ആഡംബര നൗകയിലെ യാത്ര, ബൈക്കില്‍ കറക്കം... പ്രണയദിനത്തിനൊരുങ്ങി റൊമാന്റിക് ഗോവ
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടയാളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. വൈകുന്നേരത്തെ കടല്‍ക്കാറ്റുമേറ്റ്, ബീച്ചില്‍ പരസ്പരം കൈ പിടിച്ചിരിക്കുന്നതിനേക്കാള്‍ റൊമാന്റിക് ആയി എന്താണുള്ളത്! മാത്രമല്ല, ഗോവയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ച് ഒരു മുഴുവന്‍ പാക്കേജാണ്; ആഘോഷമോ
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടയാളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. വൈകുന്നേരത്തെ കടല്‍ക്കാറ്റുമേറ്റ്, ബീച്ചില്‍ പരസ്പരം കൈ പിടിച്ചിരിക്കുന്നതിനേക്കാള്‍ റൊമാന്റിക് ആയി എന്താണുള്ളത്! മാത്രമല്ല, ഗോവയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ച് ഒരു മുഴുവന്‍ പാക്കേജാണ്; ആഘോഷമോ
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടയാളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. വൈകുന്നേരത്തെ കടല്‍ക്കാറ്റുമേറ്റ്, ബീച്ചില്‍ പരസ്പരം കൈ പിടിച്ചിരിക്കുന്നതിനേക്കാള്‍ റൊമാന്റിക് ആയി എന്താണുള്ളത്! മാത്രമല്ല, ഗോവയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ച് ഒരു മുഴുവന്‍ പാക്കേജാണ്; ആഘോഷമോ
വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടയാളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഗോവ. വൈകുന്നേരത്തെ കടല്‍ക്കാറ്റുമേറ്റ്, ബീച്ചില്‍ പരസ്പരം കൈ പിടിച്ചിരിക്കുന്നതിനേക്കാള്‍ റൊമാന്റിക് ആയി എന്താണുള്ളത്, ഗോവയെന്നാല്‍ സഞ്ചാരികളെ സംബന്ധിച്ച് ഒരു മുഴുവന്‍ പാക്കേജാണ്; ആഘോഷമോ സന്ദര്‍ഭമോ ഏതുമാവട്ടെ, അതിനു അനുയോജ്യമായ സ്ഥലങ്ങളും അനുഭവങ്ങളും ഗോവയിലുണ്ട്! ഈ പ്രണയദിനത്തില്‍ ഗോവയില്‍ പോയി മനോഹരനിമിഷങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര അവിസ്മരണീയമാക്കാം.
ബൈക്കെടുത്ത് ഗോവ ചുറ്റാം
ഗോവയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ മുക്കും മൂലയും സന്ദര്‍ശിക്കാന്‍ ബൈക്കുകള്‍ വാടകയ്ക്ക് കിട്ടും; നടന്നു ക്ഷീണിക്കേണ്ട. സാധാരണ ബീച്ചുകളും തിരക്കേറിയ സ്ഥലങ്ങളും മാറ്റിപ്പിടിച്ച് ഗോവയുടെ ഉള്‍ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാന്‍ ഇങ്ങനെ സാധിക്കും.
ഇവിടങ്ങളിലെ രുചികള്‍ ആസ്വദിക്കാം, ആളുകളുടെ ജീവിതരീതി മനസ്സിലാക്കാം. ഹരിതമനോഹരമാണ് ഗോവയുടെ ഉള്ളിലേക്കുള്ള പല സ്ഥലങ്ങളും, സ്ഥിരം കണ്ടു പരിചയിച്ചതല്ലാതെ, ഗോവയുടെ തികച്ചും വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
പേടിയില്ലെങ്കില്‍ ചെയ്യാം, ജംഗിൾ ട്രെക്കിങ്ങും സ്കൂബ ഡൈവിങ്ങും
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പ്രണയദിനത്തിൽ ഗോവയിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളാണ് ജംഗിൾ ട്രെക്കിങ്ങും സ്കൂബ ഡൈവിങ്ങും പോലുള്ള വിവിധ വിനോദങ്ങളും. ഗോവയിലെ വനങ്ങളിലൂടെയുള്ള ട്രെക്കിങ് തികച്ചും അവിസ്മരണീയമായ ഒരു അനുഭവമാണ്.
നേത്രാവലി വെള്ളച്ചാട്ടം, മഹദേയ് വന്യജീവി സങ്കേതം എന്നിങ്ങനെ ട്രെക്കിങ് നടത്താന്‍ നിരവധി ജനപ്രിയ റൂട്ടുകള്‍ ഇവിടെയുണ്ട്. സ്കൂബ ഡൈവിങ് ചെയ്യാനാവട്ടെ, പലരും കുറെക്കാലമായി ആഗ്രഹിക്കുന്നുണ്ടാവും. അങ്ങനെയുള്ളവര്‍ക്ക്, ഗോവയിലെ മാൽവാൻ ദ്വീപ്, ഗ്രാൻഡെ ഐലൻഡ്, ബാഗാ ബീച്ച് എന്നിവിടങ്ങളിലേക്ക് പോകാം.
