കോടയും, ഏറുമാടവും ആഡംബര മുറികളും; പോകാം നൈനിറ്റാളിലെ എസ്റ്റേറ്റ് വില്ലയിലേക്ക്
കോടമഞ്ഞ് പുതച്ച തടാകങ്ങളും ചുറ്റും അതിരിടുന്ന നൈന, ദ്വിപത, അയര്‍പത മലനിരകളും പച്ചവിരിച്ച കൂമയൂണ്‍ താഴ്‍വരയും അതിസുന്ദരമായ ഭൂപ്രദേശങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാമായി കൊതി തോന്നിപ്പോകുന്ന ഒരു നാടാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ
കോടമഞ്ഞ് പുതച്ച തടാകങ്ങളും ചുറ്റും അതിരിടുന്ന നൈന, ദ്വിപത, അയര്‍പത മലനിരകളും പച്ചവിരിച്ച കൂമയൂണ്‍ താഴ്‍വരയും അതിസുന്ദരമായ ഭൂപ്രദേശങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാമായി കൊതി തോന്നിപ്പോകുന്ന ഒരു നാടാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ
കോടമഞ്ഞ് പുതച്ച തടാകങ്ങളും ചുറ്റും അതിരിടുന്ന നൈന, ദ്വിപത, അയര്‍പത മലനിരകളും പച്ചവിരിച്ച കൂമയൂണ്‍ താഴ്‍വരയും അതിസുന്ദരമായ ഭൂപ്രദേശങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാമായി കൊതി തോന്നിപ്പോകുന്ന ഒരു നാടാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ
കോടമഞ്ഞ് പുതച്ച തടാകങ്ങളും ചുറ്റും അതിരിടുന്ന നൈന, ദ്വിപത, അയര്‍പത മലനിരകളും പച്ചവിരിച്ച കൂമയൂണ്‍ താഴ്‍വരയും അതിസുന്ദരമായ ഭൂപ്രദേശങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാമായി കൊതി തോന്നിപ്പോകുന്ന ഒരു നാടാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഈ ഹില്‍സ്റ്റേഷന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍, നൈനിറ്റാളിന്‍റെ മുഴുവന്‍ സൗന്ദര്യവും അനുഭൂതിയും അനുഭവിക്കാനാവുന്ന ഇടങ്ങള്‍ താമസത്തിനായി തിരഞ്ഞെടുത്താലേ യാത്ര പൂര്‍ണ്ണമായി എന്നു പറയാനാവൂ. അത്തരത്തിലുള്ള ഒരിടമാണ് എസ്റ്റേറ്റ് 15 വില്ല.
ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ടെന്‍ഷനും ജോലിത്തിരക്കുമെല്ലാം ചുമലില്‍ നിന്നും ഞൊടിയിടയില്‍ അന്തരീക്ഷത്തിലേക്ക് അലിഞ്ഞുപോകുന്നത് നേരിട്ട് അനുഭവിച്ചറിയാം എസ്റ്റേറ്റ് 15- ലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ. കയ്യില്‍ ഇഷ്ടമുള്ള പുസ്തകവുമായി സോഫയില്‍ ചുരുണ്ടു കൂടാം... പുറത്തിറങ്ങി ആപ്പിള്‍തോട്ടങ്ങളിലൂടെ നടന്ന്, തുടുത്തുവിളഞ്ഞ ആപ്പിളുകള്‍ നേരിട്ട് പൊട്ടിച്ചു കഴിക്കാം... വൃക്ഷങ്ങള്‍ നിറഞ്ഞ പാതകളിലൂടെ കാഴ്ചകള്‍ കണ്ടുകണ്ട് ചുമ്മാ നടക്കാം.
