ഇൗ കാനനസുന്ദരിയെ കാണാത്തവരുണ്ടോ? മഴയുടെ കുളിരും കാടിന്റെ പച്ചപ്പും
മഴ മെല്ലെ മാറിത്തുടങ്ങിയ മട്ടാണ്. രണ്ടു ദിവസം വെയില്‍ വന്നപ്പോഴേക്കും മഴയുടെ കുളിരും പുലര്‍കാലങ്ങളിലെ സുഖകരമായ ആലസ്യവുമെല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ? എങ്കിലിപ്പോള്‍ ഇത്തിരി തണുപ്പ് റീചാര്‍ജ് ചെയ്തുവരാന്‍ പറ്റിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ അവസരമാണ്. അതിനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍
മഴ മെല്ലെ മാറിത്തുടങ്ങിയ മട്ടാണ്. രണ്ടു ദിവസം വെയില്‍ വന്നപ്പോഴേക്കും മഴയുടെ കുളിരും പുലര്‍കാലങ്ങളിലെ സുഖകരമായ ആലസ്യവുമെല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ? എങ്കിലിപ്പോള്‍ ഇത്തിരി തണുപ്പ് റീചാര്‍ജ് ചെയ്തുവരാന്‍ പറ്റിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ അവസരമാണ്. അതിനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍
മഴ മെല്ലെ മാറിത്തുടങ്ങിയ മട്ടാണ്. രണ്ടു ദിവസം വെയില്‍ വന്നപ്പോഴേക്കും മഴയുടെ കുളിരും പുലര്‍കാലങ്ങളിലെ സുഖകരമായ ആലസ്യവുമെല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ? എങ്കിലിപ്പോള്‍ ഇത്തിരി തണുപ്പ് റീചാര്‍ജ് ചെയ്തുവരാന്‍ പറ്റിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ അവസരമാണ്. അതിനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍
മഴ മെല്ലെ മാറിത്തുടങ്ങിയ മട്ടാണ്. രണ്ടു ദിവസം വെയില്‍ വന്നപ്പോഴേക്കും മഴയുടെ കുളിരും പുലര്‍കാലങ്ങളിലെ സുഖകരമായ ആലസ്യവുമെല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ? എങ്കിൽ ഇത്തിരി തണുപ്പ് റീചാര്‍ജ് ചെയ്തുവരാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ അവസരമാണ്. അതിനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ മസിനഗുഡി.
പ്രകൃതിസ്‌നേഹികളായ വിനോദസഞ്ചാരികളുടെ പറുദീസയാണ് മസിനഗുഡി. നീലഗിരി പർവതനിരകൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ, നഗരത്തിന്‍റെ ബഹളത്തിൽനിന്നു മാറി ശാന്തിയും സമാധാനവും തേടുന്നവര്‍ക്ക് സുന്ദരമായ അനുഭവമാണ്. ഏതു വേനലിലും വിട്ടുപോകാത്ത സുഖകരമായ തണുപ്പും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമെല്ലാം മസിനഗുഡി ഒരുക്കുന്ന മായികലോകത്തിന്‍റെ പ്രത്യേകതകളാണ്. മുതുമല ദേശീയോദ്യാനത്തിന്‍റെ ഭാഗമായതിനാല്‍ അപാരമായ ജൈവവൈവിധ്യവും ഇവിടെയുണ്ട്.
പ്രശസ്തമായ ഊട്ടി ഹിൽ സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. കോയമ്പത്തൂർ നഗരത്തിൽനിന്ന് ഏകദേശം 120 കിലോമീറ്ററും ഊട്ടി നഗരത്തിൽനിന്ന് 29 കിലോമീറ്ററും മുതുമല നാഷനൽ പാർക്കിൽനിന്ന് 20 കിലോമീറ്ററുമാണ് ദൂരം. മസിനഗുഡിയിലെത്തുന്ന സഞ്ചാരികളെ നാടു കാണിക്കാന്‍ ജീപ്പുകള്‍ ധാരാളമുണ്ട്. മസിനഗുഡിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ചില മനോഹര കാഴ്ചകളെക്കുറിച്ച് കൂടുതലറിയാം.
