ഇൗ പ്രണയം ബ്രൂസ്ലി ബിജിയെ തേയ്ക്കില്ല; ആ പാരിസ് മോഹം പൂവണിയുമോ
ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ‍്‍ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നും തെറിപ്പിച്ച
ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ‍്‍ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നും തെറിപ്പിച്ച
ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ‍്‍ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നും തെറിപ്പിച്ച
ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ‍്‍ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നു തെറിപ്പിച്ച ബ്രൂസ‍്‍ലി ബിജിയെ നമ്മളാരും മറക്കില്ല. ഒറ്റ സീനിൽ തന്നെ ആ പെൺകുട്ടിയുടെ ചങ്കുറപ്പ് എന്താണെന്ന് ബേസിൽ ജോസഫ് കാണിച്ചുതന്നപ്പോൾ നാട് വിറപ്പിക്കുന്ന നായകനെപ്പോലും തന്റെ ധൈര്യം കൊണ്ട് നേരിടുന്ന, അവസാനം നാടിനുവേണ്ടി ജീവൻ തന്നെ പണയം വച്ച് പോരാടുന്ന ബിജിയെ നമ്മൾ വിസ്മയത്തോടെയാണ് നോക്കികണ്ടത്.
ആദ്യചിത്രമാണെന്ന ലാഞ്ചനപോലുമില്ലാതെ അനായാസമായി ഓരോ രംഗങ്ങളും കൈകാര്യം ചെയ്ത ബ്രൂസ‍്‍ലി ബിജിയായി അഭിനയിച്ച ഫെമിനയെന്ന കൊച്ചിക്കാരിയെ ഇപ്പോൾ പരിചിതമാണ്. അപ്രതീക്ഷിതമായി സമയത്ത് സംഭവിച്ച അദ്ഭുതമാണ് തനിക്ക് മിന്നൽ മുരളിയെന്ന് താരം പറയുമ്പോൾ പ്രതീക്ഷകൾപ്പുറം പ്രേക്ഷകരെ വിസ്മയിപ്പിച്ച മിടുക്കിയാണ് ഫെമിന എന്ന് കാണികൾ പറയും.
കൊച്ചി ഈസ് മൈ ഹോം; ഇതാണ് ഞാൻ
വീട്, പഠനം, ചുറ്റിയടി ഇതാണ് എന്റെ കൊച്ചി. ജനിച്ചത് ഇവിടെയല്ലെങ്കിലും ഞനൊരു കൊച്ചിക്കാരിയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ഈ നാട് എപ്പോഴും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണിവിടം. കൊച്ചി എന്നാൽ എന്റെ വീടാണ്. വൈറ്റിലയിലാണ് താമസം. ഞാൻ ജനിച്ചത് സൗദിയിലാണ്. ചെറിയ പ്രായം മുതൽ കൊച്ചിയിലാണ് പഠിക്കുന്നത്. ഡിഗ്രി രാജഗിരി കോളേജിലായിരുന്നു. അതുകഴിഞ്ഞ് കുറച്ചുനാൾ ഇൻഫോപാർക്കിൽ ജോലി ചെയ്തതിനുശേഷം മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ് കോളേജിൽ ചേർന്നു.
കൊച്ചിയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടുണ്ടെന്ന് പറയാം. വെറൈറ്റി ഫുഡ് കഴിക്കുന്നത് എനിക്ക് ഹോബിയാണ്. അതുകൊണ്ട് പുതിയ സ്ഥലങ്ങളും വിഭവങ്ങളും തേടിയുള്ള യാത്രയും പതിവാണ്. മിന്നൽ മുരളിയ്ക്ക് സിനിമ ചെയ്യുന്നതിനു മുമ്പും ശേഷവും ഞാൻ അങ്ങനെ തന്നെയാണ്. നേരത്തെ എന്നെ ആരും തിരിച്ചറിയില്ലായിരുന്നു, ഇപ്പോൾ പലയിടത്തുവച്ചും ആളുകൾ തിരിച്ചറിഞ്ഞുവരാറുണ്ട്. അതുമാത്രമാണ് ഇപ്പോഴത്തെ സന്തോഷം. ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും മറൈൻഡ്രൈവുമെല്ലാം പല വട്ടം പോയി. എത്രതവണ പോയാലും നമുക്ക് ഇവിടെയൊന്നും മടുക്കില്ല. പിന്നെയും പിന്നെയും ചെല്ലാൻ പറഞ്ഞുകൊണ്ടേയിരിക്കുന്ന സ്ഥലങ്ങളാണ് കൊച്ചിയിലേത്. അതുകൊണ്ട് തന്നെ കൊച്ചി ഈസ് മൈ ഹോം.
