കൊടൈക്കനാലിലെ അറിയപ്പെടാത്ത ഇടം; ചിത്രം പങ്കിട്ട് ലിയോണ
'യാത്രകൾ ഒരുപാട് ഇഷ്ടമുള്ളതിനാൽ എവിടേക്കു പോകുവാനും ഞാനൊരുക്കമാണ്. പ്രത്യേകിച്ച് ഒരു സ്ഥലം ഒരു സ്ഥലം എന്നില്ല. തണുപ്പുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം'. മലയാളികളുടെ പ്രിയ നടി ലിയോണയുടെ വാക്കുളാണിവ. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര ചെയ്യുന്നയാളാണ് ലിയോണ ലിഷോയി. തിരക്കുകളിൽ നിന്ന് മാറി തണുപ്പിന്റെ

'യാത്രകൾ ഒരുപാട് ഇഷ്ടമുള്ളതിനാൽ എവിടേക്കു പോകുവാനും ഞാനൊരുക്കമാണ്. പ്രത്യേകിച്ച് ഒരു സ്ഥലം ഒരു സ്ഥലം എന്നില്ല. തണുപ്പുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം'. മലയാളികളുടെ പ്രിയ നടി ലിയോണയുടെ വാക്കുളാണിവ. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര ചെയ്യുന്നയാളാണ് ലിയോണ ലിഷോയി. തിരക്കുകളിൽ നിന്ന് മാറി തണുപ്പിന്റെ മേലാങ്കിയണിഞ്ഞ കൊടൈക്കനാലിന്റെ മനോഹരിതയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.
ചിത്രത്തിനോടൊപ്പം കൊടൈക്കനാലിലെ അധികം ആരും അറിയപ്പെടാത്ത ഇടം എന്നും കുറിച്ചിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ മലമടക്കുകളുടെ വിദൂരദൃശ്യവും ചിത്രത്തിൽ കാണാം. കൊടൈക്കനാലിലെ ഏത് ടൂറിസ്റ്റ് സ്പോട്ടാണെന്ന് വ്യക്തമല്ല. കൂടാതെ പാറ മുകളിൽ വെള്ളച്ചാട്ടത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങളുമുണ്ട്. പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ, അപ്പോൾ നിങ്ങൾക്ക് എല്ലാം നന്നായി മനസ്സിലാകും' എന്നും കുറിച്ചിട്ടുണ്ട്. കൊടൈക്കനാലില്‍ അവധിയാഘോഷത്തിലാണ് താരം
യാത്രകൾ എപ്പോഴും എനിക്ക് റിലാക്സേഷനാണെന്നും കുറച്ച് അഡ്വഞ്ചർ, കാഴ്ചകൾ, മല, മഞ്ഞ് തണുപ്പ്, നല്ല താമസയിടം ഇതൊക്കെ നോക്കിയാണ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ ലിയോണ പറഞ്ഞിട്ടുണ്ട്. കൂടാതെ യാത്രകളോടുള്ള പ്രണയം എന്നെ ലോകം ചുറ്റിക്കാണാനാണ് പ്രേരിപ്പിക്കുന്നതെന്നും ഭൂമിയിൽ കാണേണ്ട ഇടങ്ങൾ കാണണമെന്നും ലിയോണ.
നാട്ടിൽ വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോൾ കൊടൈക്കനാലിൽ കൊടും തണുപ്പിന്റെ ദിനങ്ങളാണ്. അവധിക്കാലത്ത് മലയാളികൾ കൊടൈക്കനാലിലേക്ക് ടൂർ പോകുന്നതിനു കാരണവും അതുതന്നെയാണ്. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ‘കോടൈ’, ‘കാണൽ’ എന്നീ തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് പറയപ്പെടുന്നു.
‘കാടിന്‍റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദത്തില്‍ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും ഒരു വാദമുണ്ട്. രണ്ടായാലും പേരും ഭൂപ്രകൃതിയും ഒന്നോടൊന്നു താദാത്മ്യം പ്രാപിച്ചാണ് ഇവിടെ നിലകൊള്ളുന്നത്. കാലാവസ്ഥകൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങൾ കൊടൈക്കനാലിലുണ്ട്.
പ്രധാന ആകര്‍ഷണങ്ങൾ
കൊടൈക്കനാലിൽ കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബെരിജാം തടാകം. പില്ലർ റോക്ക് റോഡിന്‍റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിലെ ശാന്തമായ ജലത്തിന്‍റെ കാഴ്ച കണ്ണുകൾക്ക് കുളിർമ നൽകുന്നതാണ്. കൊടൈ തടാകമാണ് കൊടൈക്കനാലിലെ മറ്റൊരു പ്രധാന ആകർഷണം. തടാകത്തിലെ നീലജലത്തില്‍ ബോട്ട് സവാരി നടത്താം. സാഹസിക പ്രേമികൾക്ക് പില്ലർ റോക്ക്സ്, ഡോൾഫിൻ റോക്ക്സ് തുടങ്ങിയ സ്ഥലങ്ങളിലേക്കോ കുമാബ്കരൈയിലേക്കോ ട്രെക്കിങ് നടത്താം. കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താം. കുടുംബത്തോടൊപ്പം പോകുന്നവർക്ക് ബൈറന്‍റ് പാർക്കിൽ സമയം ചിലവഴിക്കാം. ഫെയറി വെള്ളച്ചാട്ടത്തിൽ നീന്താം. ഹിൽ സ്റ്റേഷനിലെ നിരവധി വ്യൂവിങ് പോയിന്റുകളില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാം.
1872-ൽ ലെഫ്റ്റനന്റ് കോക്കർ നിർമിച്ച മനുഷ്യനിർമിത വാക്കിങ് പ്ലാസയായ കോക്കേഴ്‌സ് വാക്ക്, ഒരു നൂറ്റാണ്ട് മുമ്പ് ഒരു മിസ്റ്റർ ബ്രയന്റ് നട്ടുവളർത്തിയ പൈൻ ഫോറസ്റ്റ്, മന്നവനൂർ തടാകം, പൂമ്പാറൈ ഗ്രാമം, സൈലന്റ് വാലി വ്യൂ പോയിന്‍റ്, ചെട്ടിയാർ പാർക്ക്, കമൽ ഹാസൻ നായകനായ തമിഴ് ചിത്രമായ ഗുണയുടെ പേരില്‍ അറിയപ്പെടുന്ന ഗുണ ഗുഹകള്‍, ചെമ്പഗനൂർ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നിവയും ഇവിടെ സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.
English Summary: Leona Lishoy enjoys Holiday in Kodaikanal