മോയാര്‍ നദിയും മറവക്കണ്ടി ഡാമും
ബന്ദിപ്പുർ ദേശീയ ഉദ്യാനത്തെയും മുതുമല വന്യജീവി സങ്കേതത്തെയും ചുറ്റിയൊഴുകുന്ന നദിയാണ് മോയാര്‍. മസിനഗുഡിയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് മോയാർ നദി. സഞ്ചാരികള്‍ക്ക് നദിയുടെ അരികിൽ ക്യാംപ് ചെയ്യാന്‍ ഉള്ള സൗകര്യമുണ്ട്. 1951 ൽ പണികഴിപ്പിച്ച മറവക്കണ്ടി അണക്കെട്ട് മോയാർ നദിയിലാണ്. അണക്കെട്ട് നില്‍ക്കുന്ന പ്രദേശം പ്രകൃതിഭംഗിയാര്‍ന്നതാണ്. ഒരുവശത്ത് നിറയെ മരങ്ങളും മറുവശത്ത് നദിയും കണ്ണുകള്‍ക്ക് ഉത്സവമൊരുക്കും.
ഹിമവദ് ഗോപാലസ്വാമി ബേട്ട
കന്നഡയിൽ ബേട്ട എന്നാൽ കുന്ന് എന്നാണ് അർഥം. ബന്ദിപ്പുർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഇത് ഉദ്യാനത്തിന്‍റെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്ക് ട്രെക്കിങ് സൗകര്യമുണ്ട്. ഇതിനായി ഹംഗ്ല ഗ്രാമം വഴി പോകാം. മുകളിൽ ചെന്നാല്‍ നീലഗിരി പർവതനിരകളുടെ മനോഹരമായ കാഴ്ചകള്‍ കണ്മുന്നില്‍ ഒരു ചിത്രം പോലെ തെളിയും. ഏകദേശം ഏഴ് നൂറ്റാണ്ടു മുമ്പ് നിർമിച്ച വേണുഗോപാല സ്വാമിയുടെ ക്ഷേത്രവും ഇവിടെ കാണാം. മൈസൂരു ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവും ഈ കൊടുമുടിയിലുണ്ട്.
തെപ്പക്കാട് ആനത്താവളം
തെപ്പക്കാട് ആന ക്യാംപിന് വളരെ അടുത്താണ് മസിനഗുഡി. ഏഷ്യൻ ആനകൾ ധാരാളമുള്ള ക്യാംപ്, മുതുമല വന്യജീവി സങ്കേതത്തിനും അടുത്താണ്. ആനകളെ കണ്ടു വന്യജീവി സഫാരി നടത്താനും ഇവിടെ സൗകര്യമുണ്ട്.
ഗ്ലെൻമോർഗൻ
ഊട്ടിക്കു സമീപമാണ് ഗ്ലെൻമോർഗൻ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് നോക്കിയാല്‍ മുതുമല നാഷനൽ പാർക്കിന്‍റെയും മോയാർ താഴ്‌വരയുടെയും അതിമനോഹരമായ ദൃശ്യം കാണാം. കൊടുമുടിയുടെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് സഞ്ചാരികളെ കൊണ്ടുപോകാൻ മുന്‍പ് ഇവിടെ റോപ്പ് കാർ സേവനം ഉണ്ടായിരുന്നു. പിന്നീട് നിര്‍ത്തലാക്കി.
ബന്ദിപ്പുർ നാഷനൽ പാർക്ക്
മസിനഗുഡിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ ബന്ദിപ്പുർ നാഷനൽ പാർക്കും ടൈഗർ റിസർവും. പ്രകൃതിസ്നേഹികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംരക്ഷണ കേന്ദ്രമാണ് ഇവിടം. വയനാട് വന്യജീവി സംരക്ഷണകേന്ദ്രം, മുതുമല വന്യജീവി സംരക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവയും ഇതിനു സമീപത്താണ്.
English Summary: Places to visit in Masinagudi