മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടം തിളച്ചുമറിയുന്ന ബോളിവുഡ് പാര്‍ട്ടികളും ഉറങ്ങാത്ത നഗരരാവുകളും അനാഥമോഹങ്ങളുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ചുവന്ന തെരുവും വിക്ടോറിയന്‍ നിര്‍മിതികളുമെല്ലാമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക. സദാ കാതില്‍ ഇരമ്പം തീര്‍ക്കുന്ന നഗരബഹളങ്ങളില്‍ നിന്നും

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടം തിളച്ചുമറിയുന്ന ബോളിവുഡ് പാര്‍ട്ടികളും ഉറങ്ങാത്ത നഗരരാവുകളും അനാഥമോഹങ്ങളുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ചുവന്ന തെരുവും വിക്ടോറിയന്‍ നിര്‍മിതികളുമെല്ലാമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക. സദാ കാതില്‍ ഇരമ്പം തീര്‍ക്കുന്ന നഗരബഹളങ്ങളില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടം തിളച്ചുമറിയുന്ന ബോളിവുഡ് പാര്‍ട്ടികളും ഉറങ്ങാത്ത നഗരരാവുകളും അനാഥമോഹങ്ങളുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ചുവന്ന തെരുവും വിക്ടോറിയന്‍ നിര്‍മിതികളുമെല്ലാമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക. സദാ കാതില്‍ ഇരമ്പം തീര്‍ക്കുന്ന നഗരബഹളങ്ങളില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ഭാടം തിളച്ചുമറിയുന്ന ബോളിവുഡ് പാര്‍ട്ടികളും ഉറങ്ങാത്ത നഗരരാവുകളും അനാഥമോഹങ്ങളുടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ചുവന്ന തെരുവും വിക്ടോറിയന്‍ നിര്‍മിതികളുമെല്ലാമാണ് ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക. സദാ കാതില്‍ ഇരമ്പം തീര്‍ക്കുന്ന നഗരബഹളങ്ങളില്‍ നിന്നും മാറിയിരിക്കാന്‍, അതിമനോഹരമായ ഒട്ടേറെ ഇടങ്ങളുടെ ഈ മായികനഗരത്തിന്‍റെ പരിസരപ്രദേശങ്ങളില്‍. പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും അറബിക്കടലിന്‍റെ കാതരമായ കാറ്റുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്ന അത്തരമിടങ്ങള്‍ പൊതുവേ അധികം ജനക്കൂട്ടമില്ലാത്തവയുമായിരിക്കും. 

tent-camp
Image From Shutterstock

ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒറ്റയ്ക്കോ ശാന്തമായി ചിലവഴിക്കാന്‍ ഇത്തരം ഇടങ്ങളില്‍ സാധിക്കും. സഞ്ചാരികള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ടൂര്‍ കമ്പനികളുമെല്ലാം ഇവിടെയുണ്ട്. തുറസ്സായ സ്ഥലത്ത് ഒരു ടെന്‍റടിച്ച്, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി, മനോഹരമായ രാത്രി ആസ്വദിക്കാനാവുന്ന അത്തരം ചില ഇടങ്ങള്‍ ഇതാ.

ADVERTISEMENT

ബിഗ്‌ റെഡ് ടെന്‍റ്, കര്‍ണാല

മുംബൈയിൽ നിന്ന് വെറും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ കർണാലയിലെ ഈ ശാന്തമായ ക്യാംപിങ് സൈറ്റില്‍ എത്താം. സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ടെന്റുകള്‍ മികച്ച നിലവാരമുള്ളതും എന്നാൽ ഉറപ്പുള്ളതുമാണ്.

Image From Big Red Tent, Karnala official site

നിരവധി ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ കർണാല കോട്ടയിലേക്ക് ട്രെക്ക് ചെയ്യാം. അടുത്തുള്ള പക്ഷിസങ്കേതം സന്ദർശിക്കാം. കയാക്കിംഗിന് പോകാം, ഗെയിമുകൾ കളിക്കാം. ബോൺഫയറിന് ചുറ്റുമിരുന്ന് കഥകള്‍ പങ്കുവയ്ക്കാം. 