ഫെമിന ഇൻ വണ്ടർലാൻഡ്
അദ്ഭുത ലോകത്ത് ചെന്ന ആലിസിനെപ്പോലെ ദിക്കറിയാതെ ദിശയറിയാതെ ബെംഗലൂരു നഗരത്തിലൂടെ നടന്നത് ഒരിക്കലും മറക്കാനാവില്ല. അന്ന് കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇന്ന് ഓർക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയായിരുന്നു താൻ കടന്നുപോയതെന്ന് ഫെമിന. ലൈഫിൽ ഞാൻ സോളോ ട്രിപ്പൊന്നും പോയിട്ടില്ല. പക്ഷേ ബെംഗലൂരുവിലേക്കുള്ള യാത്രയെ എന്റെ ആദ്യ സോളോ ട്രിപ്പെന്ന് വേണമെങ്കിൽ വിളിക്കാം. ശരിക്കും അത് പഠനത്തിന്റെ ഭാഗമായിട്ടുള്ള യാത്രയായിരുന്നു.
ഡിഗ്രികാലത്ത് ഇന്റൺഷിപ്പ് ചെയ്യാനായിട്ടാണ് ബെംഗലൂരു നഗരത്തിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പോകാനുള്ള ഇടങ്ങളെല്ലാം തനിച്ച് കണ്ടുപിടിക്കണം. എനിക്കാണെങ്കിൽ ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ. അവർ പറയുന്ന തെലുങ്കും ഹിന്ദിയും എനിക്ക് മനസ്സിലാകുന്നുമില്ല. ഞാൻ ഇംഗ്ലീഷിൽ പറഞ്ഞാൽ കിട്ടുന്ന മറുപടികളും ചുരുക്കമായിരുന്നു. ആകെ മൊത്തം ഒരു അങ്കലാപ്പിലായിരുന്നു അവിടെ ചെന്ന ആദ്യ ദിവസങ്ങൾ.
ടാക്സിക്കാരോട് വഴി പറഞ്ഞുകൊടുക്കാമെന്ന് വച്ചാൽ അധികം പേർക്കും ഇംഗ്ലീഷറിയില്ല. ബസിൽ കയറിയാൽ ഞാൻ പറയുന്നത് അവർക്കും അവർ പറയുന്നത് എനിക്കും മനസ്സിലാകില്ല. പിന്നെ ഗൂഗിൾ മാപ്പും നോക്കി ഫോണും കയ്യിൽ പിടിച്ച് ബെംഗലൂരുവിന്റെ വഴികളിലൂടെ കുറേ നടന്നു. വഴിയറിയാതെ കിലോമീറ്ററുകളോളം നടന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് ഞാൻ ഒറ്റയ്ക്ക് ചെലവഴിച്ച നിമിഷങ്ങൾ, അല്ലെങ്കിൽ ഒറ്റയ്ക്ക് പോയ ഒരു യാത്ര അതിതുമാത്രമാണ്. അന്ന് ഞാൻ ഒത്തിരി കഷ്ടപ്പെട്ടപ്പോൾ എങ്ങനെ ഇതെല്ലാം തരണം ചെയ്യുമെന്നെല്ലാം ചിന്തിച്ചിരുന്നു. എന്നാലിന്ന് ഓർക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രകളിലൊന്നാണ് ബെംഗലൂരു ട്രിപ്പ്. ഒറ്റ്യ്ക്കുള്ള ആ യാത്രയിൽ നേടിയ അനുഭവങ്ങളും വളരെ വലുതായിരുന്നു.
