'എല്ലാ സമയത്തും ഗോവയെ പ്രണയിക്കുന്നു'; ആഘോഷയാത്രയുമായി മറീന മൈക്കിൾ
അവധിക്കാലം വന്നെത്തിയതോടെ മിക്കവരും യാത്രയിലാണ്. ആഘോഷയാത്രയ്ക്ക് നിറംനൽകി ഇഷ്ടയിടങ്ങളിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ മറീന മൈക്കിൾ ഗോവയിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ്. 'എല്ലാ സമയത്തും ഞാൻ ഗോവയെ പ്രണയിക്കുന്നു' എന്നും ചിത്രത്തിന് താഴെ മറീന

അവധിക്കാലം വന്നെത്തിയതോടെ മിക്കവരും യാത്രയിലാണ്. ആഘോഷയാത്രയ്ക്ക് നിറംനൽകി ഇഷ്ടയിടങ്ങളിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ മറീന മൈക്കിൾ ഗോവയിൽ അവധിക്കാലം അടിച്ചുപൊളിക്കുകയാണ്. 'എല്ലാ സമയത്തും ഞാൻ ഗോവയെ പ്രണയിക്കുന്നു' എന്നും ചിത്രത്തിന് താഴെ മറീന കുറിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും മറീന മൈക്കിളിനെ അറിയാത്തവർ ചുരുക്കമാണ്. വിനീത് ശ്രീനിവാസനൊപ്പം എബിയിൽ അഭിനയിച്ചതോടെ മറീന കൂടുതൽ ശ്രദ്ധേയയായി. സുന്ദരിയാണെങ്കിലും ചുരുണ്ടമുടിയാണ് മറീനയുടെ ഹൈലൈറ്റ്. മോഡലിങാണ് പാഷനെങ്കിലും അഭിനയത്തിലും സൂപ്പർഹിറ്റാണ് ഈ താരം. മോഡലിങ്ങും അഭിനയവും കഴിഞ്ഞാൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള യാത്രകളോടാണ് ഇഷ്ടം.
ട്രാവൽ സിക്നെസ്സ് ഉള്ള യാത്രാപ്രേമിയാണ് മറീന. ദീർഘദൂരം വാഹനത്തിലുള്ള യാത്ര വല്ലാതെ അലോസരപ്പെടുത്തുമെങ്കിലും യാത്രയോട് ഒരിക്കലും നോ പറയാനാവില്ല. അത്രയ്ക്ക് ഇഷ്ടമാണ് യാത്രകള്‍. പ്രകൃതിയോട് ഇഴുകിചേർന്ന യാത്രകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. എവിടേക്ക് യാത്രചെയ്താലും ഇടയ്ക്ക് വാഹനം നിർത്തി കാഴ്ചകളൊക്കെ ആസ്വദിച്ച്, ചായകടയിൽ നിന്നും കട്ടനും കുടിച്ചാണ് യാത്ര തുടരുന്നത്. പരിധിവരെ ട്രാവല്‍ സിക്നെസ്സിനെ മറികടക്കുന്നതും ഇങ്ങനെയാണെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ മറീന പറയുന്നുണ്ട്.
ഗോവയിലാണ് ആഘോഷം
ഗോവയിലേക്കുള്ള യാത്രയിലെ കാഴ്ചകളും മറീന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കാഴ്ചക്കാരെ ആകർഷിക്കിക്കുന്ന ദൂദ്സാഗർ വെള്ളച്ചാട്ടം ആസ്വദിക്കുന്ന ചിത്രങ്ങളുമുണ്ട്. ദൂദ്‌സാഗർ വെള്ളച്ചാട്ടം ഏറ്റവും മനോഹരമായ കാഴ്ചയാണെന്നും പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്.
പേരുസൂചിപ്പിക്കുന്നതു പോലെ പാൽക്കടൽ തന്നെയാണ് ഈ വെള്ളച്ചാട്ടം. കർണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കുമിടയിലായാണ് ധൂത്‌സാഗർ സ്ഥിതി ചെയ്യുന്നത്. മാണ്ഡവി നദി ഒഴുകി ഒഴുകി താഴേയ്ക്ക് പതിക്കുന്ന കാഴ്ച, ശരിക്കും വിസ്മയപ്പെടുത്തും. ചുറ്റിലും കാടിന്റെ പച്ചപ്പും കല്ലിൽ തട്ടി താഴേയ്ക്ക് പതിക്കുന്ന പാൽപുഴയും കൂടെ മഡ്‌ഗാവ്-ബെൽഗാം റെയില്പാതയും ചേർന്നാൽ, ഏതോ ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തിയ ചിത്രത്തിനു സമാനം. 1017 അടി മുകളിൽ നിന്നാണ് നദി താഴേയ്ക്ക് പതിക്കുന്നത്.
ഗോവ പൊളിയാണ്
വിശാലവും പ്രകൃതിരമണീയവുമായ ബീച്ചുകളോ ചരിത്രസ്മാരകങ്ങളോ സജീവമായ നിശാക്ലബ്ബുകളോ എന്തുമാകട്ടെ ഗോവ ഒരു ഫുൾ പാക്ഡ് ഡെസ്റ്റിനേഷനാണ്. ബട്ടർഫ്ലൈ ബീച്ച്, ദൂദ്സാഗർ വെള്ളച്ചാട്ടം, ചപ്പോര ഫോർട്ട്, ഗ്രാൻഡ് ഐലൻഡ്, പെക്വെനോ ദ്വീപ്, സിൻക്വറിം ഫോർട്ട്, വാസ്‌കോ ഡ ഗാമ, തലസ്സ, ഫിയസ്റ്റ, ടസ്കാനി ഗാർഡൻസ് തുടങ്ങി ആഘോഷമാക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ഗോവയിൽ നിന്നുള്ള ചിത്രങ്ങളും മറീന ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
English Summary: Mareena Michael in Goa Travel