നിസ്സാര കാശിന് യാത്ര പോകാം ഈ ജയിലുകളിലേക്ക്...;കിടപ്പ് തണുത്ത തറയിൽ, കഴിക്കാൻ പരിപ്പും ചോറും!
ജയിലിലായാലും കിടക്കാൻ യോഗം വേണം. അതിന്റെ പേരാണ് ബന്ധന യോഗം അഥവാ ജയിൽ യോഗം. ഇതു മനസ്സിലാക്കുന്നത് ജാതകക്കുറിപ്പിൽ നിന്നാണ്. ബന്ധന യോഗമുള്ളവർക്കായി തുറക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജയിലിന്റെ കവാടങ്ങൾ. ജയിൽ ടൂറിസമായി ഇതിനെ വ്യാഖ്യാനിക്കാം. എങ്കിലും ജാതകക്കുറിപ്പിലെ ബന്ധന യോഗമുള്ളവർക്കാണ് ഈ ജയിലിൽ
ജയിലിലായാലും കിടക്കാൻ യോഗം വേണം. അതിന്റെ പേരാണ് ബന്ധന യോഗം അഥവാ ജയിൽ യോഗം. ഇതു മനസ്സിലാക്കുന്നത് ജാതകക്കുറിപ്പിൽ നിന്നാണ്. ബന്ധന യോഗമുള്ളവർക്കായി തുറക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജയിലിന്റെ കവാടങ്ങൾ. ജയിൽ ടൂറിസമായി ഇതിനെ വ്യാഖ്യാനിക്കാം. എങ്കിലും ജാതകക്കുറിപ്പിലെ ബന്ധന യോഗമുള്ളവർക്കാണ് ഈ ജയിലിൽ
ജയിലിലായാലും കിടക്കാൻ യോഗം വേണം. അതിന്റെ പേരാണ് ബന്ധന യോഗം അഥവാ ജയിൽ യോഗം. ഇതു മനസ്സിലാക്കുന്നത് ജാതകക്കുറിപ്പിൽ നിന്നാണ്. ബന്ധന യോഗമുള്ളവർക്കായി തുറക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജയിലിന്റെ കവാടങ്ങൾ. ജയിൽ ടൂറിസമായി ഇതിനെ വ്യാഖ്യാനിക്കാം. എങ്കിലും ജാതകക്കുറിപ്പിലെ ബന്ധന യോഗമുള്ളവർക്കാണ് ഈ ജയിലിൽ
ജയിലിലായാലും കിടക്കാൻ യോഗം വേണം. അതിന്റെ പേരാണ് ബന്ധന യോഗം അഥവാ ജയിൽ യോഗം. ഇതു മനസ്സിലാക്കുന്നത് ജാതകക്കുറിപ്പിൽ നിന്നാണ്. ബന്ധന യോഗമുള്ളവർക്കായി തുറക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജയിലിന്റെ കവാടങ്ങൾ. ജയിൽ ടൂറിസമായി ഇതിനെ വ്യാഖ്യാനിക്കാം. എങ്കിലും ജാതകക്കുറിപ്പിലെ ബന്ധന യോഗമുള്ളവർക്കാണ് ഈ ജയിലിൽ അന്തിയുറങ്ങാൻ മുൻഗണന. ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണം! ഇതൊരു അദ്ഭുത മോഹമല്ലേ? ജയിലിൽ കിടക്കണമെങ്കിൽ എന്തെങ്കിലും കുറ്റചെയ്യണം. അല്ലെങ്കിൽ ആരെങ്കിലും കള്ളക്കേസിൽ കുടുക്കണം. ഇതൊന്നുമില്ലാതെ ജയിലിന്റെ പടി ചവിട്ടാൻ ജയിൽ അധികൃതർ സമ്മതിക്കില്ല. എന്നാൽ, ജയിലിലേക്ക് ഇപ്പോൾ മാടി വിളിക്കുകയാണ്–വരൂ, ഈ സൗകര്യങ്ങൾ കണ്ടുപോകൂ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിന് അടുത്തുള്ള ഹൽദ്വാനിയിലെ ജയിലിലാണ് ഇത്തരത്തിൽ സൗകര്യം ലഭ്യമാക്കുന്നത്. കുറ്റം ചെയ്യുകയോ, കള്ളക്കേസിൽപെടുകയോ വേണ്ട. ടൂറിസം അധികൃതരുടെ ഒത്താശയോടെ ആർക്കും ആ ജയിൽ മുറികളിലേക്ക് കടന്നു ചെല്ലാം. എന്തുകൊണ്ടാണ് ഹൽദ്വാനി ജയിലിൽ ഇത്തരമൊരു പദ്ധതി ആരംഭിച്ചത്? എന്താണ് ഈ ജയിലിന്റെ ചരിത്രം? ഒരു കാലത്ത് ബ്രിട്ടിഷ് സർക്കാരിന്റെ ആയുധപ്പുരയായിരുന്ന ഹൽദ്വാനിയിൽ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? കുറ്റവാളികൾക്കൊപ്പമായിരിക്കുമോ താമസം? യഥാർഥത്തിൽ ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ചല്ല ജയിലിൽ ഈ പദ്ധതി ആരംഭിക്കുന്നത്. അതിന് ഉത്തരേന്ത്യയിലെ ഒരു വിശ്വാസവുമായും ബന്ധമുണ്ട്. അതെന്താണ്? ഇന്ത്യയിൽ മറ്റേതെല്ലാം ജയിലുകളിൽ ഇത്തരത്തിൽ ടൂറിസ്റ്റുകൾക്കു താമസിക്കാനാകും? എത്ര രൂപ ചെലവാകും? എല്ലാം വിശദമായറിയാം...
∙ ഹൽദ്വാനിയുടെ ചരിത്രം
ഹൽദ്വാനിക്ക് ഒരു രാജകീയ ചരിത്രമുണ്ട്് കുമൗ രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് ഈ പ്രദേശം. ഗോത്ര വിഭാഗക്കാരായിരുന്നു ഇവിടെ ഉണ്ടായിരുന്നതും, ഇന്നാടു ഭരിച്ചിരുന്നതും. പിന്നീടത് മുഗളന്മാർ കയ്യേറാൻ ശ്രമിച്ചെങ്കിലും ഈ മേഖലയുടെ പ്രത്യേകതകൊണ്ട് അവരുടെ മുന്നേറ്റം സാധ്യമായില്ല. ഒടുവിൽ ഗൂർഖകളിൽനിന്ന് ബ്രിട്ടിഷുകാർ കുമൗ മേഖലയുടെയും അതിലൂടെ ഹൽദ്വാനിയെന്ന പുരാതന പട്ടണത്തിന്റെയും ഉത്തരവാദിത്തം എറ്റെടുത്തു. ഹൽദ്വാനിക്ക് അടുത്തുള്ള കാട്‌കോദാം വരെ റെയിൽപാതയുണ്ട്, ആദ്യ ട്രെയിൻ 1884ൽ എത്തി. റോഡും റെയിൽപാതയുടെ പാലങ്ങളും എത്തിയതോടെ കൂടുതൽ ജനങ്ങൾ ഈ മേഖലയിലേക്ക് എത്തിത്തുടങ്ങി. നിത്യഹരിത വനങ്ങളിലേക്കാണ് അവർ ചേക്കേറിയത്. അതിലൂടെ ഈ നാടിന്റെ ഹരിത ഭംഗിയും അവർ കവർന്നെടുത്തു. ഉത്തരാഖണ്ഡിന്റെ വാണിജ്യ തലസ്ഥാനം എന്ന പേരിലാണ് ഈ പട്ടണം ഇന്ന് അറിയപ്പെടുന്നത്.
