അയോധ്യയും വാരാണസിയും കണ്ടുവരാം; റെയിൽവേയുടെ പാക്കേജ്
പുണ്യനഗരങ്ങളായ അയോധ്യ , ചിത്രകൂട്, നന്ദിഗ്രാം, പ്രയാഗ്, ശൃംഗ്വേര്‍പൂര്‍, വാരാണസി തുടങ്ങിയവ ഒറ്റ യാത്രയില്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസി. പൂണെയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഏഴു രാത്രികളും എട്ടു ദിവസങ്ങളും നീളുന്ന യാത്രയാണിത്. രാംപഥ യാത്ര എന്നാണ് ഇതിനു

പുണ്യനഗരങ്ങളായ അയോധ്യ , ചിത്രകൂട്, നന്ദിഗ്രാം, പ്രയാഗ്, ശൃംഗ്വേര്‍പൂര്‍, വാരാണസി തുടങ്ങിയവ ഒറ്റ യാത്രയില്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസി. പൂണെയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഏഴു രാത്രികളും എട്ടു ദിവസങ്ങളും നീളുന്ന യാത്രയാണിത്. രാംപഥ യാത്ര എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
സാധാരണ ടൂര്‍ കമ്പനികളെയും മറ്റും അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് റെയിൽവേ ഈ പാക്കേജ് ഒരുക്കിയിട്ടുള്ളത്. പാക്കേജിന്‍റെ മൊത്തം ചെലവ് ഒരാൾക്ക് 7,560 രൂപയിലാണ് ആരംഭിക്കുന്നത്. രണ്ടാമത്തെ പാക്കേജിന്റെ നിരക്ക് 12,600 രൂപയാണ്. ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാനാവും.
നവംബര്‍ 27ന് പൂണെയില്‍ നിന്ന് യാത്ര ആരംഭിക്കും. ആദ്യദിവസം ലോണാവാല, പനവേല്‍, കല്യാണ്‍, നാസിക് മുതലായ സ്റ്റേഷനുകള്‍ കടന്ന്, അടുത്ത ദിവസം അയോധ്യയില്‍ എത്തും. അന്നേദിവസം അയോധ്യയിലെ ക്ഷേത്രങ്ങളും നന്ദിഗ്രാമും സന്ദര്‍ശിക്കും. അടുത്തടുത്ത ദിനങ്ങളിലായി വാരാണസി, പ്രയാഗ്, ചിത്രകൂട് മുതലായവയും സന്ദര്‍ശിക്കാം. ഡിസംബര്‍ നാലാം തീയതി തിരികെ പൂണെയില്‍ തന്നെ എത്തുന്ന രീതിയിലാണ് യാത്ര പദ്ധതി.
സ്ലീപ്പർ ക്ലാസ് നോൺ എസിയിലും 3 എസി ക്ലാസ് സ്ലീപ്പർ കോച്ചിലുമായാണ് യാത്ര. രാത്രി താമസത്തിനായി മൾട്ടിഷെയറിങ് അടിസ്ഥാനത്തില്‍ മുറികള്‍ ഒരുക്കും.
ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രയില്‍ ഉടനീളം നല്‍കുക. ട്രെയിൻ സൂപ്രണ്ടായി ട്രെയിനിലെ ഒരു ഐആർസിടിസി ഉദ്യോഗസ്ഥൻ കാണും. ഓരോ കോച്ചിനും പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും. കൂടാതെ, ടൂർ എസ്കോർട്ടുകൾ, എസ്ഐസി അടിസ്ഥാനത്തിൽ നോൺ-എസി റോഡ് ട്രാൻസ്ഫറുകൾ, യാത്രാ ഇൻഷുറൻസ് എന്നിവയും ഇതില്‍ ഉൾപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.irctctourism.com/tourpackageBooking?packageCode=WZPSTT16 എന്ന വെബ്പേജ് സന്ദര്‍ശിക്കുക.
English Summary: IRCTC launches tour package targeting temples, historical destinations