ഗേൾസ് ഓൺലി ട്രിപ്പ്
ജീവിതത്തിൽ അധികം യാത്രകൾ നടത്തിയിട്ടില്ലെങ്കിലും പോയതെല്ലാം തന്നെ ഫെമിനയെ സംബന്ധിച്ച് മധുരിക്കുന്ന നല്ല ഓർമകളാണ്. ദീർഘദൂരയാത്രകൾ ലിസ്റ്റിൽ അധികമില്ല, അച്ഛനും അമ്മയും സഹോദരനുമൊപ്പമാണ് യാത്രകളാണ് ഫെമിനയുടെ ഡയറിൽ കുറിച്ചിരിക്കുന്നത്.
വീട്ടിൽ നിന്നും ഏറ്റവും കൂടുതൽ പ്രാവശ്യം പോയിട്ടുള്ളത് മൂന്നാറായിരിക്കും. രാജഗിരിയിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളെല്ലാം ചേർന്ന് വൺടേ ട്രിപ്പൊക്കെ നടത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പമല്ലാതെ ഫെമിന ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയിട്ടുള്ളത് സുഹൃത്തുക്കൾക്കൊപ്പമാണ്. ലോക്ഡൗൺ നീക്കിയ സമയത്തായിരുന്നു സെന്റ് തെരേസാസിലെ സുഹൃത്തുക്കളെല്ലാം ചേർന്ന് വർക്കലയ്ക്ക് പോകുന്നത്.
അതൊരു വേറിട്ട അനുഭവമായിരുന്നു. ഞങ്ങൾ പെൺകുട്ടികൾ മാത്രം. ഒരു റിസോർട്ട് ബുക്ക് ചെയ്ത് പോയി. കൊറോണയുടെ സമയമായതിനാൽ റേറ്റ് ഒക്കെ കൂടുതലായിരുന്നു. പക്ഷേ തിരക്കൊന്നുമില്ലാതെ സമയം ചെലവഴിക്കാനായി. ഞാൻ ഒരു സമാധാനപ്രിയയാണ്. അതുകൊണ്ട് തന്നെ ഒച്ചയും ബഹളവുമില്ലാത്തയിടങ്ങളാണ് എനിക്കിഷ്ടം. നേരത്തെയും വർക്കലയിൽ പോയിട്ടുണ്ടെങ്കിലും ഈ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ഗേൾഡ് ഓൺലി ട്രിപ്പായതിനാൽ ഞങ്ങൾ എല്ലാവരും ശരിക്കും അടിച്ചുപൊളിച്ചു.
കൊറോണയും മിന്നൽ മുരളിയും പിന്നെ ഫെമിനയും
2019 ലാണ് മിന്നൽ മുരളിയുടെ ഓഡിഷൻ നടക്കുന്നതും ഫെമിന അതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. ഓഡിഷനിൽ തന്നെ ചെറിയ രീതിയിൽ അടിയും ഇടിയുമെല്ലാം ഉണ്ടായിരുന്നുവെന്ന് ഫെമിന തമാശയായി പറഞ്ഞു. ഓഡിഷൻ കഴിഞ്ഞ് കഥാപാത്രത്തിനായി തടി കുറച്ച് കുറയ്ക്കണെന്നും പറഞ്ഞിരുന്നു. ഒരു മാസം കൊണ്ട് 6-7 കിലോ കുറച്ചു കൂടാതെ കിക് ബോക്സിങ്ങും പഠിച്ചു. ആദ്യം ബ്രൂസ്‍ലി ബിജിയുടെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഈപറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞപ്പോഴാണ് ബേസിൽ ചേട്ടൻ എന്നോട് ഞാനാണ് മിന്നൽ മുരളിയിലെ ഈ കഥാപാത്രം ചെയ്യുന്നതെന്ന് പറഞ്ഞത്.
