കാപ്പിപ്പൂക്കളുടെ സുഗന്ധവും മഞ്ഞാടയണിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടങ്ങളുമെല്ലാമായി ആരെയും മയക്കുന്ന ഒരു സുന്ദരിയാണ് കുടക്. പോയിവരാന്‍ എളുപ്പമായതിനാല്‍ ഇവിടേക്ക് മലയാളികളുടെ ഒഴുക്കാണ് എല്ലാക്കാലത്തും. ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങുന്ന ഒരിടമാണ് കുടകിലെ ഹണി വാലിയും നിലക്കണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കാപ്പിപ്പൂക്കളുടെ സുഗന്ധവും മഞ്ഞാടയണിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടങ്ങളുമെല്ലാമായി ആരെയും മയക്കുന്ന ഒരു സുന്ദരിയാണ് കുടക്. പോയിവരാന്‍ എളുപ്പമായതിനാല്‍ ഇവിടേക്ക് മലയാളികളുടെ ഒഴുക്കാണ് എല്ലാക്കാലത്തും. ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങുന്ന ഒരിടമാണ് കുടകിലെ ഹണി വാലിയും നിലക്കണ്ടി വെള്ളച്ചാട്ടവും.

കക്കബെയിൽ നിന്ന് 7 കിലോമീറ്ററും വിരാജ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും മടിക്കേരിയിൽ നിന്ന് 48 കിലോമീറ്ററും അകലെയായി കബിൻകാട് ഗ്രാമത്തിന് സമീപമാണ് ഹണി വാലി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ സുരേഷ് ചെങ്കപ്പ എന്നൊരാള്‍ നടത്തുന്ന റിസോര്‍ട്ടാണ് ഹണി വാലി. ഇതിന്‍റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. റിസോര്‍ട്ടില്‍ ഏകദേശം  75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാപ്പി, ഏലം, കുരുമുളക് തോട്ടങ്ങൾക്കിടയിലൂടെ നടന്നാൽ ഹണി വാലിയിൽ നിന്ന് നിലക്കണ്ടി വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാം. 

Coorg, PankM/shutterstock
ADVERTISEMENT

ഹണി വാലി റിസോർട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വറ്റിയ കുളത്തിനടുത്ത് നിന്നാണ് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് മറ്റൊരു നാല് കിലോമീറ്റർ അകലെയാണ് നിലക്കണ്ടി വെള്ളച്ചാട്ടം. നിബിഡമായ ഉഷ്ണമേഖലാ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

തടിയന്റമോൾ പര്‍വതനിരകളില്‍ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഏകദേശം 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ മതിമറന്നുല്ലസിച്ച് കുളിക്കുന്ന സഞ്ചാരികള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.

ADVERTISEMENT

രാവിലെ ആറുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് നടത്താനാവും. പ്രവേശനം തികച്ചും സൗജന്യമാണ്. നാലകുനാട് കൊട്ടാരം, ബ്രഹ്മഗിരി ട്രെക്ക്, തടിയന്റമോൾ കൊടുമുടി എന്നിവയും ഇവിടെയുള്ള മറ്റു വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്.

English Summary:  Honey Valley in Coorg