ചിരിക്കുന്ന മത്സ്യങ്ങളോട് തിരിച്ചു ചിരിച്ചാലോ?
മനുഷ്യരോട് ഏറ്റവും ഇണക്കം കാണിക്കുന്ന ജീവികളില്‍ ഒന്നാണ് ഡോള്‍ഫിനുകള്‍. ഡോൾഫിനുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുന്ന വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമേ നമ്മുടെ നാട്ടില്‍ ഉള്ളു, അവയില്‍ ഒന്നാണ് ഗോവ.
മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയത്താണ് ഡോൾഫിനുകളെ കാണാനുള്ള സാധ്യത കൂടുതലെങ്കിലും, ഫെബ്രുവരിയിലും ഗോവയിലെ ചില സ്ഥലങ്ങളില്‍ ഇവയെ കാണാം. അതിനായി അഗോണ്ട, പാലോലം പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.
വാ വാ പഴയ ഗോവ കാണാം
സൗന്ദര്യത്തിന്‍റെയും സംസ്കാരത്തനിമയുടെയും കലവറയാണ് പഴയ ഗോവ. മനോഹരമായ പുരാതന ബംഗ്ലാവുകളാൽ ചുറ്റപ്പെട്ട വളഞ്ഞുപുളഞ്ഞ തെരുവുകളിലൂടെ ചുറ്റിക്കറങ്ങുന്നത് വളരെ റൊമാന്റിക് ആയ ഒരു അനുഭവം തന്നെയാണ്.
യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബോം ജീസസ് ബസിലിക്ക, 1661-ൽ പോർച്ചുഗീസുകാര്‍ നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയമായ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി, കത്തീഡ്രൽ, മ്യൂസിയം ഓഫ് ക്രിസ്ത്യൻ ആർട്ട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഗോവയുടെ വംശപാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നവയാണ് സേ കത്തീഡ്രലും ക്രിസ്ത്യൻ ആർട്ട് മ്യൂസിയവും.
ആഡംബര നൗക വാടകയ്‌ക്കെടുത്താലോ?
ഈ വാലന്റൈൻസ് ഡേ എക്സ്ട്രാ റൊമാന്റിക് ആക്കാന്‍ ഗോവയില്‍ നിന്നു ഒരു ആഡംബര നൗക വാടകയ്‌ക്കെടുക്കുക, പ്രിയപ്പെട്ട ആള്‍ക്കൊപ്പം സൂര്യാസ്തമയ സമയത്ത് കടലിലേക്ക് യാത്ര പോകാം. ഗോവയിലെ ഈ സ്വകാര്യ ആഡംബര നൗകകള്‍ സഞ്ചാരികള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. സൂര്യാസ്തമയം ആസ്വദിച്ചു കൊണ്ട്, കടലിനു നടുവില്‍ ഇരുന്ന് സംസാരിക്കാം, ഭക്ഷണ പാനീയങ്ങള്‍ ആസ്വദിക്കാം. വ്യത്യസ്‌ത തരം നൗകകളോടൊപ്പം നിരവധി വാടക സേവനങ്ങളും ഇവിടെ ലഭ്യമാണ്.
നോ പാര്‍ട്ടി, നോ ബഹളം... സമാധാനം മാത്രം
കൂടുതല്‍ ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തെക്കന്‍ ഗോവയിലേക്ക് പോകാം. നോർത്ത് ഗോവയെ അപേക്ഷിച്ച് കൂടുതൽ വൃത്തിയുള്ളതും സമാധാനപരവുമാണ് സൗത്ത് ഗോവ. ആധികാരികമായ ഗോവൻ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭിക്കും.
ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്ന പാർട്ടികൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയൊന്നും ഇവിടെയില്ല. കാബോ ഡി രാമ കോട്ടയിലെ നിശ്ശബ്ദ മനോഹരമായ അസ്തമയവും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ ബീച്ചുകളിൽ ഒന്നായ പാലോലം ബീച്ച്, സലാലിം അണക്കെട്ട് എന്നിവയെല്ലാം ഇവിടെയുള്ള പ്രധാന ആകര്‍ഷണങ്ങളാണ്.
നക്ഷത്രങ്ങൾക്ക് കീഴിലെ അത്താഴം
നക്ഷത്രങ്ങൾക്ക് കീഴിലിരുന്ന് അത്താഴം കഴിക്കാം, മനസ്സ് തുറന്നു സംസാരിക്കാം. ഇത്രയും സുന്ദരമായ അൽ ഫ്രെസ്കോ ഡിന്നർ അനുഭവം ഒരുക്കുന്ന നിരവധി ഇടങ്ങളും ഗോവയില്‍ ഉണ്ട്. ഫോർട്ട് അഗ്വാഡയിലെ താജ് വിവാന്ത, മരങ്ങളുടെ തണലിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന മറ്റൊരു മനോഹരമായ സ്ഥലമായ മസ്റ്റാര്‍ഡ് കഫേ തുടങ്ങിയവയെല്ലാം ഇങ്ങനെ റൊമാന്റിക് ഡിന്നര്‍ അനുഭവം ഒരുക്കുന്ന ഇടങ്ങളാണ്.
English Summary: Romantic Things to do in Goa this Valentine's Day