അതിമനോഹരമായ ഭൂപ്രകൃതിക്കും വൈവിധ്യമാര്‍ന്ന കാലാവസ്ഥയ്ക്കും പേരുകേട്ട മനോഹരമായ രാജ്യമാണ് ഇന്ത്യ. ഗാന്ധിജി പോലും ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിലാണെന്ന്. ഇന്ത്യയുടെ ഏഴുലക്ഷം ഗ്രാമങ്ങളിൽ ഓരോന്നിനും അതിന്റേതായ കഥയുണ്ട്. സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ

അതിമനോഹരമായ ഭൂപ്രകൃതിക്കും വൈവിധ്യമാര്‍ന്ന കാലാവസ്ഥയ്ക്കും പേരുകേട്ട മനോഹരമായ രാജ്യമാണ് ഇന്ത്യ. ഗാന്ധിജി പോലും ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിലാണെന്ന്. ഇന്ത്യയുടെ ഏഴുലക്ഷം ഗ്രാമങ്ങളിൽ ഓരോന്നിനും അതിന്റേതായ കഥയുണ്ട്. സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹരമായ ഭൂപ്രകൃതിക്കും വൈവിധ്യമാര്‍ന്ന കാലാവസ്ഥയ്ക്കും പേരുകേട്ട മനോഹരമായ രാജ്യമാണ് ഇന്ത്യ. ഗാന്ധിജി പോലും ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിലാണെന്ന്. ഇന്ത്യയുടെ ഏഴുലക്ഷം ഗ്രാമങ്ങളിൽ ഓരോന്നിനും അതിന്റേതായ കഥയുണ്ട്. സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹരമായ ഭൂപ്രകൃതിക്കും വൈവിധ്യമാര്‍ന്ന കാലാവസ്ഥയ്ക്കും പേരുകേട്ട മനോഹരമായ രാജ്യമാണ് ഇന്ത്യ. ഗാന്ധിജി പോലും ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിലാണെന്ന്. ഇന്ത്യയുടെ ഏഴുലക്ഷം ഗ്രാമങ്ങളിൽ ഓരോന്നിനും അതിന്റേതായ കഥയുണ്ട്. സഞ്ചാരികളെ അമ്പരപ്പിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ ചില ഗ്രാമങ്ങളെക്കുറിച്ചറിയാം.

1. മഹാരാഷ്ട്രയിലെ ഷേത്പാൽ ഗ്രാമം

ADVERTISEMENT

പാമ്പുകളെ പലര്‍ക്കും പേടിയായിരിക്കും. അതുകൊണ്ടാണ് എവിടെയെങ്കിലും അവയെ കാണുമ്പോഴേക്കും തല്ലിക്കൊല്ലാനുള്ള സഹജവാസന പുറത്തുവരുന്നതും. എന്നാല്‍, വീടുകളില്‍ പൂച്ചയെയും പട്ടിയെയും വളര്‍ത്തുന്നതു പോലെ പാമ്പുകളെ ഓമനിക്കുന്ന ഒരു ഗ്രാമമുണ്ട്.

man plays with a snake in the Ta Phin village,Image Source: Anton_Ivanov/shutterstock. Representative image

 

മഹാരാഷ്ട്രയിലെ ഷേത്പാൽ. ഇവിടെ അവ സ്വതന്ത്രമായി വിഹരിക്കുന്നു, ഈ ഗ്രാമത്തിലെ വീടുകളിൽ മൂർഖൻ പാമ്പുകളെ വരെ കാണാം. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഗ്രാമവാസികള്‍ പാമ്പുകളെ കണക്കാക്കുന്നത്.

2. കർണാടകയിലെ മറ്റൂർ ഗ്രാമം

ADVERTISEMENT

ഇന്ത്യയില്‍ നാനൂറോളം ഭാഷകള്‍ ഉണ്ടെന്നാണ് പറയുന്നത്. അവയുടെ പലവിധ വകഭേദങ്ങള്‍ കണക്കാക്കിയാല്‍ ആയിരക്കണക്കിന് വേറെയും. വളരെ കുറച്ചുപേര്‍ മാത്രം സംസാരിക്കുന്ന പല ഭാഷകള്‍ക്കും നാശം സംഭവിച്ചുകഴിഞ്ഞു. ചരിത്രത്തിലും പുരാതന സാഹിത്യത്തിലും വിവിധ പഠനപദ്ധതികളിലും സ്ഥാനം ഉള്ളതുകൊണ്ട്, വളരെക്കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷയായിട്ടു പോലും ഏറെക്കുറെ പിടിച്ചുനില്‍ക്കുന്ന ഭാഷയാണ് സംസ്കൃതം.

