ട്രെക്കർമാരുടെ പറുദീസയായാണ് ഹിമാചല്‍പ്രദേശ്‌ അറിയപ്പെടുന്നത്. ഹിമവാന്‍റെ താഴ്‍‍വരപ്രദേശങ്ങളിലൂടെ ഇടതൂര്‍ന്ന മരങ്ങളും പുല്‍മേടുകളും അവയ്ക്കിടയിലൂടെ കടന്നെത്തുന്ന മഞ്ഞും മഴയുമെല്ലാം ആസ്വദിച്ച് ഒരു യാത്ര എല്ലാ സഞ്ചാരികളുടെയും സ്വപ്നയാത്രകളില്‍പ്പെടുന്ന ഒന്നാണ്. സാഹസിക സഞ്ചാരികള്‍ക്കും യാത്രാ

ട്രെക്കർമാരുടെ പറുദീസയായാണ് ഹിമാചല്‍പ്രദേശ്‌ അറിയപ്പെടുന്നത്. ഹിമവാന്‍റെ താഴ്‍‍വരപ്രദേശങ്ങളിലൂടെ ഇടതൂര്‍ന്ന മരങ്ങളും പുല്‍മേടുകളും അവയ്ക്കിടയിലൂടെ കടന്നെത്തുന്ന മഞ്ഞും മഴയുമെല്ലാം ആസ്വദിച്ച് ഒരു യാത്ര എല്ലാ സഞ്ചാരികളുടെയും സ്വപ്നയാത്രകളില്‍പ്പെടുന്ന ഒന്നാണ്. സാഹസിക സഞ്ചാരികള്‍ക്കും യാത്രാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെക്കർമാരുടെ പറുദീസയായാണ് ഹിമാചല്‍പ്രദേശ്‌ അറിയപ്പെടുന്നത്. ഹിമവാന്‍റെ താഴ്‍‍വരപ്രദേശങ്ങളിലൂടെ ഇടതൂര്‍ന്ന മരങ്ങളും പുല്‍മേടുകളും അവയ്ക്കിടയിലൂടെ കടന്നെത്തുന്ന മഞ്ഞും മഴയുമെല്ലാം ആസ്വദിച്ച് ഒരു യാത്ര എല്ലാ സഞ്ചാരികളുടെയും സ്വപ്നയാത്രകളില്‍പ്പെടുന്ന ഒന്നാണ്. സാഹസിക സഞ്ചാരികള്‍ക്കും യാത്രാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെക്കർമാരുടെ പറുദീസയായാണ് ഹിമാചല്‍പ്രദേശ്‌ അറിയപ്പെടുന്നത്. ഹിമവാന്‍റെ താഴ്‍‍വരപ്രദേശങ്ങളിലൂടെ ഇടതൂര്‍ന്ന മരങ്ങളും പുല്‍മേടുകളും അവയ്ക്കിടയിലൂടെ കടന്നെത്തുന്ന മഞ്ഞും മഴയുമെല്ലാം ആസ്വദിച്ച് ഒരു യാത്ര എല്ലാ സഞ്ചാരികളുടെയും സ്വപ്നയാത്രകളില്‍പ്പെടുന്ന ഒന്നാണ്. സാഹസിക സഞ്ചാരികള്‍ക്കും യാത്രാ പ്രേമികള്‍ക്കും എന്നു വേണ്ട, കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ കയറാവുന്ന ട്രെക്കുകള്‍ ഇവിടെയുണ്ട്. ഹിമാചലില്‍ എത്തിക്കഴിഞ്ഞാല്‍ ഒരുതരി ചെലവില്ലാതെ പോകാനാവുന്ന യാത്രകളും ഇക്കൂട്ടത്തില്‍ ഉണ്ട്, അതുതന്നെയാണ് ഇവയെ ജനപ്രിയമാക്കുന്ന മറ്റൊരു കാര്യം. വേനലിലും സുഖകരമായി നടത്താവുന്ന ട്രെക്കുകള്‍ ഹിമാചലില്‍ ഉണ്ട്. അത്തരത്തിലുള്ള ചില റൂട്ടുകള്‍ പരിചയപ്പെടാം.

ബാരാ- ഭംഗൽ ട്രെക്ക്

ADVERTISEMENT

കംഗ്ര ജില്ലയിലെ തംസര്‍ ചുരത്തില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു വിദൂര ഗ്രാമമാണ് ബാരാ ഭംഗല്‍. ഹിമാചൽ പ്രദേശിലെ ഏറ്റവും കഠിനവും സാഹസികവുമായ ട്രെക്കിംഗുകളിൽ ഒന്നാണ് ഇവിടേക്കുള്ള ട്രെക്ക്. സമുദ്രനിരപ്പിൽ നിന്ന് 4875 മീറ്റർ ഉയരത്തിലേക്കുള്ള ട്രെക്കാണിത്. കാട്ടുപൂക്കളുടെയും തടാകങ്ങളുടെയും ആടുകളുടെയും പുൽമേടുകളുടെയും കാഴ്ചകള്‍ വഴിനീളെ കാണാം. ധൗലാധർ, പിൻ പഞ്ജൽ പര്‍വ്വതനിരകളുടെ ഗംഭീരമായ ദൃശ്യങ്ങള്‍ മനസ്സു നിറയ്ക്കും. ലാമ ദുഗ്, റിയാലി താച്ച്, കലിഹാനി, ദേവി കി മർഹി, ദാൽ മർഹി, മർഹി, പ്ലാചക്, രാജ്ഗുണ്ട എന്നിവയാണ് വഴിയിൽ വരുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

Image From Shutterstock

വേനൽക്കാലത്ത്, ജൂൺ- സെപ്റ്റംബർ മാസങ്ങളിൽ മാത്രമേ ഈ ട്രെക്കിന് പോകാൻ കഴിയൂ, കാരണം കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശമായതിനാല്‍ ശൈത്യകാലത്ത് ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനാവില്ല. 