ഹിൽടോപ്പ് ക്യാംപിങ്, പഞ്ചഗണി

ADVERTISEMENT

നഗരത്തിൽ നിന്ന് നാല് മണിക്കൂർ അകലെയാണ് ഈ മനോഹരമായ ക്യാംപിങ് സൈറ്റ്. ഒരു കുന്നിൻ മുകളിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. രാത്രിയില്‍ ചുറ്റുമുള്ള നഗരങ്ങളുടെ കാഴ്ചകള്‍ കണ്ടുകൊണ്ട്, കുന്നിന്‍മുകളിലെ കുളിരും കാറ്റുമേറ്റ് ശാന്തമായി സമയം ചിലവിടാം. ഒറ്റയ്ക്കും കൂട്ടായും ടെന്റുകള്‍ക്കുള്ളില്‍ താമസിക്കാം.

Image From Shutterstock

സാഹസിക സഞ്ചാരികള്‍ക്കായി സിപ്ലൈനിംങ്, സൈക്ലിങ്, കമാന്‍ഡോ ക്രോസിങ് മുതലായ ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, നല്ല നാടന്‍ മഹാരാഷ്ട്ര ഭക്ഷണം പാചകം ചെയ്തു നല്‍കാനായി, നാട്ടുകാരനായ ഒരു പാചകക്കാരനും ഇവിടെ ഉണ്ടാകും.

ബൊഹീമിയൻ ബ്ലൂ സ്റ്റേ, അലിബാഗ്

നഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെ ക്യാംപ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ബൊഹീമിയൻ ബ്ലൂ സ്റ്റേ. എയർകണ്ടീഷൻ ചെയ്ത ടെന്റുകൾ, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, സ്വിമ്മിങ് പൂൾ, സ്പാ എന്നിങ്ങനെ അല്‍പ്പം ആര്‍ഭാടകരമാണ് ഇവിടുത്തെ സൗകര്യങ്ങള്‍.

ADVERTISEMENT

കൂടാതെ യോഗ പരിശീലനം, പൂള്‍ എന്നിവയുമാവാം. കൊങ്കണി, മെഡിറ്ററേനിയൻ, ലെബനീസ് വിഭവങ്ങളും ഇവിടെ വിളമ്പുന്നു. 

മൂൺസ്റ്റോൺ ഹാമോക്ക്, കർജത്

മുംബൈയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഈ മനോഹരമായ സ്ഥലത്തെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഗ്രൗണ്ട് ടെന്റുകളും ഫോറസ്റ്റ് ക്യാബിനുകളും ഒരുക്കിയിട്ടുണ്ട്. പൂള്‍, ബോര്‍ഡ് ഗെയിം തുടങ്ങിയ വിനോദങ്ങള്‍ക്കൊപ്പം ഓപ്പണ്‍ എയറില്‍ സിനിമ കാണാനും സൗകര്യം ഉണ്ട്. 

Image From Camp Sandrush, Shirgaon Beach official Site

ടിക്കോണ ഫാംസ്, ടിക്കോണ

അങ്ങേയറ്റം റൊമാന്റിക് ആയ ഒരു അന്തരീക്ഷമാണ് ടിക്കോണ ഫാംസ് ഒരുക്കുന്നത്. മുംബൈയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ അകലെയാണ് ഈ ഫാം.

നദിക്കരയില്‍ ഇരുന്ന്, മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും കിളികളുടെ കളകളം കേള്‍ക്കാനും മീന്‍പിടിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. 

ക്യാംപ് സാൻഡ് റഷ്, ഷിർഗാവ് ബീച്ച്

മുംബൈയിൽ നിന്നും വെറും ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താൽ ഷിർഗാവ് ബീച്ചില്‍ എത്താം. ബീച്ചില്‍ കൂടാരം കെട്ടി കൂടാം. രാത്രിയില്‍ കടലും കരയും ആകാശവുമെല്ലാം നിശ്ശബ്ദമായി പരസ്പരം സംസാരിക്കുന്നത് കടല്‍ത്തീരത്തിരുന്ന് അനുഭവിച്ചറിയാം.

Image From Camp Sandrush, Shirgaon Beach official Site

അതിരാവിലെ തിരമാലകളുടെ ശബ്ദം കേട്ട് ഉണരാം. അല്‍പ്പം വ്യായാമം വേണമെന്ന് തോന്നിയാല്‍ വോളിബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് തുടങ്ങിയ കളികളും പരീക്ഷിക്കാം. കൂടാതെ കുതിരസവാരിയുമുണ്ട്. 

English Summary: places to camp under the stars near Mumbai