അഞ്ചു പൈസ ചെലവില്ലാതെ ഇന്‍ഫിനിറ്റി പൂളില്‍ നീന്തിത്തുടിക്കാം; എവിടെയെന്ന് അറിയേണ്ടേ?
വിനോദസഞ്ചാര ലോകത്ത് ഈയിടെയായി ഉയര്‍ന്നു വരുന്ന ട്രെന്‍ഡാണ് ഇന്‍ഫിനിറ്റി പൂള്‍. അതിരുകള്‍ ഒന്നുമില്ലാതെ, അറ്റത്തോളം നീണ്ടുകിടക്കുന്ന തരം പൂളുകള്‍ ആണിവ. കെട്ടിടങ്ങളുടെ ഉയരങ്ങളില്‍ നിര്‍മിക്കുന്ന ഇത്തരം നീന്തല്‍ക്കുളങ്ങള്‍ ലക്ഷ്വറി ടൂറിസത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ദുബായ് അടക്കമുള്ള പല പ്രധാന

വിനോദസഞ്ചാരത്തിൽ ഈയിടെയായി ഉയര്‍ന്നു വരുന്ന ട്രെന്‍ഡാണ് ഇന്‍ഫിനിറ്റി പൂള്‍. ഒന്നോ അതിലധികമോ ഭിത്തികൾ ജലനിരപ്പിനു സമമായി നിർമിക്കുന്ന പൂളുകളാണിവ. ചില പൂളുകളിൽ ജലം ഈ ഭിത്തികൾക്കു മുകളിലൂടെ പുറത്തേക്കൊഴുകുന്നുമുണ്ടാവും. അതിരുകളില്ലാത്ത ഒരു കുളത്തിൽ നീന്തുന്ന അനുഭവമാണ് ഇൻഫിനിറ്റി പൂൾ സമ്മാനിക്കുക. ഉയരമുള്ള കെട്ടിടങ്ങളിലും മറ്റും നിര്‍മിക്കുന്ന ഇത്തരം നീന്തല്‍ക്കുളങ്ങള്‍ ലക്ഷ്വറി ടൂറിസത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ദുബായ് അടക്കമുള്ള പല പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലും ഇത്തരം പൂളുകളുണ്ട്. കാണുമ്പോള്‍ പേടി തോന്നുമെങ്കിലും സാഹസികതയും ത്രില്ലും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് ഇവ.
ആഡംബര റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച് ഇവയുടെ അനുഭവം അറിയാന്‍ കയ്യില്‍ കാശില്ലേ? വിഷമിക്കേണ്ട, അഞ്ചു പൈസ ചെലവില്ലാതെ നല്ല അടിപൊളി ഇന്‍ഫിനിറ്റി പൂളില്‍ നീന്തി വരാം, അതും ചുറ്റും മലനിരകളുടെയും പച്ചപ്പിന്‍റെയും കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്! മേഘാലയയിലെ മാവ്തെൻ ഗ്രാമത്തിലാണ് ഇതിനുള്ള അവസരമുള്ളത്.
എവിടെയാണ് മാവ്തെൻ ഗ്രാമം?
മേഘാലയയിലെ സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗകിർവാട്ട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് മാവ്തെൻ. ഈ ഗ്രാമത്തിൽ ഏകദേശം 347 വീടുകള്‍ മാത്രമാണ് ഉള്ളത്.
മലമുകളിലെ ഇന്‍ഫിനിറ്റി പൂള്‍
മാവ്തെൻ ഗ്രാമത്തിലാണ് ഓഡ് റിംഗൈ എന്നു പേരുള്ള പ്രകൃതിദത്ത ഇന്‍ഫിനിറ്റി പൂൾ. ഉർ-റിംഗൈ വെള്ളച്ചാട്ട (ഗോസ്റ്റ് ഫാളിങ് ഫാൾസ്) ത്തിലെ ജലം പാറക്കെട്ടുകള്‍ക്കിടയില്‍ നിറഞ്ഞ് രൂപപ്പെട്ട തടാകമാണിത്. ചെങ്കുത്തായ പാറയുടെ താഴേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തിനൊപ്പം ഒലിച്ചുപോകുമോ എന്നു തോന്നും ഈ പൂള്‍ കാണുമ്പോള്‍. അവധിദിനങ്ങളില്‍ ഇവിടെ പിക്നിക്കിനായി ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടെനിന്നു നോക്കിയാല്‍ ബംഗ്ലദേശിന്‍റെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും സമതലങ്ങളുടെയും മനോഹരമായ കാഴ്ചയും ആസ്വദിക്കാനാവും.
തെക്ക് പടിഞ്ഞാറൻ ഖാസി കുന്നുകളുടെ സൗന്ദര്യം
ഹരിതാഭയാര്‍ന്ന കുന്നുകളുടെ പ്രകൃതിഭംഗിയും ഉംഗി മുതൽ റിലാംഗ്, കിൻഷി വരെയുള്ള ആകർഷകമായ നദികളുടെ സാന്നിധ്യവും ഗുഹകൾ, ചൂടുനീരുറവകൾ എന്നിവയും വെള്ളച്ചാട്ടങ്ങളും മികച്ച കാലാവസ്ഥയുമെല്ലാമായി തികച്ചും അനുഗൃഹീതമാണ് തെക്ക് പടിഞ്ഞാറൻ ഖാസി കുന്നുകള്‍. ധാരാളം മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ കുന്നുകള്‍ക്ക് ചുറ്റുമുണ്ട്.
അടുത്തുള്ള മറ്റു കാഴ്ചകള്‍
മാവ്തെൻ ഗ്രാമത്തിനരികെയുള്ള മറ്റൊരു ഗ്രാമമാണ് മാവ്റാപ്പ്. ഈ ഗ്രാമത്തിൽ 'ക്ഷൈദ് ഉർനാർ' (ഉർണാർ വെള്ളച്ചാട്ടം) എന്ന് വിളിക്കപ്പെടുന്ന മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമുണ്ട്. ഏകദേശം 40-50 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിനരികെയും നിരവധി തടാകങ്ങളുണ്ട്. വനത്തിലൂടെ ഏകദേശം 15-20 മിനിറ്റ് ട്രെക്കിങ് നടത്താനും ഇവിടെ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.
സന്ദര്‍ശിക്കാന്‍ മികച്ച സമയം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് മേഘാലയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
English Summary: Swimming at the Od-ringai Natural Pool, Mawten Village Meghalaya