ഇവരാണ് ശരിക്കും സൂപ്പര്‍സ്റ്റാറുകള്‍! അവിശ്വസനീയ നേട്ടം കൈവരിച്ച ഇക്കോ ഗ്രാമങ്ങള്‍
പല വെല്ലുവിളികള്‍ക്കിടയിലും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ് ഇന്ത്യ. ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനും സ്മാർട്ട് സിറ്റി മിഷനും പോലുള്ള നഗര വികസന പദ്ധതികൾ പുരോഗതിയുടെ പ്രതിഫലനമാണെങ്കിലും, ഈ രാജ്യത്തിന്‍റെ യഥാർഥ പുരോഗതി ഗ്രാമീണ മേഖലകളുടെ വികസനത്തിലാണ്.
പല വെല്ലുവിളികള്‍ക്കിടയിലും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ് ഇന്ത്യ. ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനും സ്മാർട്ട് സിറ്റി മിഷനും പോലുള്ള നഗര വികസന പദ്ധതികൾ പുരോഗതിയുടെ പ്രതിഫലനമാണെങ്കിലും, ഈ രാജ്യത്തിന്‍റെ യഥാർഥ പുരോഗതി ഗ്രാമീണ മേഖലകളുടെ വികസനത്തിലാണ്.
പല വെല്ലുവിളികള്‍ക്കിടയിലും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ് ഇന്ത്യ. ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനും സ്മാർട്ട് സിറ്റി മിഷനും പോലുള്ള നഗര വികസന പദ്ധതികൾ പുരോഗതിയുടെ പ്രതിഫലനമാണെങ്കിലും, ഈ രാജ്യത്തിന്‍റെ യഥാർഥ പുരോഗതി ഗ്രാമീണ മേഖലകളുടെ വികസനത്തിലാണ്.
പല വെല്ലുവിളികള്‍ക്കിടയിലും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ് ഇന്ത്യ. ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനും സ്മാർട്ട് സിറ്റി മിഷനും പോലുള്ള നഗര വികസന പദ്ധതികൾ പുരോഗതിയുടെ പ്രതിഫലനമാണെങ്കിലും, ഈ രാജ്യത്തിന്‍റെ യഥാർഥ പുരോഗതി ഗ്രാമീണ മേഖലകളുടെ വികസനത്തിലാണ്. ശുചിത്വമില്ലായ്മ, ലിംഗ വിവേചനം, തൊഴിലില്ലായ്മ, വിദ്യാഭ്യാസക്കുറവ്, ജലമലിനീകരണം, മണ്ണൊലിപ്പ്, വനനശീകരണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ ഇന്ത്യയുടെ ഗ്രാമീണവികസനത്തിന് വിലങ്ങുതടികളായി നിലനില്‍ക്കുന്നു.
എന്നാല്‍ ഇവയെല്ലാം തരണം ചെയ്തുകൊണ്ട് കൃഷി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മാലിന്യ സംസ്‌കരണം മുതലായ വിവിധ മേഖലകളില്‍ സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായ വളര്‍ച്ച കൈവരിച്ച ഒട്ടേറെ ഗ്രാമങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാണ് ഇവ. സര്‍ക്കാര്‍ ഇടപെടലുകള്‍ക്കുപരി, ജനപങ്കാളിത്തമാണ് ഈ വികസനങ്ങളുടെ ആണിക്കല്ല്. യാത്രകളിലൂടെ ഇത്തരം ഗ്രാമങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ജീവിതത്തിന് കൂടുതല്‍ മൂല്യം പകരും എന്നതില്‍ സംശയമില്ല. ഇന്ത്യയിലെ ഇത്തരം ചില ഇക്കോ ഗ്രാമങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.
ലാന ഭൽട്ട, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ പർവതപ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൊച്ചുഗ്രാമമായ ലാന ഭൽട്ട, മാലിന്യ സംസ്കരണത്തിനുള്ള ഒരു മാതൃകയാണ്. ഷിംലയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ലാന ഭൽട്ടയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇഷ്ടികകളും ഇന്റർലോക്ക് ടൈലുകളുമാക്കി മാറ്റുന്നു.
ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഈ പദ്ധതി, സമൂഹത്തെ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമല്ല, സുസ്ഥിരമായ നിർമാണ രീതികൾ സ്വീകരിക്കുന്നതിനും സഹായിക്കുന്നു. ജില്ലയിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പോളിത്തീനും റീസൈക്കിൾ ചെയ്ത് പഞ്ചായത്തുകളിലുടനീളമുള്ള വിവിധ നിർമാണ പദ്ധതികൾക്ക് ഉപയോഗിക്കുന്നു.
ഖോനോമ, നാഗാലാൻഡ്
700 വർഷം പഴക്കമുള്ള അംഗമി ഗോത്രജനതയുടെ ആസ്ഥാനമാണ് ഖോനോമ. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമം കൂടിയാണ് ഖോനോമ. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും ഗ്രാമീണർ വളരെയധികം ശ്രദ്ധാലുക്കളാണ്. വേട്ടയാടൽ പോലെയുള്ള പ്രവർത്തനങ്ങളും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഉള്ളിൽനിന്ന് മണ്ണിനെ സമ്പുഷ്ടമാക്കുന്ന ‘ജും’ അഥവാ ‘ഷിഫ്റ്റിങ്’ കൃഷിയാണ് ഇവര്‍ പിന്തുടരുന്നത്.