ഷൂട്ടിന്റെ യാത്രകൾ
ഷൂട്ടിനായി വയനാടും കർണ്ണാടകയും പോയതാണ് കൊറോണക്കാലത്തെ എന്റെ യാത്രകൾ എന്നുപറയുന്നത്. വയനാട്ടിലേക്ക് ഞാൻ ആദ്യമായിട്ടായിരുന്നു പോകുന്നത്. അതുപോലെ തന്നെ ആദ്യമായിട്ടായിരുന്നു വേറൊരു സ്ഥലത്ത് കുറേ നാളുകൾ താമസിക്കുന്നതും. ഷൂട്ട് ഇല്ലാത്ത ദിവസം ഞാനും അമ്മയും കൂടെ വയനാട്ടിലെ ടൂറിസ്റ്റ് സ്പോട്ടുകളൊക്കെ തപ്പിപ്പിടിച്ച് പോകും. അങ്ങനെ വയനാട്ടിലെ കുറേ സ്ഥലങ്ങൾ കാണാനായി. വയനാട് എന്നെ സംബന്ധിച്ച് നല്ല കുളിർമയുള്ള ഓർമയാണ്. നല്ല കാലാവസ്ഥലയും സ്ഥലങ്ങളും കാഴ്ചകളും എല്ലാം ചേർന്ന് വയനാട് കിടിലനാണ്. കൊച്ചിയിൽ നിന്നും മാറി ചൂട് അനുഭവപ്പെടാത്ത എപ്പോഴും തണുപ്പുള്ളൊരു നാട്. അതാണ് വയനാട്.
2020 മാർച്ചോടെ വയനാട്ടിലുള്ള ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എല്ലാവരും കൊച്ചിയിലേക്ക് മടങ്ങി. പിന്നെയുള്ളത് ക്ലൈമാക്സ് സീനടക്കമുള്ള രണ്ടാമത്തെ ഷെഡ്യൂളാണ്. അത് ഒരാഴ്ചയ്ക്ക് ശേഷം ആലുവയിൽ ഷൂട്ട് ചെയ്യാമെന്നും തീരുമാനമായി. എന്നാൽ എല്ലാം പെട്ടെന്ന് തകിടം മറിഞ്ഞു, കോവിഡായി, ലോക്ഡൗണായി. പിന്നെ ഷൂട്ട് തുടങ്ങുന്നത് ഒരു വർഷത്തിന് ശേഷമാണ്. അത് കർണ്ണാടകയിലായിരുന്നു ഭൂരിഭാഗവും. കുറച്ചുഭാഗങ്ങൾ വാഗമണിലും ഷൂട്ട് ചെയ്തു.
ഈ സ്ഥലങ്ങളൊക്കെ അങ്ങനെ ഷൂട്ടിന്റെ ഭാഗമായിട്ടാണെങ്കിലും സന്ദർശിക്കാനായി. വയനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ നിന്നത് കർണ്ണാടകയിലായിരുന്നു. കർണ്ണാടകയെക്കുറിച്ച് എടുത്തുപറയാനുള്ളത് അവിടുത്തെ തണുപ്പാണ്. മരംകോച്ചുന്ന എന്നൊക്കെ പറയാറല്ലേയുള്ളു, അതവിടെ ഞാൻ അനുഭവിച്ചു. രാത്രിയിലാണ് ഷൂട്ട് ആരംഭിക്കുന്നത്. വെളുപ്പാൻ കാലത്ത് തണുത്ത് വിറച്ചിരിക്കുന്ന സമയത്താവും എന്റെ സീനൊക്കെ വരുന്നത്. അത്ര തണുപ്പ് സഹിക്കാൻ പറ്റാത്തൊരാളാണ് ഞാൻ. ആ ഞാൻ വിറങ്ങലിച്ച് നിന്ന് അഭിനയിക്കേണ്ടിവന്നു. പക്ഷേ അതെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്.
