വീക്കെന്‍ഡുകളില്‍ യാത്ര പോയി വരാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് പുണെ. പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കുളിരും മഞ്ഞും മഴയുമെല്ലാം ആവോളമുള്ള ഒട്ടനേകം ഹില്‍സ്റ്റേഷനുകളാണ് പുണെയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ളത്. മാത്രമല്ല, കൗതുകം പകരുന്ന അതിസുന്ദരമായ ദൃശ്യങ്ങളും ധാരാളമുണ്ട്. റോഡ്‌ ട്രിപ്പ് നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീക്കെന്‍ഡുകളില്‍ യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് പുണെ. പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും കുളിരും മഞ്ഞും മഴയുമെല്ലാം ആവോളമുള്ള അനേകം ഹില്‍സ്റ്റേഷനുകളാണ് പുണെയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ളത്. അതിസുന്ദര പ്രകൃതിദൃശ്യങ്ങളും ധാരാളമുണ്ട്. റോഡ്‌ ട്രിപ്പ് നടത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട അത്തരമൊരു ഇടമാണ് നെക്ലേസ് പോയിന്‍റ്.

പുണെ നഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെ, ഭട്ഘർ ഡാമിലേക്കു പോകുന്ന വഴിയില്‍ സത്താറ ഹൈവേയിലാണ് ഈ കാഴ്ച. കാറിലോ ബൈക്കിലോ ഈ റൂട്ടിലൂടെ പോകാം. യെൽവന്തി നദിയുടെ പോഷകനദികളായ നീര, ഗുഞ്ജവാനി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലത്ത്, മുകളില്‍നിന്നു നോക്കിയാല്‍ ഒരു നെക്ലേസ് പോലെ തോന്നും. ഇവിടെ റോഡരികിൽ വണ്ടി നിര്‍ത്തി വിശ്രമിക്കാം. നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കുന്നത് കാണാം. നെക്ലേസ് പോയിന്‍റിന് സമീപം ലഘുഭക്ഷണം വിൽക്കുന്ന ചെറിയ കടകളുമുണ്ട്.

Necklace point. Image source:The local guide/shutterstock
ADVERTISEMENT

നെക്ലേസ് പോയിന്‍റിനും യെൽവന്തി നദിക്കും എതിർവശത്തുള്ള ഒരു കുന്നിൻ മുകളിലായി കോയാജി ബന്ദലിന്‍റെ സമാധിയുണ്ട്. ഛത്രപതി ശിവാജിയുടെ പ്രധാന സൈനികരില്‍ ഒരാളായിരുന്നു കോയാജി. പുണെയിലെ ലാൽ മഹൽ ആക്രമിച്ച ശായിസ്താ ഖാനെതിരെ ധീരമായി പോരാടിയ വിശ്വസ്തനായ സൈനികനായിരുന്നു അദ്ദേഹം. ഈ കുന്നിൻ മുകളിലേക്ക് കുറച്ച് പടികൾ കയറി വേണം എത്താൻ. ഇവിടെ നിന്നുള്ള നദിയുടെ കാഴ്ചയും മനോഹരമാണ്. എന്നാല്‍ അത്ര പ്രശസ്തമല്ലാത്തതിനാല്‍ നെക്ലേസ് പോയിന്‍റ് കാണാനെത്തുന്ന സഞ്ചാരികളില്‍ പകുതിയും ഈ വ്യൂപോയിന്‍റിലേക്ക് കയറാറില്ല.

യെൽവന്തി നദിയില്‍ തന്നെയാണ് ഭട്ഘർ അണക്കെട്ട്. നെക്ലേസ് പോയിന്റിൽനിന്ന് മുന്നോട്ടു പോയി വലത്തോട്ടു തിരിഞ്ഞാല്‍ അണക്കെട്ടിന്‍റെ വടക്കുഭാഗത്തെത്തും. ഇവിടെ നിന്നാൽ അണക്കെട്ടിന്‍റെ ഭിത്തിയുടെ പിൻഭാഗം കാണാം. ഇവിടെനിന്ന് അണക്കെട്ടിലേക്ക് ചെറിയ ഒരു നടപ്പാതയുണ്ട്. ചുറ്റുമുള്ള പർവതങ്ങൾ പച്ചയുടെ പല ഷേഡുകളിൽ തിളങ്ങുന്നത് അതീവഹൃദ്യമായ കാഴ്ചയാണ്. ഈ പ്രദേശത്തിന് ചുറ്റും നിരവധി വയലുകളുണ്ട്. സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ഇളം നീലനിറമുള്ള വെള്ളവും പച്ചപ്പും കുളിരുള്ള ഇളംകാറ്റുമെല്ലാം ചേര്‍ന്ന് ഇവിടെ ഒരു സ്വര്‍ഗീയാരാമത്തിന്‍റെ പ്രതീതിയാണ്. 

ADVERTISEMENT

ഭട്ഘർ അണക്കെട്ടിന്‍റെ മറുവശത്ത് നിരവധി റിസോർട്ടുകളും ക്യാംപിങ് ഗ്രൗണ്ടുകളും ഉണ്ട്. ഗ്ലാംപിങ് എന്നറിയപ്പെടുന്ന ഒരു പുതിയ തരം ആഡംബര ക്യാംപിങ്ങും ഇവിടെ ലഭ്യമാണ്.

English Summary: Places to visit near Pune Necklace point