പശ്ചിമഘട്ടത്തിലെ സാധാരണ ഹില്‍സ്‌റ്റേഷനുകളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇഗത്പുരി. എന്നാല്‍ മഴ തുടങ്ങിക്കഴിഞ്ഞാല്‍ ഇഗത്പുരിയുടെ രൂപവും ഭവവും മാറും. അതുവരെ വരണ്ടു കിടന്ന പാറകള്‍ക്കു നടുവിലൂടെ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും. പച്ചപ്പു നിറഞ്ഞ ഇഗത്പുരിയിലെ കാടുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശ്ചിമഘട്ടത്തിലെ സാധാരണ ഹില്‍സ്‌റ്റേഷനുകളിലൊന്നാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇഗത്പുരി. എന്നാല്‍ മഴ തുടങ്ങിക്കഴിഞ്ഞാല്‍ ഇഗത്പുരിയുടെ രൂപവും ഭവവും മാറും. അതുവരെ വരണ്ടു കിടന്ന പാറകള്‍ക്കു നടുവിലൂടെ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും. പച്ചപ്പു നിറഞ്ഞ ഇഗത്പുരിയിലെ കാടുകള്‍ പ്രകാശത്തെ ഒരു പടികൂടി പുറത്തു നിര്‍ത്തും. 

ഇപ്പോൾ കനത്ത മഴയാണ് മുംബൈയിൽ. ഇൗ കാലാവസ്ഥയിൽ ഹിൽസ്റ്റേഷനുകളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മഴ കുറഞ്ഞതിനുശേഷം യാത്ര തിരിക്കാം. 

maulik shah/shutterstock
ADVERTISEMENT

ഇന്ത്യയുടെ മഹാനഗരമായ മുംബൈയില്‍ നിന്നും വെറും രണ്ടു മണിക്കൂര്‍ മാത്രം അകലെയാണ് ഈ വിനോദസഞ്ചാരകേന്ദ്രമുള്ളത്. ഇതു തന്നയാണ് ഇഗത്പുരിയുടെ ഏറ്റവും വലിയ സാധ്യതയും. നിരവധി ടൂറിസം സ്‌പോട്ടുകള്‍ തടാകങ്ങള്‍ മനോഹരമായ കാടിന്റെ കാഴ്ചകള്‍ മലകയറ്റക്കാരെ കാത്തിരിക്കുന്ന മലമ്പാതകള്‍ അങ്ങനെയങ്ങനെ ഏതൊരാളെയും ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ഇഗത്പുരിയിലുണ്ട്. മുംബൈ മഹാ നഗരത്തിന്റെ മടുപ്പിക്കുന്ന തിരക്കില്‍ നിന്നും ഒഴിഞ്ഞ് സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഇഗത്പുരിയിലെ അഞ്ച് സ്ഥലങ്ങളെ പരിചയപ്പെടാം. 

ക്യാമല്‍ വാലി

V രൂപത്തിലുള്ള പ്രകൃതി ഒരുക്കിയ അദ്ഭുതമാണ് ബാസ്ത നദിയുടെ തീരത്തുള്ള ഒട്ടക താഴ്‌വര അല്ലെങ്കില്‍ ക്യാമല്‍ വാലി.  ഇവിടെ നിന്ന് നോക്കിയാല്‍ രണ്ട് ചെങ്കുത്തായ മലകളില്‍ നിന്നായി താഴേക്ക് കുത്തിയൊഴുകുന്ന അഞ്ച് വെള്ളച്ചാട്ടങ്ങള്‍ കാണാം. 

ദൂരെ നിന്ന് നോക്കുമ്പോള്‍ ഒട്ടകത്തിന്റെ തല പോലെ തോന്നിക്കും ഇതിലൊരു മല കണ്ടാല്‍. അതു തന്നെയാണ് പേരിന് അടിസ്ഥാനവും. പ്രകൃതി സ്‌നേഹികള്‍ക്കും ഫോട്ടോഗ്രഫിയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ക്യാമല്‍ വാലി. 

ADVERTISEMENT

കല്‍സുബായ് കൊടുമുടി

സഹ്യാദ്രി മലനിരകളിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കല്‍സുബായ്. ഇഗത്പുരിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട് കല്‍സുബായിലേക്ക്. ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് കല്‍സുബായ് കൊടുമുടി. മണ്‍സൂണില്‍ മാത്രമല്ല എല്ലാ സീസണിലും മലകയറ്റക്കാരുടേയും ഫോട്ടോഗ്രാഫര്‍മാരുടേയും വന്യജീവിസ്‌നേഹികളുടേയും പ്രിയപ്പെട്ട ഇടമാണിത്. മഹാരാഷ്ട്രയിലെ എവറസ്റ്റ് കൊടുമുടിയെന്ന വിശേഷണവും കല്‍സുബായിക്കുണ്ട്. 

 ട്രിഗല്‍വാടി കോട്ട

സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് ട്രിഗല്‍വാടി കോട്ട സ്ഥിതി ചെയ്യുന്നത്. അവിടെ വരെ കയറി ചെന്നാല്‍ ഇഗത്പുരിയുടെ വ്യത്യസ്തമായ കാഴ്ച്ചയും ലഭിക്കും. മലകയറ്റക്കാരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് ഈ കോട്ട. 

ADVERTISEMENT

വിപാസന ഇന്റര്‍നാഷണല്‍ അക്കാദമി

1976ലാണ് വിപാസന ഇന്റര്‍നാഷണല്‍ അക്കാദമി ഇഗത്പുരിയില്‍ സ്ഥാപിക്കപ്പെടുന്നത്. ആത്മീയ രോഗശാന്തി തേടുന്നവര്‍ക്ക് യോജിച്ച ഇടമാണിത്. പത്ത് ദിവസത്തോളം പൂര്‍ണ നിശബ്ദതയില്‍ കഴിഞ്ഞ ശേഷം സ്വയം ഉത്തരങ്ങള്‍ തേടുന്ന രീതിയാണിവിടെ. 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ പ്രയോഗിച്ചിരുന്ന രീതിയാണിതെന്നും അവകാശവാദങ്ങളുണ്ട്. 

anupamtiwari/shutterstock

വിഹിഗോണ്‍ വെള്ളച്ചാട്ടം

ഇഗത്പുരിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്താണ് വിഗിഹോണ്‍ വെള്ളച്ചാട്ടം. മുംബൈയിലും നാസിക്കിലുമുള്ളവരുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ഈ മഴക്കാല വെള്ളച്ചാട്ടം.

മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ കാടിന് നടുവിലെ പാറക്കെട്ടില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് താഴേക്ക് വരും. പല തട്ടുകളായി കാട് മുടിയഴിച്ചിട്ട പോലെ വരുന്ന വെള്ളച്ചാട്ടത്തിന് ആകെ 120 അടി ഉയരമുണ്ട്.

English Summary: Explore Igatpuri, A Stunning Hill Station Near Mumbai