പ്രകൃതിയുമായി അല്‍പനേരം
ഭീംതാലിന് സമീപമുള്ള മലനിരകൾക്കിടയിലാണ് ഹൈഡ്രാൻജിയ റൂം @ എസ്റ്റേറ്റ് 15 എന്ന മനോഹരമായ വില്ല. എല്ലാം മറന്ന്, പ്രകൃതിയിലേക്ക് ഇഴുകിച്ചേരാനുള്ള അസുലഭമായ അവസരമാണ് ഇവിടുത്തെ താമസത്തിന്‍റെ ഹൈലൈറ്റ്. സാഹസികത ഇഷ്ടമുള്ളവരാണെങ്കില്‍ ട്രെക്കിംഗ്, ബോട്ടിംഗ്, സിപ്പ്-ലൈനിംഗ്, കയാക്കിങ്, പാരാഗ്ലൈഡിങ് എന്നിവയ്‌ക്കുള്ള സൗകര്യവും ഉണ്ട്. കൂടാതെ, ബാസ്‌ക്കറ്റ്‌ബോൾ അല്ലെങ്കിൽ ബാഡ്മിന്റൺ പോലുള്ള ഔട്ട്‌ഡോർ ഗെയിമുകൾ കളിക്കാം. റിലാക്സ് ചെയ്യാന്‍ മുറ്റത്ത് മനോഹരമായ പൂന്തോട്ടമുണ്ട്. വൈകുന്നേരങ്ങളില്‍ ബോൺഫയറിനു ചുറ്റുമായി ഇരുന്ന് കഥ പറയാം.
ദൂരക്കാഴ്ചക്കായി വ്യൂവിങ് ടവറും ഏറുമാടവും
ബാത്ത് ടബ് ഉള്ള ആഡംബര ബാത്ത്റൂമോട് കൂടിയ മുറികളാണ് ഇവിടെയുള്ളത്. എന്നിരുന്നാലും, ഏറുമാടവും നൈനിറ്റാളിന്‍റെ മനോഹരമായ ദൂരക്കാഴ്ച നല്‍കുന്ന വ്യൂവിംഗ് ടവറുമാണ് ഇവിടുത്തെ ഹൈലൈറ്റ്. അതീവരുചികരമായ ഭക്ഷണവും ഇവിടെ താമസക്കാര്‍ക്കായി ഒരുക്കുന്നു. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം താമസിക്കാന്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് എസ്റ്റേറ്റ് 15.
ഏത് സമയത്തും യാത്ര ചെയ്യാം
ഏത് സമയത്തും യാത്ര ചെയ്യാന്‍ പറ്റുന്ന ഇടമാണ് നൈനിറ്റാള്‍. എന്നിരുന്നാലും മാർച്ച് മുതൽ ജൂൺ വരെയാണ് ഏറ്റവും മികച്ച സമയം. ഡല്‍ഹിയിൽ നിന്ന് 322 കിലോമീറ്ററാണ് നൈനിറ്റാളിലേക്കുള്ള ദൂരം. റോഡ് മാർഗവും റെയിൽ മാർഗവും എത്തിച്ചേരാം. കത്ഗോധമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
ഹനുമാൻ ക്ഷേത്രമായ ഹനുമാൻഗർഹിയും ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ നൈനാ ദേവീ ക്ഷേത്രവും ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം പിക്നിക് ആസ്വദിക്കാന്‍ 10 കിലോമീറ്റർ അകലെയായി, കിൽബുറിയുമുണ്ട്. കയാക്കിങ്ങ്, കനോയിങ്ങ്, യാറ്റിങ്ങ് തുടങ്ങിയവയും പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന് ചുറ്റുമുള്ള മലനിരകളുടെയും കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് കേബിള്‍ കാര്‍ യാത്രയും ഏറെ ജനപ്രിയമായ വിനോദങ്ങളാണ്.
നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ നൈന, നൈനിറ്റാളിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ കൊടുമുടിയായ ലരിയകാന്ത, ഖുർ പാത്തൽ തടാകം, ടിഫിൻ ടോപ്/ഡൊറോത്തീസ് സീറ്റ് എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.
English Summary: Estate 15 In Nainital Has A Tree House Overlooking The Mountains