ഇൗ തടാകത്തിൽ ഒരിലപോലും വീഴില്ല; വിസ്മയങ്ങളൊളിപ്പിക്കുന്ന ഇടം
സിക്കിമിലെ ഖേചിയോ പാൽഡ്രി മലനിരകളിലെ തടാകമാണ് ഖേച്റിയോപാൽ തടാകം. സമുദ്ര നിരപ്പിൽനിന്ന് 5600 അടി ഉയരത്തിലുള്ള തടാകത്തെ ഹിന്ദു, ബുദ്ധമത വിശ്വാസികൾ പരിപാവനമായിട്ടാണ് കണക്കാക്കുന്നത്. ‘ഖേചിയോ പാൽ’ എന്നതിന് പദ്മസംഭവന്റെ സ്വർഗീയ സിംഹാസനം എന്നാണ് അർഥം. വൃക്ഷനിബിഡമായ പ്രദേശത്താണ് തടാകം സ്ഥിതി

സിക്കിമിലെ ഖേചിയോ പാൽഡ്രി മലനിരകളിലെ തടാകമാണ് ഖേച്റിയോപാൽ തടാകം. സമുദ്ര നിരപ്പിൽനിന്ന് 5600 അടി ഉയരത്തിലുള്ള തടാകത്തെ ഹിന്ദു, ബുദ്ധമത വിശ്വാസികൾ പരിപാവനമായിട്ടാണ് കണക്കാക്കുന്നത്. ‘ഖേചിയോ പാൽ’ എന്നതിന് പദ്മസംഭവന്റെ സ്വർഗീയ സിംഹാസനം എന്നാണ് അർഥം.
വൃക്ഷനിബിഡമായ പ്രദേശത്താണ് തടാകം സ്ഥിതി ചെയ്യുന്നതെങ്കിലും ഒരില പോലും ജലാശയത്തിൽ കിടക്കുന്നതു കാണാൻ സാധിക്കില്ല എന്നൊരു കൗതുകമുണ്ട് ഇവിടെ. തടാകത്തിൽ ഇലകൾ വീണുകിടക്കാൻ ഇവിടുത്തെ പക്ഷികൾ സമ്മതിക്കില്ലെന്നും അവ തടാകത്തിൽ വീഴുന്ന ഇലകൾ ഉടനെതന്നെ കൊത്തി എടുത്തു കളയുന്നതാണെന്നും നാട്ടുകാർ വിശ്വസിക്കുന്നു.
പെല്ലിങ്ങിൽ നിന്നുള്ള ഒരു ഏകദിന യാത്രയായിട്ടാണ് സഞ്ചാരികൾ ഖേചിയോപാൽ തടാകത്തിലേക്കു പോകാറുള്ളത്. ദരാപ് വില്ലേജ്, റിംബി വെള്ളച്ചാട്ടം എന്നിവയും ഈ റൂട്ടിലെ കാഴ്ചകളിൽ പെടുന്നു.
പക്ഷിനിരീക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് തടാകതീരം. വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒട്ടേറെ സസ്യജാലങ്ങളും ഈ പരിസരത്തു കാണപ്പെടുന്നു.
തടാകത്തിനു സമീപമുള്ള ലെപ്ച ഗോത്ര ഗ്രാമമായ സോജോയും 1.5 കി മീ മുകളിലുള്ള ഖേചിയോപാൽ ഗോംപെയും തടാകത്തിനോടൊപ്പം സന്ദർശിക്കാവുന്ന ഇടങ്ങളാണ്. ട്രെക്കിങ് ആണ് ഖേചിയോപാൽ തടാകത്തിൽ എത്തുന്നവർക്കുള്ള ഒരു വിനോദം. പെല്ലിങ്ങിൽ നിന്ന് തടാകതീരത്തേക്ക് 5 മണിക്കൂർ കൊണ്ട് നടന്നെത്താവുന്ന ട്രെക്കിങ് റൂട്ടും ഖേചിയോപാലിൽനിന്ന് യുക്സം വരെ 4 മണിക്കൂർ കൊണ്ട് നടന്നെത്താവുന്ന ഒരു പാതയും ഉണ്ട്. പരിസ്ഥിതി പ്രാധാന്യവും വിശ്വാസപരമായ പാവനതയും കണക്കിലെടുത്ത് ഇക്കോടൂറിസവും തീർഥാടനവുമാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 147 കി മീ പടിഞ്ഞാറ് ഡെമാസങ് താഴ്‌വരയിലാണ് ഖേചിയോപാൽ തടാകം. പെല്ലിങ് ആണ് സമീപ നഗരം. പെല്ലിങ്ങിൽ നിന്ന് 160 കി മീ ദൂരെയുള്ള ബാഗ്ദോഗ്ര എയർപോർട്ടാണ് സമീപ എയർപോർട്ട്, ന്യൂജൽപായ്ഗുരി റെയിൽവേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ. ബാഗ്ദോഗ്രയിൽ നിന്നും ന്യൂജൽപായ് ഗുരിയിൽ നിന്നും റോഡ്മാർഗം പെല്ലിങ്ങിൽ എത്താം. ഗാങ്ടോക്കിൽ നിന്നും റോഡ് മാർഗം എളുപ്പം പെല്ലിങ്ങിൽ എത്താന്‍ സാധിക്കും. പെല്ലിങ്ങിൽ നിന്നും തടാകത്തിനു സമീപം വരെ വാഹനങ്ങൾ എത്തും.
English Summary: Khecheopalri – The Mystic Lake, Sikkim