നിറങ്ങളുടെ കടൽ; മനം നിറച്ച് കശ്മീരിലെ മാസ്മരിക ഭൂമി
ചുവപ്പ്, ഓറഞ്ച്, പിങ്ക്, വയലറ്റ്, മഞ്ഞ... ഒന്നിച്ചു വിരിഞ്ഞ 15 ലക്ഷം ട്യൂലിപ് പുഷ്പങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകം. മുന്നിൽ ശാന്തമായ ദാൽ തടാകം. ശിരസ്സിൽ മഞ്ഞുറഞ്ഞ സബർവാൻ മലനിരകൾ പിന്നിൽ. മലയടിവാരത്തേക്കു നീളുന്ന നെടുങ്കൻ നിരകളായും വ്യത്യസ്ത ജ്യാമിതീയ രൂപങ്ങളായും പൂക്കൾ ഉദ്യാനം നിറയുന്നു. ഇളം മഞ്ഞിൽ

ചുവപ്പ്, ഓറഞ്ച്, പിങ്ക്, വയലറ്റ്, മഞ്ഞ... ഒന്നിച്ചു വിരിഞ്ഞ 15 ലക്ഷം ട്യൂലിപ് പുഷ്പങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകം. മുന്നിൽ ശാന്തമായ ദാൽ തടാകം. ശിരസ്സിൽ മഞ്ഞുറഞ്ഞ സബർവാൻ മലനിരകൾ പിന്നിൽ. മലയടിവാരത്തേക്കു നീളുന്ന നെടുങ്കൻ നിരകളായും വ്യത്യസ്ത ജ്യാമിതീയ രൂപങ്ങളായും പൂക്കൾ ഉദ്യാനം നിറയുന്നു. ഇളം മഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂക്കളിൽ നിന്നു നേർത്ത സൗരഭ്യം. ആദ്യ കാഴ്ചയിൽ തന്നെ, വേറേതോ ലോകത്തെത്തിയെന്നു ആരും സംശയിച്ചു പോകും.ശരിയാണ്. വേറെ ലോകം തന്നെയാണ്.
നിറങ്ങളുടെ അപൂർവ ഉത്സവമൊരുക്കി ടുലിപ് പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്ന മാസ്മരിക ഭൂമി. കശ്മീരിലെ ദാൽ തടാക തീരത്തെ ഇന്ദിരാഗാന്ധി സ്മാരക ട്യൂലിപ് ഉദ്യാനത്തിൽ അരങ്ങേറുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പോത്സവം.
കഴിഞ്ഞ മാസം 23നാണ് ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. ഇതുവരെ 3.5 ലക്ഷം സഞ്ചാരികൾ ഉദ്യാനം സന്ദർശിച്ചുവെന്നാണ് ജമ്മു കശ്മീർ ടൂറിസം, ഫ്ലോറികൾച്ചർ വകുപ്പ് അധികൃതരുടെ കണക്ക്. കോവിഡിനെ തുടർന്ന കുറെക്കാലം ഉദ്യാനം തുറന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഇക്കുറി ആവേശത്തോടെയാണ് സഞ്ചാരികൾ പ്രവഹിച്ചത്.
മുപ്പത് ഹെക്ടറിലാണ് ഉദ്യാനം. ലോകത്ത് ആകെയുള്ള 75 ഇനം ട്യൂലിപ്പുകൾ അറുപതോളം ഇനം ഇവിടെ വിരിഞ്ഞു നിൽക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കട്ടചുവപ്പു മുതൽ ഇളം മഞ്ഞയും വെള്ളയും സങ്കര വർണങ്ങളുമടക്കം പല നിറങ്ങളിലും രൂപങ്ങളിലുമുണ്ട് പൂക്കൾ. ഏതു നിറമുള്ള പൂക്കളാണ് കൂടുതൽ ഇഷ്ടപ്പെടുക എന്നൊരു ചോദ്യമില്ല. കാരണം നൂറു ഡിസൈനുകളിൽ, നിറങ്ങളിൽ അവ ചേർന്നു നിൽക്കുമ്പോൾ എല്ലാം ഒന്നിനൊന്നു മനോഹരം.
ശ്രീനഗറിൽ ആദ്യം വിരിയുന്ന പൂക്കളാണ് ട്യൂലിപ്പുകൾ. വസന്തത്തിന്റെ വിളംബര പുഷ്പങ്ങൾ എന്നാണ് ഇവയ്ക്കു പേര് തന്നെ. ട്യൂലിപ്പുകൾ വിരിഞ്ഞ ശേഷമാണ് മറ്റു ചെടികൾ പുഷ്പിക്കുന്നതും താഴ്‍വര പൂക്കൾ കൊണ്ടു നിറയുന്നതും. ആദ്യം വരുന്ന ട്യൂലിപ്പുകൾ ആദ്യമേ പൊഴിയുകയും ചെയ്യും. മൂന്ന്– നാല് ആഴ്ചകൾ മാത്രമാണ് പൂക്കളുടെ ആയുസ്സ്. ഈ വർഷം കാലാവസ്ഥയിൽ പതിവിലേറെ ചൂട് അനുഭവപ്പെട്ടതിനാൽ നേരത്തെ തന്നെ ഉദ്യാനം അടയ്ക്കുമെന്ന് ഉദ്യാനം അധികൃതർ പറഞ്ഞു. സാധാരണ ഏപ്രിൽ മാസം മുഴുവൻ സഞ്ചാരികൾക്കു ഉദ്യാനത്തിൽ പ്രവേശനം ലഭിക്കുമായിരുന്നു.
ദാൽ തടാക തീരത്തു നിന്നു തെല്ലു ദുരമേയുള്ളു ഉദ്യാനത്തിലേക്ക്. നേരത്തെ സിറാജ്ബാഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശമാണിത്. 2007 ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാംനബി ആസാദാണ് ടുലിപ് ഉദ്യാനം ഉദ്ഘാടനം ചെയ്തത്. ഏഴ് വ്യത്യസ്ത തട്ടുകളിൽ, സഞ്ചാരികൾക്ക് സുഗമമായി നടന്നു കാണാനുള്ള സൗകര്യത്തോടെയാണ് ഉദ്യാനത്തിന്റെ സംവിധാനം. എല്ലാവർഷവും മാർച്ച്– ഏപ്രിൽ മാസങ്ങളിലാണ് പൊതുജനങ്ങൾക്കായി തുറക്കുക.
ലില്ലിയുടെ കുടുംബത്തിൽ പെട്ടതാണെങ്കിലും പ്രത്യേക കാലാവസ്ഥയിലെ പുഷ്പിക്കുകയുള്ളുവെന്നാതാണ് ട്യൂലിപ്പുകളുടെ സവിശേഷത. ഈ പുഷ്പങ്ങളെ അപൂർവവും വിലയേറിയതും ആക്കുന്നതും ഇക്കാരണം തന്നെ. ഉദ്യാനമായി ടുലിപ്പുകൾ കൃഷി ചെയ്യുന്നതിന് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ട്. പേർഷ്യക്കാരാണ് ഈ വിസ്മയ പുഷ്പത്തിന് ട്യൂലിപ് എന്ന് പേരു നൽകിയത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക പുഷ്പമായിരുന്നു ടുലിപ്പുകൾ. പിന്നീട് യൂറോപ്പിലെങ്ങും ഇതു വ്യാപിച്ചു. 2007ൽ ആംസ്റ്റർഡാമിൽ നിന്നാണ് കശ്മീരിൽ ചെടികൾ എത്തിച്ചത്.
English Summary: Kashmir Tulip Festival