മഴയിൽ നനഞ്ഞു കുളിച്ചിരിക്കുന്ന പ്രകൃതിയോട് ഒരൽപം സ്‍നേഹക്കൂടുതൽ തോന്നാറില്ലേ? മഴയത്തു നല്ല ചൂട് ചായയും കുടിച്ചു പുതച്ചുമൂടിയിരിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ മഴ നനഞ്ഞ്, തണുപ്പ് ആസ്വദിച്ചു, വഴിയോരങ്ങളിലെ കുഞ്ഞു കടകളിൽനിന്നു ചൂടു കട്ടനും കുടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയിൽ നനഞ്ഞു കുളിച്ചിരിക്കുന്ന പ്രകൃതിയോട് ഒരൽപം സ്‍നേഹക്കൂടുതൽ തോന്നാറില്ലേ? മഴയത്തു നല്ല ചൂട് ചായയും കുടിച്ചു പുതച്ചുമൂടിയിരിക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ മഴ നനഞ്ഞ്, തണുപ്പ് ആസ്വദിച്ചു, വഴിയോരങ്ങളിലെ കുഞ്ഞു കടകളിൽനിന്നു ചൂടു കട്ടനും കുടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. 

അത്തരത്തിലെ മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്നവർക്കു ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് എങ്ങോട്ടാണ് പോകേണ്ടതെന്നുള്ള തീരുമാനം. യാത്ര പ്ലാൻ ചെയ്യുന്നതിനു മുൻപ്  ഏതെല്ലാം സ്ഥലങ്ങൾ ഒഴിവാക്കണമെന്നു അറിയുന്നതും സുരക്ഷിതമായ യാത്രയ്‌ക്കു ഏറെ സഹായിക്കും.  

ADVERTISEMENT

∙ ഉത്തരാഖണ്ഡ്

ഏറെ ഭംഗിയുള്ളതെങ്കിലും മഴക്കാലത്തെ ഉത്തരാഖണ്ഡ് നിങ്ങളെ ഭയപ്പെടുത്തും.  മഴക്കാലം ആരംഭിക്കുന്നതോടെ ഉത്തരാഖണ്ഡിന്റെ ഉയർന്ന മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും മേഘവിസ്ഫോടനങ്ങളുമുണ്ടാകും. അപകടങ്ങൾ തടയുന്നതിനായി ട്രെക്കിങ്, വിനോദ സഞ്ചാരം എന്നിവ തടഞ്ഞുകൊണ്ടുള്ള നിർദേശങ്ങളും അധികൃതർ പുറപ്പെടുവിക്കാറുണ്ട്.

∙ മേഘാലയ

മേഘാലയയിൽ ഈ വർഷം ജൂൺ മാസത്തിൽ മാത്രം കഴിഞ്ഞ വർഷത്തേക്കാൾ 161 ശതമാനം അധികമഴയാണ് ലഭിച്ചത്. ഇതേത്തുടർന്നു ഉരുൾപൊട്ടലുകൾ ഉണ്ടാവുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ പല യാത്രകളും പാതിവഴിയിൽ മുടങ്ങി. റോഡുകൾ മാത്രമല്ല, മൊബൈൽ നെറ്റ്‌വർക് കണക്റ്റിവിറ്റിയും തകരാറിലായി. അതുകൊണ്ടു തന്നെ മഴക്കാലത്തിനു പകരം നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലം മേഘാലയയിലേക്കുള്ള യാത്രയ്കായി തിരഞ്ഞെടുക്കാം.

ADVERTISEMENT

∙ അസം

മഴക്കാലത്തു പച്ച പുതച്ചു കിടക്കുന്ന അസം സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. പക്ഷേ എല്ലാ വർഷവും മഴയോടൊപ്പമെത്തുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും നിങ്ങളുടെ യാത്രയിൽ വില്ലനാകും. തകർന്ന റോഡുകളിലൂടെ യാത്ര ചെയ്യുക സാധ്യമല്ല. എപ്പോഴാണ് വെള്ളം കുത്തിയൊഴുകി എത്തുകയെന്നും പറയാനാകില്ല.

∙ ഡാർജിലിങ്

മറ്റു കിഴക്കൻ സംസ്ഥാനങ്ങളിലേതു പോലെത്തന്നെ ഡാർജിലിങ്ങും തുടർച്ചയായ കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ്. മഴയത്ത് റെയിൻകോട്ടും കുടയുമൊക്കെയായി പുറത്തിറങ്ങുന്നതിനേക്കാൾ വീടുനുള്ളിലായിരിക്കും ഭൂരിഭാഗം ആളുകളും. ഡാർജിലിങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ തേയിലത്തോട്ടങ്ങളിലെ വഴുക്കലുള്ള വഴികളിലൂടെ സഞ്ചരിക്കുന്നത് ഏറെ അപകടകരമാണ്. വേനലാണ് ഡാർജിലിങ് സന്ദർശിക്കാൻ അനുയോജ്യം.

ADVERTISEMENT

∙ മുംബൈ

Grab Image from video shared on Twitter by Chintan Dalvi

മഴക്കാലം മുംബൈ നഗരത്തിനു ഒരു പ്രത്യേക ഭംഗി തന്നെയാണ് നൽകുന്നത്. എന്നാൽ കോരിച്ചൊരിയുന്ന മഴ യാത്ര മുടക്കുമെന്നതിൽ സംശയമില്ല. ലോക്കൽ ട്രെയിനുകളടക്കം റദ്ദു ചെയ്യപ്പെടും. വെള്ളക്കെട്ടുകൾ കാരണം തൊട്ടടുത്ത സ്ഥലങ്ങളിലേക്കു പോലും പോകാനാകാത്ത അവസ്ഥയുമുണ്ടാകാം.

English Summary: Avoid travelling to these places during monsoons