പീരിയഡ് ഓഫ് ക്രൈസിസ്
കഴിഞ്ഞ രണ്ട് വർഷങ്ങൾ തന്റെ ജീവിതത്തിലെ വലിയൊരു വിഷമഘട്ടമായിരുന്നുവെന്ന് ഫെമിന പറയുന്നു. രണ്ട് വർഷത്തോളമുളള കാത്തിരിപ്പ്. ആദ്യ ചിത്രമെന്നത് ഒരുവശത്ത്. കൊറോണയും ലോക്ഡൗൺ നിയന്ത്രണങ്ങളും ചിത്രത്തിന് പ്രശ്നമായപ്പോൾ, റീലിസ് നീണ്ടുപോയപ്പോൾ, അങ്ങനെ താൻ കഴിഞ്ഞ രണ്ട് വർഷങ്ങൾ കുറേ ടെൻഷനുകളിലൂടെയാണ് കടന്നുപോയത്. ഒടുവിൽ ഈ ഡിസംബറിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുമെല്ലാം ആ വിഷമകാലത്തിന്റെ പര്യവസാനമായെന്നും ഫെമിന പറയുന്നു. രണ്ട് വർഷം വെറുതെയൊന്നുമിരുന്നിട്ടില്ല. എംകോം പഠിക്കുന്നത് ഈ സമയത്താണ്. എന്നാലും ഉള്ളിന്റെയുള്ളിൽ എപ്പോഴും ഒരു ടെൻഷനുണ്ടായിരുന്നു. ഏതായാലും അതെല്ലാം മിന്നൽ മുരളി മാറ്റി.
ഇൻ ലവ് വിത്ത് പാരിസ്
കുറെ സ്ഥലങ്ങൾ തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെങ്കിലും പാരിസാണ് അതിൽ ഒന്നാമത് നിൽക്കുന്നതെന്ന് ഫെമിന. ഒത്തിരി സ്ഥലങ്ങൾ പോയി കാണണം എന്നാണ് എന്റെ ആഗ്രഹം., ഇന്ത്യ മുഴുവനും കറങ്ങണം, ഒറ്റയ്ക്ക് യാത്ര ചെയ്യണം. അങ്ങനെ കുറേ കാര്യങ്ങൾ ലിസ്റ്റ് ചെയ്ത് വച്ചിട്ടുണ്ടെങ്കിലും അതിൽ പാരിസ് എന്തായാലും പോയിരിക്കും. എങ്കേയും കാതൽ എന്ന ചിത്രം കണ്ടതുമുതലാണ് പാരിസ് എന്ന നഗരത്തെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത്.
അത് പാരിസിൽ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അന്ന് ആ സിനിമ കണ്ടപ്പോൾ പാരിസ് എന്ന നഗരം, അവിടുത്തെ കാഴ്ചകൾ എല്ലാം എനിക്ക് ഭയങ്കര ആശ്ചര്യമായിത്തോന്നി. സിനിമ കണ്ടതിനുശേഷം എപ്പോഴും ഉള്ളിന്റെയുള്ളിൽ എങ്ങനെയെങ്കിലും പാരിസിൽ പോകണം എന്ന ചിന്തയാണ്. എന്തായാലും ഞാൻ അവിടെ പോയിരിക്കും. ഏറ്റവും അടുത്തുതന്നെ അത് നടക്കട്ടെ എന്നാണ് എന്റെ ആഗ്രഹവും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോകാനാഗ്രഹിച്ചുള്ളത് കശ്മീരാണ്. ഇതുവരെ പോയിട്ടില്ല. എന്റെ യാത്രാപുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.
English Summary: Celebrity Travel, Most Memorable Travel Experience by Actress Femina George