കെഡിയ ഗ്രാമം, ബിഹാര്‍
കർഷക ആത്മഹത്യകളും രാസവളങ്ങളുടെ ഉപയോഗവും പ്രകൃതിക്ഷോഭങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പോലുള്ള ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് ഇന്ത്യയിലെ കാര്‍ഷികമേഖല ഇപ്പോള്‍. എന്നാല്‍ ബിഹാറിലെ കെഡിയ ഗ്രാമത്തിന്‍റെ കഥ തികച്ചും വ്യത്യസ്തമാണ്. 2014-ൽ ഗ്രീൻപീസ് ഇന്ത്യ ഈ ഗ്രാമത്തെ ഒരു പരിസ്ഥിതി-കർഷക സമൂഹമായി വികസിപ്പിക്കാൻ സഹായിച്ചു. ഇപ്പോള്‍ പൂർണമായും രാസവള രഹിതമാണ് ഇവിടുത്തെ കൃഷി.
ഗ്രാമീണർ പ്രകൃതിദത്ത വസ്തുക്കളിൽനിന്ന് സ്വന്തമായി കീടനാശിനികളും വളങ്ങളും നിർമിക്കുന്നു, എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്‍റ് സജ്ജീകരിച്ചിരിക്കുന്നു, അങ്ങനെ മാലിന്യത്തെ ഊർജമാക്കി മാറ്റുന്നു. മനോഹരമായ വയലുകളും കൊടുമുടികളുമെല്ലാമുള്ള കെഡിയ ഗ്രാമത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളും എത്താറുണ്ട്.
പിപ്ലാന്ത്രി, രാജസ്ഥാൻ
ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഗ്രാമമാണ് രാജസ്ഥാനിലെ പിപ്ലാന്ത്രി. ഈ ഗ്രാമത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ ആഘോഷാരവങ്ങളോടെ ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു: രാജസ്ഥാനിൽ ഇപ്പോഴും നിലനിൽക്കുന്ന ലിംഗ വിവേചനം തടയുന്നതോടൊപ്പം തന്നെ, ഗ്രാമത്തിലെ പച്ചപ്പ് കൂട്ടാനും ഇവര്‍ക്ക് കഴിയുന്നു. കഴിഞ്ഞ പതിനാല് വർഷത്തിനിടെ ഗ്രാമവാസികൾ ഏകദേശം ഒരു ദശലക്ഷം മരങ്ങളാണ് ഇങ്ങനെ നട്ടുപിടിപ്പിച്ചത്. ഇത് ഗ്രാമീണരുടെ ഉപജീവനത്തിനും സഹായകമായി.
ഓടൻതുറൈ, തമിഴ്‌നാട്
കോയമ്പത്തൂർ ജില്ലയിലുള്ള ഈ ഗ്രാമം വൈദ്യുതോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതിന്റെ പേരിലാണ് അറിയപ്പെടുന്നത്. 350 കിലോവാട്ട് ശേഷിയുള്ള ഒരു കാറ്റാടി മില്‍ ഇവിടെയുണ്ട്. ഇവിടെ മൊത്തം ഉൽപാദിപ്പിക്കുന്ന 6.75 ലക്ഷം യൂണിറ്റിൽ ഏകദേശം രണ്ട് ലക്ഷം യൂണിറ്റ് ഇവര്‍ തമിഴ്‌നാട് വൈദ്യുതി ബോർഡിന് വിൽക്കുകയും പ്രതിവർഷം 20 ലക്ഷം രൂപയിലധികം വരുമാനം നേടുകയും ചെയ്യുന്നു.
ബാഗുവാർ, മധ്യപ്രദേശ്
മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാഗുവാർ, സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിക്കുന്നതിന് ഏഴു വർഷം മുമ്പ്, 2007-ൽ തന്നെ സമ്പൂർണ ശുചിത്വം കൈവരിച്ച് തുറന്ന മലമൂത്ര വിസർജന രഹിത (ഒഡിഎഫ്) ഗ്രാമമായി മാറി. ഗ്രാമത്തിൽ ഒരു ഭൂഗർഭ മലിനജല സംവിധാനവും 55-ലധികം ബയോഗ്യാസ് പ്ലാന്റുകളും ഉണ്ട്. ഗ്രാമത്തിലുടനീളം നിർമിച്ച 25 കുഴികളില്‍ ബയോഗ്യാസ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന ചാണകം ശേഖരിക്കുന്നു. ഈ ചാണകം വിൽക്കാൻ വാർഷിക ലേലം സംഘടിപ്പിക്കുന്നു, അതിലൂടെ ലഭിക്കുന്ന വരുമാനം ഗ്രാമത്തിന്‍റെ വികസനത്തിനായി ഉപയോഗിക്കുന്നു. 100 ശതമാനം സാക്ഷരതയുള്ള ഗ്രാമം എന്നൊരു നേട്ടവും ബാഗുവാര്‍ ഗ്രാമം കൈവരിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓരോ ഗ്രാമീണനും എഴുതാനും വായിക്കാനും കഴിയും.
ഹിവാരെ ബസാർ, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിവാരെ ബസാര്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളിൽ ഒന്നാണ്. ഇവിടെയുള്ള 235 കുടുംബങ്ങളിൽ 60 കുടുംബങ്ങളും കോടീശ്വരന്മാരാണ്. 50 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ട്. ഒരുകാലത്ത് വരൾച്ച ബാധിതമായിരുന്ന അഹമ്മദ്‌നഗർ ജില്ലയിലെ ഈ ഗ്രാമം ലോകത്തിനാകെ മാതൃകയാണ്. റലേഗൻ സിദ്ധിയില്‍ പൊന്നുവിളയിച്ച അണ്ണാ ഹസാരെയുടെ മാതൃക പിന്തുടര്‍ന്ന്, സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചു കൊണ്ട് പ്രകൃതി ഫലഭൂയിഷ്ഠമാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്.
English Summary: Eco Villages In India You Must Visit