19-ാം നൂറ്റാണ്ടിൽ മുൻസിപ്പാലിറ്റിയായ പട്ടണമാണ് ഹൽദ്വാനി. കുമൗ മലനിരയുടെ അടിവാരമെന്ന നിലയിലാണ് ഈ മേഖല പ്രശ്‌സ്തം. 1903ൽ നിർമിച്ച ജയിലാണ് ഹൽദ്വാനിയിൽ ഉളളത്. തുടക്കത്തിൽ ബ്രിട്ടിഷ് സർക്കാരിന്റെ ആയുധപ്പുരയായും ഉപയോഗിച്ചിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിച്ചതിനു ശേഷം ഇന്നത്തെ ഉത്തരാഖണ്ഡ് പഴയ ഉത്തർപ്രദേശിന്റെ ഭാഗമായിരുന്നു. നൈനിറ്റാൾ ഉൾപ്പെടുന്ന കുമൗ മേഖലയിലെ കുറ്റവാളികളെ തുടക്കത്തിൽ പാർപ്പിച്ചിരുന്നത് ഈ ജയിലിലാണ്. നിലവിൽ സബ് ജയിലാണ്.
ഒരു രാത്രി ഉണ്ടുറങ്ങുവാനുള്ള സൗകര്യം സംബന്ധിച്ച ശുപാർശ സമർപ്പിച്ചതായി ഈ ജയിലിന്റെ ചുമതലയുള്ള ഡപ്യൂട്ടി സൂപ്രണ്ട് സതീഷ് സുഖിജ പറയുന്നു. ജയിൽ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും പ്രത്യേകം അനുമതിയുള്ളവർക്കു മാത്രമാകും പ്രവേശനം. ഈ ജയിൽ സമുച്ചയത്തിൽ 6 സ്റ്റാഫ് ക്വാർട്ടേഴ്‌സുകളും പഴയ ആയുധപ്പുരയുടെ ഒരു ഭാഗവും തകർന്നടിഞ്ഞു കിടക്കുകയാണ്. ആ ഭാഗങ്ങൾ പുതുക്കിയെടുത്താകും ജയിൽവാസം ആഗ്രഹിക്കുന്ന സന്ദർശകർക്കായി സൗകര്യം ഒരുക്കുന്നത്.
മറ്റു തടവുകാർക്കുള്ള സൗകര്യങ്ങൾ മാത്രമേ ‘ടൂറിസ്റ്റുകൾക്ക്’ ഹൽദ്വാനി ജയിലിൽ ലഭിക്കൂ. കഴിക്കാൻ ചോറും ചപ്പാത്തിയും പരിപ്പു കറിയും. രാത്രി ഉറങ്ങുന്നത് തണുത്ത തറയിൽ. ഒരു പുതപ്പു മാത്രം ലഭിക്കും. ജയിലിലെ സുഖം അറിഞ്ഞ് പിറ്റേന്നത്തെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് സന്ദർശകർക്കു മടങ്ങാം. 500 രൂപയാണ് ജയിലിൽ ഒരു രാത്രി തങ്ങുന്നതിനുള്ള ചെലവ്!
∙ ജാതകവശാൽ ജയിൽ യോഗം!
ഉത്തരേന്ത്യയിലെ ഹൈന്ദവ കുടുംബങ്ങളിൽ ഒട്ടുമിക്കയാൾക്കാരും, കുട്ടികൾ ജനിക്കുമ്പോൾതന്നെ അവരുടെ ജാതകം കുറിക്കാറുണ്ട്. മലയാളത്തിലെ ജാതകത്തിന് ഹിന്ദിയിൽ കുണ്ഡ്‌ലി എന്നാണ് പറയാറ്. ഇത്തരത്തിൽ കുറിക്കുന്ന ജാതകത്തിൽ ബന്ധന യോഗം എന്നൊരു കാലം ചിലരുടെയെങ്കിലും ജാതകങ്ങളിൽ കുറിക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള ബന്ധന യോഗക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഹൽദ്വാനിയിലെ ജയിൽ കവാടം തുറക്കുന്നത്. ജനന സമയത്തെ ദോഷമാണ് ബന്ധന യോഗം അഥവാ ജയിൽ യോഗത്തിനു കാരണമായി പ്രമുഖ ജ്യോതിഷ പണ്ഡിതന്മാർ പറയുന്നത്. അതു മാറാനായി ഒരു ദിവസം ജയിലിൽ താമസിച്ചാൽ മതിയെന്ന ഉപദേശം ചിലർക്കു നൽകാറുണ്ടെന്നും ഇവർ പറയുന്നു.
