും  ഒരുക്കിയിരിക്കുന്നത്.

ഇക്കോ ക്യാംപ്, നാമേരി നാഷണൽ പാർക്ക്, അസം

ADVERTISEMENT

ഇക്കോ ക്യാംപിങ് അസമിലെ നെമേരി ദേശീയോദ്യാനത്തിന്റെ നടുവിലാണ് നിലകൊള്ളുന്നത്. വലിയ വന്യജീവി സങ്കേതത്തിന് നടുവിൽ എന്നുപറയുമ്പോൾ കാണാനും അനുഭവിക്കാനും ഏറെയുണ്ടാകും. താമസം മാത്രമല്ല, ജിയ ഭോറോളി നദിയിൽ റാഫ്റ്റിങ്ങിന് പോകാനുള്ള അവസരവും ഇവിടെയുണ്ട്,കൂടാതെ ദേശീയോദ്യാനം മുഴുവൻ ചുറ്റിനടന്നു കാണാം.

Shutterstock

രാത്രിയിൽ, ക്യാംപിന് മുമ്പിൽ ഒരുക്കിയിരിക്കുന്ന ക്യാംപ് ഫയറിന് ചുറ്റും കൂടിയിരുന്ന് തീ കായാം. കിഴക്കൻ ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന നമേരി ദേശീയോദ്യാനത്തിൽ  370 -ലധികം ഇനം പക്ഷികളുണ്ട്. 

സിട്രസ് തേക്കടി വൈൽഡ് കോറിഡോർ, തേക്കടി 

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള സ്ഥലമാണ് തേക്കടി. സ്ഥിരം സന്ദർശിക്കുന്ന ഇടങ്ങളല്ലാതെ സഞ്ചാരികൾ അധികം കടന്നുചെല്ലാത്ത വളരെ ഭംഗിയേറിയ ചിലയിടങ്ങളുണ്ട് തേക്കടിയിൽ. 

കാടിന് നടുവിലായി സ്ഥിതി ചെയ്യുന്ന വൈൽഡ് കോറിഡോർ, വന്യതയും സാഹസികതയും ഒരുപോലെ നൽകുന്ന ഒരു ജംഗിൾ റിസോർട്ടാണ്. തേക്കടി മനോഹരമായ കാഴ്ച ഇവിടെയിരുന്ന് ആസ്വദിക്കാം. തേക്കടി നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ഈ ക്യാംപ് സ്ഥിതിചെയ്യുന്നത്. പെരിയാർ നാഷണൽ പാർക്ക് അടുത്തായതിനാൽ സഞ്ചാരികളെ കാത്ത് മറ്റ് നിരവധി കാഴ്ചകളുമുണ്ട്.

 

English Summary:Indias Best Jungle Camping Sites