ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമയും നൂറ്റിയേഴോളം നാഗരൂപങ്ങളും; വിസ്മയിപ്പിക്കും ഇൗ ക്ഷേത്രം
െഎതീഹ്യപെരുമയുണർത്തുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. നാഗാരാധന നടക്കുന്ന മുക്തിനാഗ ക്ഷേത്രവും പ്രസിദ്ധമാണ്. കർണാടകയിലെ ഇൗ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ്. സവിശേഷതകൾ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ

െഎതീഹ്യപെരുമയുണർത്തുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. നാഗാരാധന നടക്കുന്ന മുക്തിനാഗ ക്ഷേത്രവും പ്രസിദ്ധമാണ്. കർണാടകയിലെ ഇൗ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ്. സവിശേഷതകൾ ഒരുപാടുള്ള മുക്തിനാഗ ക്ഷേത്രം ധാരാളം വിശ്വാസികളുടെ വലിയൊരാശ്രയമാണ്.
ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിഷ്ഠ
ബെംഗളൂരുവിലാണ് മുക്തി നാഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ് മുക്തി നാഗ ക്ഷേത്രത്തിന്റെ ആകർഷണം. 36 ടൺ ഭാരവും 16 അടി ഉയരവുമുണ്ട് ഇൗ ഭീമൻ നാഗരൂപത്തിന്. നിരവധി പ്രതിഷ്ഠകൾ നിറഞ്ഞ ക്ഷേത്ര സമുച്ചയമാണിത്. കൂടാതെ കൗതുകം ജനിപ്പിക്കുന്ന നിർമിതികളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ അകകാഴ്ചകളാണ്.
നൂറ്റിയേഴോളം ചെറു നാഗരൂപങ്ങളും ഇവിടെയുണ്ട്. നാഗപ്രതിഷ്ഠ കൂടാതെ ഒട്ടേറെ പ്രതിഷ്ഠകൾ ഇവിടെ കാണാം. നരസിംഹ മൂർത്തി, സിദ്ധി വിനായക, രേണുക യെല്ലമ്മ, ആദി മുക്തി നാഗ, ഈ ക്ഷേത്രത്തിനു സമീപസ്ഥമായി വേറെയും നാല് ക്ഷേത്രങ്ങൾ കൂടിയുണ്ട്. ശിവൻ, സിദ്ധി വിനായക, നരസിംഹ മൂർത്തി, നീലാംബിക എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന പ്രതിഷ്ഠകൾ. മറ്റൊരു ആകര്‍ഷണം 400 വർഷം പഴക്കമുള്ള ഭീമാകാരമായ വലിയ ആൽമരമാണ്. കന്നഡ ഭാഷയിൽ ദൊഡ്ഡ അലദ മാര എന്ന പേരിലാണ് അറിയപ്പെടുന്നത്.
കരിങ്കല്ലിൽ തീർത്ത വിസ്മയം
ക്ഷേത്രം ആദ്യ കാഴ്ചയിൽ ആരുടെയും മനസ്സ് നിറയ്ക്കും. കരിങ്കല്ലിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൊത്തുപണികളോടുകൂടി തൂണുകളും ഏറെ ആകർഷകമാണ്. കരിങ്കല്ലിൽ തീർത്തതിനാൽ ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
നൂറു വയസിനുമേൽ പ്രായമുള്ള നാഗങ്ങൾ
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. അക്കാലത്തു ഇവിടുത്തെ പ്രദേശവാസികളുടെ ആരാധനാമൂർത്തി നാഗദൈവമായിരുന്നു. ജൂഞ്പ്പഹയിലു എന്നായിരുന്നു അക്കാലത്തു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. നാഗ ദൈവത്തെ ആരാധനയോടെ വിളിച്ചിരുന്നതു ജൂഞ്ചപ്പ എന്നായിരുന്നു.
തങ്ങളുടെയും തങ്ങളുടെ ഗ്രാമത്തിന്റെയും സംരക്ഷകനായാണ് നാഗദൈവത്തെ അവർ കണ്ടിരുന്നത്. തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള നിരവധി അനുഭവകഥകളും ഇവിടുത്തെ പഴയ തലമുറയ്ക്കു പങ്കുവെയ്ക്കാനുണ്ട്. ഇവിടെയുള്ള ചിതൽപുറ്റിൽ ഇപ്പോഴും നാഗങ്ങൾ വസിക്കുന്നുണ്ടെന്നും ഈ ചിതൽപുറ്റിനെ 90 ദിവസം തുടർച്ചയായി ഒമ്പതു തവണ വലംവെച്ചാൽ മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നുമാണ് വിശ്വാസം.
സന്ദർശന സമയം
എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 7 വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. ഞായർ, ചൊവ്വ ദിവസങ്ങളിൽ പ്രത്യേക മുക്തി നാഗ ക്ഷേത്ര പൂജാ വഴിപാടുകൾ നടത്തുന്നുണ്ട്.
എങ്ങനെ എത്താം
ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്കുള്ള റോഡിൽ റാമോഹള്ളിയ്ക്കു അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്നും കെംഗേരിയിലെത്തിയാൽ എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. കെംഗേരിയിൽ നിന്നും റാമോഹള്ളിയ്ക്കു പോകുന്ന ബസിൽ കയറിയാൽ ക്ഷേത്രത്തിലെത്തിച്ചേരാം.
English Summary: Mystic Mukthi Naga Temple in Bangalore