∙ സംഗറെഡി ജയിലിലും സൗകര്യം
ആറു വർഷം മുൻപാണ് തെലങ്കാനയിലെ മേദക് ജില്ലയിലെ സംഗറെഡി ജയിലിൽ രാത്രി താമസിക്കാനുള്ള സൗകര്യം ലഭ്യമാക്കിയത്. തികച്ചും ജയിൽ അനുഭവം അറിയാൻ ആഗ്രഹമുള്ള ടൂറിസ്റ്റുകൾക്കു മാത്രമാണിത്. 500 രൂപയാണ് ഇവിടെ ഈടാക്കുന്നത്. സംഗറെഡിയിലെ ഒരു ദിനം ഇങ്ങനെയാണ്: രാവിലെ ആറിന് എഴുന്നേൽക്കണം. ജയിൽ വേഷം ധരിച്ച് മറ്റു തടവുകാർക്കൊപ്പം മാർച്ചുണ്ട്. അതു കഴിഞ്ഞ് പ്രഭാത ഭക്ഷണവും ചായയും ലഭിക്കും. കാര്യമായ പണികളൊന്നും ചെയ്യേണ്ടതില്ല. എങ്കിലും താമസിക്കുന്ന സ്ഥലവും മറ്റിടങ്ങളും വൃത്തിയാക്കുകയോ ചെടികൾ നനയ്ക്കുകയോ ചെയ്യേണ്ടി വരും.
അത്താഴം 6 മണിക്ക് വിളമ്പും 9 മണിക്ക് ലൈറ്റണയയ്ക്കും. കിടക്കുമ്പോൾ ഒരു പുതപ്പു മാത്രം ലഭിക്കും. ജയിലിൽ എത്തുന്ന ഭൂരിഭാഗം പേരും ഭയത്തോടെയാണ് ഇവിടെ എത്തുന്നതെങ്കിലും തിരികെ പോകുമ്പോൾ സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും സംഗറെഡി ജയിൽ അധികൃതർ പറയുന്നു. 1776ൽ ഹൈദരാബാദ് നിസാം നിർമിച്ചതാണ് ഈ ജയിൽ. 2012ൽ പുതിയ ജില്ലാ ജയിൽ നിർമിച്ച് തടവുകാരെ അവിടേക്കു മാറ്റി. പഴയ ജയിൽ പൈതൃക മന്ദിരമായി സൂക്ഷിക്കുകയാണ്. അവിടെയാണ് 500 രൂപ നൽകി വിനോദ സഞ്ചാരികൾക്കു സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓപ്പൺ ജയിലിൽ താമസിക്കുന്ന ചില തടവുകാരും അവിടെയുണ്ടാകും.
∙ സന്ദർശിക്കാവുന്ന മറ്റു ജയിലുകൾ
കാലാപാനി (സെല്ലുലർ ജയിൽ, ആൻഡമാൻ): സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടിഷുകാർ ഏകാന്ത തടവിലാക്കിയിരുന്നത് ഇവിടെയാണ്. ഇന്ന് ഇതൊരു ദേശീയ സ്മാരകമാണ്. സവർക്കർ ഉൾപ്പെടെയുള്ളവരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഇന്ന് സന്ദർശകരെ ആകർഷിക്കാനായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ ക്രമീകരിച്ചിട്ടുണ്ട്. സന്ദർശക സമയം: പൊതു അവധികൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവേശനമുണ്ട്.
