ആകാശം നിറയെ താരങ്ങളും പൂര്‍ണചന്ദ്രനും പാല്‍നിലാവുമുള്ള സുന്ദരമായൊരു രാത്രിയില്‍, ഗംഭീരമായ രാജസ്ഥാന്‍ കോട്ടകളിലൊന്നില്‍ ചിലവഴിക്കാന്‍ റെഡിയാണോ? സഞ്ചാരികള്‍ക്ക് അങ്ങനെയൊരു മനോഹര അനുഭവം ഒരുക്കാന്‍ തയാറെടുക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. നക്ഷത്രനിബിഡമായ രാത്രികളില്‍ നടത്തുന്ന പ്രത്യേക ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശം നിറയെ താരങ്ങളും പൂര്‍ണചന്ദ്രനും നിലാവുമുള്ള സുന്ദരമായൊരു രാത്രിയില്‍, ഗംഭീരമായ രാജസ്ഥാന്‍ കോട്ടകളിലൊന്നില്‍ ചിലവഴിക്കാന്‍ റെഡിയാണോ? സഞ്ചാരികള്‍ക്ക് അങ്ങനെയൊരു മനോഹര അനുഭവം ഒരുക്കാന്‍ തയാറെടുക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. നക്ഷത്രനിബിഡമായ രാത്രികളില്‍ നടത്തുന്ന പ്രത്യേക ടൂറിസം പദ്ധതിയായ ഫുള്‍ മൂണ്‍ ടൂറിസം സംസ്ഥാനത്ത് ഉടന്‍ നടപ്പിലാകും. സംസ്ഥാന സർക്കാരിന്‍റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് (ഡിഎസ്ടി) ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന് അയച്ച കത്ത് ഈ മേഖലയിലെ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രൻ ആകാശത്ത് ഉയർന്നുനിൽക്കുകയും പ്രകാശ മലിനീകരണം കുറവായിരിക്കുകയും ചെയ്യുന്ന രാത്രിയിൽ ഒരു വിദൂര സ്ഥലത്തേക്ക് സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം നല്‍കുക എന്നതാണ് ഫുൾമൂൺ ടൂറിസത്തിന് പിന്നിലെ ആശയം. പകൽ സമയത്തേക്കാൾ കൂടുതൽ നക്ഷത്രങ്ങളും മറ്റ് ആകാശ വസ്തുക്കളും കാണാൻ സാധിക്കും. ഫുൾ മൂൺ ടൂറിസം സമീപ വർഷങ്ങളിൽ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മാത്രമല്ല, പ്രാദേശിക ബിസിനസുകൾക്കും ഇത് വളരെ ഗുണകരമാണ്.

vernonwiley/Istock
ADVERTISEMENT

ഈയിടെ ആസ്ട്രോ-സ്കൈ ടൂറിസം ആരംഭിച്ച ആദ്യത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.  ഈ പദ്ധതിയുടെ ഭാഗമായി, സംസ്ഥാന സർക്കാർ നിലവില്‍ രാജസ്ഥാനിലെ 33 ജില്ലകളിൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. ആസ്ട്രോ സ്കൈ ടൂറിസത്തിന് കീഴിൽ 38 ടെലിസ്കോപ്പുകൾ വാങ്ങുന്നതിന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഡിഎസ്ടിയുടെ സെക്രട്ടറി പറഞ്ഞു. കൂടാതെ ജയ്പൂരിലെ മഹാരാജ സർവകലാശാല, ആംബർ ഫോർട്ട്, ജന്തർ-മന്തർ, ജവഹർ കലാകേന്ദ്രം എന്നിവിടങ്ങളിൽ നാല് ടെലിസ്കോപ്പുകൾ വീതം സ്ഥാപിക്കുമെന്നും അദ്ദേഹം തുടർന്നു. 

ഗ്രാമങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കിടയിൽ മറഞ്ഞിരിക്കുന്ന ശാസ്ത്രജ്ഞരെ മുന്നോട്ട് കൊണ്ടുവരാൻ ഡിഎസ്ടി നിരവധി നൂതനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പ്രദേശവാസികൾക്കും സന്ദർശകർക്കും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വീക്ഷിക്കാൻ അവസരം നൽകുന്ന ദൂരദർശിനികൾ എല്ലാ ജില്ലകളിലും സ്ഥാപിക്കാനുള്ള പദ്ധതിയാണ് അടുത്തതായി വരുന്നതെന്നും റിപ്പോർട്ടുണ്ട്.

ADVERTISEMENT

കോട്ടകളും കൊട്ടാരങ്ങളും ഹവേലികളും

നൂറ്റാണ്ടുകള്‍ നീളുന്ന രാജകീയ പാരമ്പര്യത്തിന്‍റെയും പടയൊരുക്കങ്ങളുടെയും കഥ പറയാനുള്ള രാജസ്ഥാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒരിടമാണ്. പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും ഹവേലികളും ചരിത്രസ്മാരകങ്ങളും ഒപ്പം, ഉത്സവങ്ങളും മേളകളുമെല്ലാം രാജസ്ഥാനെ ആകര്‍ഷണീയമാക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളില്‍ മൂന്നില്‍ ഓരോ ആളുകളും രാജസ്ഥാന്‍ സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. 

ADVERTISEMENT

രാജസ്ഥാനിലെ ചരിത്രസ്മാരകങ്ങളില്‍ പലതിനും യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ട്. കുമ്പൽഗഡ്, മെഹ്‌റാൻഗഡ്, ജയ്‌സാൽമീർ ഫോർട്ട്, ചിറ്റോർഗഡ്, ഹവാ മഹൽ, പട്‌വോൻ കി ഹവേലി, ജൽ മഹൽ, സിറ്റി പാലസ് എന്നിവ രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ കോട്ടകളും കൊട്ടാരങ്ങളുമാണ്. കൂടാതെ താര്‍ മരുഭൂമിയിലെ രാത്രി ക്യാംപിങ്ങും ഒട്ടക സവാരിയുമെല്ലാം ആസ്വദിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നു. ഉദയ്പൂർ, പുഷ്കർ, സാംഭാർ സാൾട്ട്, മൻ സാഗർ തുടങ്ങിയ തടാകങ്ങളും ജയ്‌സാൽമീർ, ജോധ്പൂർ, അജ്മീർ, ഉദയ്പൂർ,  ജയ്പൂർ തുടങ്ങിയ നഗരങ്ങളും രാജസ്ഥാനിൽ തീർച്ചയായും കണ്ടിരിക്കേണ്ടവയാണ്.

വർഷം മുഴുവനും സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് രാജസ്ഥാൻ, എന്നാല്‍ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഡിസംബർ, ജനുവരി മാസങ്ങളിൽ പകലും രാത്രിയും താപനിലയിൽ കടുത്ത വ്യതിയാനമുണ്ടാകാറുണ്ട്.

English Summary: Rajasthan all set to launch full moon tourism