 

വേദകാലത്തെന്ന പോലെ സംസ്കൃതത്തിന് ഇപ്പോഴും അതീവ പ്രാധാന്യം കൊടുക്കുകയും ഈ പുരാതന ഭാഷയെ സജീവമായി നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ജനത ഇന്ത്യയിലുണ്ട്. കർണാടകയിലെ മറ്റൂർ ഗ്രാമമാണത്. 90% നിവാസികളും സംസാരഭാഷയായി സംസ്‌കൃതം ഉപയോഗിക്കുന്ന, രാജ്യത്തെ ഒരേയൊരു ഗ്രാമമാണ് മറ്റൂര്‍.

3. അസമിലെ രംഗ്‌ദോയ് ഗ്രാമം

Kuldhara a haunted village . Image Source:Maya Media
ADVERTISEMENT

ജാതകദോഷം മാറാനായി വാഴയെയും പട്ടിയെയും ഒക്കെ വിവാഹം കഴിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍ ഇന്ത്യയിലെ ചില വിഭാഗങ്ങള്‍ക്കിടയിലുണ്ട്. അസമിലെ രംഗ്‌ദോയ് ഗ്രാമത്തില്‍ ഉള്ളവര്‍, മഴയുടെ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനായി കാട്ടുതവളകളെ വിവാഹം കഴിക്കുന്നു.

4. രാജസ്ഥാനിലെ കുൽധാര ഗ്രാമം

Representative image ,Lingkon Serao/shutterstock

പഴയകാലത്തെ പ്രതാപം വിളിച്ചോതുന്ന നിരവധി കോട്ടകള്‍ രാജസ്ഥാനിലുണ്ട്. അവിടെ, വിജനമായ കോട്ടകളും ഭയാനകമായ നിരവധി കഥകളും നിറഞ്ഞ ഗ്രാമമാണ് കുല്‍ധാര. പണ്ടു പാലിവാൽ ബ്രാഹ്മണർ അധിവസിച്ചിരുന്ന കുൽധാര ഒരു സമ്പന്ന  ഗ്രാമമായിരുന്നു, എന്നാൽ ഇപ്പോൾ അത് വർഷങ്ങളായി ശപിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ ദിവാന്‍റെ ക്രൂരമായ പ്രവൃത്തികൾ കാരണം ഈ ഗ്രാമത്തിലെ ജനങ്ങൾ പലായനം ചെയ്തു. അതിനുശേഷം ഗ്രാമത്തില്‍ ജനവാസമില്ല.

5. മലപ്പുറത്തെ കൊടിഞ്ഞി ഗ്രാമം

രാജ്യാന്തര മാധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാമമാണ് മലപ്പുറം ജില്ലയിലുള്ള കൊടിഞ്ഞി. ഈ ഗ്രാമത്തിൽ താമസിക്കുന്ന 2500 പേരിൽ 414 പേർ ജനിച്ചത് ഇരട്ടകളായോ മൂന്നുപേര്‍ ഒരുമിച്ചോ ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ടകള്‍ ജീവിക്കുന്ന സ്ഥലമാണ് കൊടിഞ്ഞി.

6. മഹാരാഷ്ട്രയിലെ ഹിവാരെ ബസാർ ഗ്രാമം

‘കോടീശ്വരന്മാരുടെ ഗ്രാമം’ എന്ന് സ്നേഹപൂർവം വിളിക്കപ്പെടുന്ന ഒരു ഗ്രാമമുണ്ട്; മഹാരാഷ്ട്രയിലെ കർഷക ഗ്രാമമായ ഹിവാരെ ബസാർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളിൽ ഒന്നാണിത്. 235 കുടുംബങ്ങളിൽ 60 കുടുംബങ്ങളും കോടീശ്വരന്മാരാണ്. 50 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ട്.

ഒരുകാലത്ത് വരൾച്ച ബാധിതമായിരുന്ന അഹമ്മദ്‌നഗർ ജില്ലയിലെ ഈ ഗ്രാമം ലോകത്തിനാകെ മാതൃകയാണ്. റലേഗൻ സിദ്ധിയില്‍ പൊന്നു വിളയിച്ച അണ്ണാ ഹസാരെയുടെ മാതൃക പിന്തുടര്‍ന്ന്, സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് കൃഷി ചെയ്തു നേട്ടം കൊയ്യുകയായിരുന്നു അവർ.

English Summary: Most unusual villages in India, including a village of millionaires