ഹിമാചലിന്റെ ഭംഗി ആസ്വദിച്ച്, യാത്ര ആഘോഷമാക്കി ഗായത്രി സുരേഷ്
വേറിട്ട അഭിപ്രായപ്രകടനങ്ങളിലൂടെ എന്നും വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലെ വൈറല്‍ പേജുകളിലും നിറയുന്ന താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ, തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ഇടവേള നല്‍കി, ഹിമാചല്‍ യാത്രയിലാണ് ഗായത്രി. ചന്ദ്രതാല്‍ തടാകക്കരയില്‍ നിന്നുള്ള ചിത്രം ഗായത്രി ഇന്‍സ്റ്റഗ്രാമില്‍

വേറിട്ട അഭിപ്രായപ്രകടനങ്ങളിലൂടെ എന്നും വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലെ വൈറല്‍ പേജുകളിലും നിറയുന്ന താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ, തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ഇടവേള നല്‍കി, ഹിമാചല്‍ യാത്രയിലാണ് ഗായത്രി. ചന്ദ്രതാല്‍ തടാകക്കരയില്‍ നിന്നുള്ള ചിത്രം ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
താഴ്‌വരയിൽ കൂളിങ് ഗ്ലാസും ജീന്‍സും ടോപ്പും ഓവര്‍കോട്ടുമണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഗായത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയില്‍ വന്ന ശേഷമുള്ള മാറ്റങ്ങളെന്താണെന്ന് ഗായത്രിയോടു ചോദിച്ചാല്‍ ഒരുപാടു നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റി, വ്യത്യസ്ത ഭക്ഷണം കഴിക്കാന്‍ സാധിച്ചു, നല്ല സ്ഥലങ്ങളില്‍ താമസിക്കാന്‍ പറ്റി എന്നൊക്കെയായിരിക്കും മറുപടി. സിനിമയ്ക്കൊപ്പം യാത്രയേയും സ്‌നേഹിക്കുന്ന ഗായത്രിക്ക് ഇങ്ങനെ മറകളില്ലാതെ തുറന്ന് പറയാനേ അറിയൂ. യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെന്നും കേരളത്തിന് പുറത്ത് ഹംപിയിലും കുളു - മണാലിയിലും പോയിട്ടുണ്ടെന്നും ഗായത്രി മനോരമാ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
ചന്ദ്രക്കലയുടെ ആകൃതിയുള്ള തടാകം
ഹിമാചൽ പ്രദേശിലെ ലാഹുൽ, സ്പിതി ജില്ലയിലുള്ള അതിസുന്ദരമായ ഒരു തടാകമാണ് സോ ചിഗ്മ അഥവാ ചന്ദ്രതാൽ. ചന്ദ്രക്കലയുടെ ആകൃതിയുള്ള തടാകത്തില്‍ നിന്നാണ് ഈ സ്ഥലത്തിനു പേര് ലഭിച്ചത്. വിനോദസഞ്ചാരികൾക്കും ഉയരമുള്ള പ്രദേശങ്ങളില്‍ ട്രെക്കിങ് നടത്താന്‍ ഇഷ്ടമുള്ളവര്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണിത്. ഹിമാലയത്തിൽ ഏകദേശം 4,300 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. ചന്ദ്ര നദിയുടെ തുടക്കം ഇവിടെ നിന്നാണ്.
ഹിന്ദു ഐതിഹ്യമനുസരിച്ച്, പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരനെ മനുഷ്യരൂപത്തിൽ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ദേവരാജാവായ ഇന്ദ്രൻ തന്‍റെ രഥത്തിൽ ഇറങ്ങിവന്ന സ്ഥലമാണ് ചന്ദ്രതാല്‍ എന്നൊരു കഥയുണ്ട്. മാത്രമല്ല, രാത്രികളില്‍ സുന്ദരികളായ യക്ഷികൾ തടാകം സന്ദർശിക്കാന്‍ എത്തുമെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു.
വേനൽക്കാലത്ത് മാത്രമേ ചന്ദ്രതാല്‍ തടാകം സന്ദർശിക്കാൻ കഴിയൂ. ബാക്കിയുള്ള സമയങ്ങളിൽ തടാകം തണുത്തുറഞ്ഞ നിലയിലായിരിക്കും. മെയ് അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയുള്ള സമയത്ത് നിരവധി സഞ്ചാരികള്‍ തടാകം കാണാന്‍ എത്തുന്നു. ബറ്റാലിൽ നിന്ന് റോഡ് മാർഗവും കുൻസും പാസിൽ നിന്ന് കാൽനടയായും തടാകത്തിലേക്ക് എത്തിച്ചേരാം. കുൻസും പാസിൽ നിന്ന് ചന്ദ്ര താലിലേക്ക് ഏകദേശം രണ്ട് മണിക്കൂർ എടുക്കും.
തടാകത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സഞ്ചാരികള്‍ക്ക് ടെന്‍റ് താമസസൗകര്യം ലഭ്യമാണ്. കൂടാതെ, കുൻസും പാസിലും ബത്തലിലും ഗ്രാമവാസികൾ വാടകയ്ക്ക് നൽകുന്ന പിഡബ്ല്യുഡി ഗസ്റ്റ്ഹൗസുകളും മുറികളുമുണ്ട്. ഭക്ഷണത്തിനായി ബറ്റാലിലും കുൻസും പാസ്സിലും ചില ധാബകളുണ്ട്. ചന്ദ്രതാലിലെ ഭക്ഷണശാലകളില്‍ പ്രധാനമായും ടിബറ്റൻ ഭക്ഷണവും ഉത്തരേന്ത്യന്‍ ഭക്ഷണവുമാണ് വിളമ്പുന്നത്.
തടാകതീരത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയുള്ള വിശാലമായ പുല്‍മേടുകളുണ്ട്. വസന്തകാലത്ത് പലനിറത്തിലുള്ള നൂറുകണക്കിന് പൂക്കള്‍ കൊണ്ട് ഇവിടം അതിസുന്ദരമാകും. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടു റാംസര്‍ തണ്ണീർത്തടങ്ങളിൽ ഒന്നുകൂടിയാണ് ഈ തടാകം.
English Summary: Gayathri Suresh Enjoys Holiday in himachal pradesh