∙ തിഹാർ ജയിൽ, ന്യൂഡൽഹി: എഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയം. ഒട്ടേറെ പ്രമുഖർ ഈ ജയിലിൽ തടവുകാരായിരുന്നിട്ടുണ്ട്. ബിസ്‌കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന മലയാളിയായ രാജൻ പിള്ളയുടെ അന്ത്യം ഇവിടെയായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, അണ്ണാ ഹസാരെ, ഓംപ്രകാശ് ചൗട്ടാല തുടങ്ങി ഒട്ടേറെ പേർ ഇവിടെ തടവിൽ കഴിഞ്ഞിട്ടുണ്ട്. സന്ദർശക സമയം: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ പ്രവേശനമുണ്ടാകും.
∙ ഹിജ്‌ലി ജയിൽ, ബംഗാൾ: മിഡ്‌നാപുർ ജില്ലയിൽ 1930ൽ പണി കഴിപ്പിച്ചതാണ് ഈ ജയിൽ. 1951ൽ ഈ ജയിൽ ഐഐടി ഖരഗ്പുരിന്റെ ഭാഗമായി. ജയിലിന്റെ ചില ഭാഗങ്ങൾ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. നെഹ്‌റു സ്മാരക ശാസ്ത്ര-സാങ്കേതിക മ്യൂസിയവും ഇവിടെയുണ്ട്. സന്ദർശക സമയം: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പ്രവേശനമുണ്ട്.
∙ വൈപ്പർ ഐലൻഡ്, ആൻഡമാൻ: സ്വാതന്ത്ര്യ സമര കാലം തൊട്ടേ പ്രശസ്തമാണ് ഈ ജയിൽ. എന്നാൽ, സെല്ലുലർ ജയിലിന്റെയത്ര കുപ്രസിദ്ധിയില്ല. സെല്ലുലർ ജയിൽ അധികൃതർക്ക് എതിരായി സംസാരിക്കുന്നവരെ ഇവിടെ എത്തിച്ചു കൊടുംപീഡനത്തിന് വിധേയമാക്കിയിരുന്നു. എല്ലാ ദിവസവും ഇവിടെ പ്രവേശനം സാധ്യമാണ്.
∙ യേറവാഡ ജയിൽ പുണെ, മഹാരാഷ്ട്ര: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള യേറവാഡ ജയിൽ 2021 ജനുവരിയിലാണ് പൊതു ജനങ്ങൾക്കായി തുറന്നത്. മഹാത്മാഗാന്ധി, ലോകമാന്യ തിലക് ഉൾപ്പെടെയുള്ള സാതന്ത്യ സമര സേനാനികളെ ഇവിടെ പല സമയങ്ങളിലായി പാർപ്പിച്ചിട്ടുണ്ട്. 1866ലാണ് ഈ ജയിൽ തുറന്നത്. ഇവിടെ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണം. സ്‌കൂൾ, കോളജ് കുട്ടികളുടെ 15 പേരുള്ള സംഘങ്ങളായി വേണം അപേക്ഷ നൽകേണ്ടത്.
∙ അഗുവാഡ ജയിൽ, ഗോവ: നോർത്ത് ഗോവയിൽ സിൻക്വറിൻ ഗ്രാമത്തിൽ മണ്ഡോവി നദിയോട് ചേർന്നാണ് ഈ ജയിൽ. 2021 മാർച്ചിലാണ് ഈ ജയിൽ സമുച്ചയം സന്ദർശകർക്കായി തുറന്നത്. ഗോവയുടെ സ്വാതന്ത്യ സമര ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ജയിലാണിത്. പോർച്ചുഗീസുകാരോടു പടപൊരുതിയ റാം മനോഹർ ഉൾപ്പെടെയുള്ളവരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്.
English Summary: Jail Tourism in India: Famous Jails that Tourists can Visit