തീർത്ഥൻ, ജിബി താഴ്‌‌‌വരകൾ

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ഒരു പട്ടണമാണ് ബഞ്ചാർ. ജലോരി ചുരം മുതൽ ജൻജെലിയിലെ ശിക്കാരി ദേവി വരെ നീളുന്ന സെറാജ് മേഖലയുടെ ഭാഗമാണിത്. തീർത്ഥൻ താഴ്‌വര ബഞ്ചാർ മേഖലയുടെ ഭാഗമാണ്. ജലോരിയിൽ നിന്ന് ജിബിയിലൂടെ ഒഴുകുന്ന പുഷ്പഭദ് എന്ന പോഷകനദിയോടൊപ്പം ബഞ്ചാറിലെ ഒരു പ്രധാന നദിയാണ് തീർത്ഥൻ നദി. ഹിമാചല്‍ പ്രദേശിലെ ഏറ്റവും ചിലവു കുറഞ്ഞ ട്രെക്ക് ആയാണ് തീര്‍ത്ഥന്‍ താഴ്‍‍‍വര ട്രെക്കിങ്ങിനെ കണക്കാക്കുന്നത്. ട്രൗട്ട് ഫിഷ് വാലിക്ക് പേരുകേട്ടതാണ് തീർത്ഥൻ താഴ്‌വര.

ADVERTISEMENT

അധികം ഉയരത്തില്‍ കയറിപ്പോകേണ്ടതില്ലെന്നു മാത്രമല്ല, ഈ വഴിയില്‍ ഉടനീളം സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഉണ്ട്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, കസ്തൂരി മാൻ, ഹിമാലയൻ ടാർ എന്നിവയെല്ലാം കാണാനും ഈ യാത്രയില്‍ അവസരമുണ്ട്. 

ഭൃഗു തടാകം

കുളു ജില്ലയിൽ ഏകദേശം 4,300 ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ തടാകമാണ് ഭൃഗു തടാകം. ഗുലാബ ഗ്രാമത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയായി, പ്രശസ്തമായ റോഹ്താങ് പാസിന്‍റെ കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മഹർഷി ഭൃഗുവിന്‍റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. മണാലി നഗരത്തിനടുത്തുള്ള ഉഷ്ണജല നീരുറവകൾക്ക് പേരുകേട്ട വസിഷ്ഠ ക്ഷേത്രത്തിൽ നിന്ന് ട്രെക്കിംഗ് വഴി ഇവിടെയെത്താം. മനോഹരമായ പുല്‍മേടുകളിലൂടെയാണ് ഈ യാത്ര. ജൂലൈ മുതൽ സെപ്‌റ്റംബർ വരെയുള്ള സമയമാണ് ഈ യാത്രക്ക് ഏറ്റവും അനുയോജ്യം.

ട്രയണ്ട് ട്രെക്ക്

ADVERTISEMENT

കാൻഗ്ര ജില്ലയിലെ ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് ട്രയണ്ട്. ധരംകോട്ടിന്‍റെ ഭാഗമായ ട്രയണ്ട്, ധൗലാധർ പർവതനിരകളുടെ ചുവട്ടിലായി 2,828 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഓക്ക്, ദേവദാരു മരങ്ങളും റോഡോഡെൻഡ്രോൺ പുഷ്പങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള ട്രെക്കിംഗ് അധികം ആയാസകരമല്ല. 

Image From Shutterstock

മക്ലിയോഡ്ഗഞ്ചിൽ നിന്നോ(11 കിലോമീറ്റർ) ധർമ്മശാലയിൽ നിന്നോ(17 കി.മീ) ട്രയണ്ടിൽ എത്തിച്ചേരാം. ന്യൂഡൽഹിയിൽ നിന്ന് ധർമ്മശാലയിലേക്കുള്ള ദൂരം ഏകദേശം 490 കിലോമീറ്ററാണ്. ഗതാഗത സൗകര്യങ്ങള്‍ വളരെയേറെ ഉള്ളതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. 

പരംഗ്-ലാ ട്രെക്ക്

ഹിമാചലിലെ സ്പിതി, ലഡാക്ക് മേഖലയിലെ ടിബറ്റ്, ചാങ്താങ് എന്നിവയ്ക്കിടയിലുള്ള പുരാതന വ്യാപാര പാതയിലൂടെയാണ് പരംഗ് ലാ ട്രെക്ക് നടത്തുന്നത്. ലേയിലെ കർസോക്ക് ഗ്രാമത്തിൽ നിന്നോ സ്പിതിയിലെ ചിച്ചാം , കിബ്ബർ ഗ്രാമത്തിൽ നിന്നോ ട്രെക്കിംഗ് ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 5600 മീറ്റർ ഉയരത്തിലേക്കുള്ള യാത്രയില്‍, ടിബറ്റിലേക്ക് പോയി ഇന്ത്യയിൽ വീണ്ടും പ്രവേശിക്കുന്ന പരേ ചു നദിക്കരയിലൂടെയാണ് യാത്ര. ജന്തുജാലങ്ങളാല്‍ സമൃദ്ധമായ ത്സോ മോറിരി തടാകമാണ് ഈ യാത്രയിലെ മറ്റൊരു ആകര്‍ഷണം. പോകും വഴി നിറയെ ഹരിതസമൃദ്ധമായ പുല്‍മേടുകളുടെ കാഴ്ച കണ്ണും മനസ്സും നിറയ്ക്കും.

English Summary: Popular Trekking Destinations in Himachal Pradesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT