ഇന്ത്യയിലെ ഏറ്റവും കഠിനമായ യാത്രാപാതകളില്‍ ഒന്നായ ലേ സാഹസിക സഞ്ചാരികളുടെ എക്കാലത്തെയും സ്വപ്ന ഡെസ്റ്റിനേഷനാണ്. അസഹനീയമായ മഞ്ഞും ദുഷ്‌കരമായ ഭൂപ്രദേശങ്ങളുമെല്ലാമാണ് ഇവിടെ ഉള്ളതെങ്കിലും ലേയുടെ ജനപ്രീതി ദിനംതോറും കൂടി വരുന്നു. മഞ്ഞണിഞ്ഞ ഹിമാലയം, സൺസ്‌കാർ, ലഡാക്കി പർവതനിരകളും അതിസുന്ദരമായ നദികളും

ഇന്ത്യയിലെ ഏറ്റവും കഠിനമായ യാത്രാപാതകളില്‍ ഒന്നായ ലേ സാഹസിക സഞ്ചാരികളുടെ എക്കാലത്തെയും സ്വപ്ന ഡെസ്റ്റിനേഷനാണ്. അസഹനീയമായ മഞ്ഞും ദുഷ്‌കരമായ ഭൂപ്രദേശങ്ങളുമെല്ലാമാണ് ഇവിടെ ഉള്ളതെങ്കിലും ലേയുടെ ജനപ്രീതി ദിനംതോറും കൂടി വരുന്നു. മഞ്ഞണിഞ്ഞ ഹിമാലയം, സൺസ്‌കാർ, ലഡാക്കി പർവതനിരകളും അതിസുന്ദരമായ നദികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും കഠിനമായ യാത്രാപാതകളില്‍ ഒന്നായ ലേ സാഹസിക സഞ്ചാരികളുടെ എക്കാലത്തെയും സ്വപ്ന ഡെസ്റ്റിനേഷനാണ്. അസഹനീയമായ മഞ്ഞും ദുഷ്‌കരമായ ഭൂപ്രദേശങ്ങളുമെല്ലാമാണ് ഇവിടെ ഉള്ളതെങ്കിലും ലേയുടെ ജനപ്രീതി ദിനംതോറും കൂടി വരുന്നു. മഞ്ഞണിഞ്ഞ ഹിമാലയം, സൺസ്‌കാർ, ലഡാക്കി പർവതനിരകളും അതിസുന്ദരമായ നദികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും കഠിനമായ യാത്രാപാതകളില്‍ ഒന്നായ ലേ സാഹസിക സഞ്ചാരികളുടെ എക്കാലത്തെയും സ്വപ്ന ഡെസ്റ്റിനേഷനാണ്. അസഹനീയമായ മഞ്ഞും ദുഷ്‌കരമായ ഭൂപ്രദേശങ്ങളുമെല്ലാമാണ് ഇവിടെ ഉള്ളതെങ്കിലും ലേയുടെ ജനപ്രീതി ദിനംതോറും കൂടി വരുന്നു. മഞ്ഞണിഞ്ഞ ഹിമാലയം, സൺസ്‌കാർ, ലഡാക്കി പർവതനിരകളും അതിസുന്ദരമായ നദികളും പാംഗോങ്-സോ തടാകം, ത്സോ മോറിരി തടാകം കാർദുങ് ലാ ചുരം, പഴയ രാജകൊട്ടാരങ്ങള്‍ തുടങ്ങിയവയും ഒപ്പം ഒട്ടേറെ മൊണാസ്ട്രികളും ലേയിലെ പ്രധാന കാഴ്ചകളില്‍പ്പെടുന്നു.

So Hum/Istock

ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ പാസ് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുപുതച്ച പര്‍വതപാതകളിലൂടെ ബൈക്കോടിച്ചു പോകുന്ന ഒട്ടേറെ സഞ്ചാരികളെ ഇവിടെ എല്ലായ്പ്പോഴും കാണാം. ലേ യാത്ര പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് സഹായകമാകുന്ന 5 റൂട്ടുകള്‍ ഇതാ.

ADVERTISEMENT

റൂട്ട് 1: ശ്രീനഗർ - കാർഗിൽ - ലേ

ശ്രീനഗർ വഴിയാണ് ലേയിലേക്കുള്ള റൂട്ടുകളില്‍ ഒന്നാമത്തേത്. സോന്‍മാർഗിലൂടെ കടന്നുപോയ ശേഷം,  സോജി ലാ ചുരം കയറാന്‍ ആരംഭിക്കുന്നതോടെ സാഹസികതയ്ക്ക് തുടക്കമാകുന്നു. ഈ യാത്രയിൽ, ആകെ മൂന്ന് മലമ്പാതകളിലൂടെയാണ് കടന്നുപോവുക.

കാർഗിൽ മെമ്മോറിയൽ, സൺസ്‌കാർ നദി, ലമയൂർ ആശ്രമം തുടങ്ങി നിരവധി സ്ഥലങ്ങൾ ഈ റൂട്ടിൽ കാണാനുണ്ട്. തണുത്തുറഞ്ഞ ദ്രാസ് പ്രദേശം കടന്നുപോകുമ്പോള്‍ ഭൂപ്രകൃതി നാടകീയമായി മാറുന്നത് കാണാം. ലേയിലേക്കുള്ള റോഡിന്‍റെ അവസാനത്തെ ഭാഗത്ത്, കണ്ണെത്താദൂരത്തോളം ഇരുവശവും തരിശായി കിടക്കുന്ന ഭൂമിയുടെ കാഴ്ച മനോഹരമാണ്.

റൂട്ട് 2: ചണ്ഡീഗഡ് - മണാലി - ജിസ്പ - ലേ

ADVERTISEMENT

ചണ്ഡീഗഢിൽ നിന്ന് മണാലിയിലേക്കാണ് ആദ്യയാത്ര. ഏകദേശം 8 മണിക്കൂർ ഡ്രൈവ് ചെയ്യണം. മണാലിയില്‍ നിന്നാണ് ലേയിലേക്കുള്ള യഥാര്‍ത്ഥയാത്ര ആരംഭിക്കുന്നത്.

മഞ്ഞുമൂടിയ മലനിരകളും പച്ചപ്പും വിജനമായ തരിശുഭൂമികളും ഗ്രാമങ്ങളും പർവതനിരകളുമെല്ലാം ഈ യാത്രയില്‍ കണ്‍നിറയെ കാണാം. ലേയില്‍ എത്തിയ ശേഷം നുബ്ര താഴ്‌വരയും പാങ്കോംങ് സോയുമെല്ലാം വിശദമായി നടന്നുകാണാം.

റൂട്ട് 3: അമൃത്സർ - ധർമശാല - മണാലി - ജിസ്പ - ലേ

സുവര്‍ണക്ഷേത്രത്തിന്‍റെ നഗരമായ അമൃത്സറില്‍ നിന്ന്, ദലൈലാമയുടെ വസതിയായ ധർമശാലയിലേക്കാണ് ഈ റൂട്ടിലെ ആദ്യയാത്ര. സെന്‍റ്ജോൺ ചർച്ച്, നംഗ്യാൽ മൊണാസ്ട്രി എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.

Solovyova/Istock
ADVERTISEMENT

അവിടെ നിന്നും നേരെ മണാലിയിലേക്ക് പോകാം. ഹഡിംബ ക്ഷേത്രം, ജോഗ്നി വെള്ളച്ചാട്ടം തുടങ്ങിയ കാഴ്ചകള്‍ ആസ്വദിച്ച ശേഷം, മണാലി-ലേ ഹൈവേയിലൂടെ യാത്ര തുടരാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ബരാലച്ച, ലച്ചുലുങ്, തംഗ്ലാങ് ലാ എന്നിവിടങ്ങളിലൂടെ ഈ യാത്രയില്‍ കടന്നുപോകും. ജിസ്പയിൽ എത്തിയ ശേഷം അല്‍പ്പനേരം വിശ്രമിക്കാം. പിന്നീട് ലേ റൂട്ടില്‍ തുടരാം.

റൂട്ട് 4: ഡൽഹി - ലേ - കാർദുങ് ലാ - നുബ്ര വാലി - ചാങ് ലാ - സോ പാംഗോംങ് - സോ മോറിരി - സോ കർ - തംഗ്ലാംഗ് ലാ - ലേ

ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം ലേയിൽ ഇറങ്ങിയ ശേഷം കാലാവസ്ഥയുമായി ഒന്ന് പൊരുത്തപ്പെടാനായി ഒരു ദിവസം എടുക്കുക. നന്നായി വിശ്രമിച്ച ശേഷം ലേയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.

ലേയേക്കാൾ ഉയരം കുറഞ്ഞ പ്രദേശമായ നുബ്ര താഴ്‌വരയില്‍ നിന്നും യാത്ര ആരംഭിക്കാം. ഖാർദുങ് ലായിലൂടെയാണ് ഇവിടെ എത്തുന്നത്. നുബ്ര താഴ്‌വരയിൽ നിന്ന്, പാൻഗോങ് ത്സോ, സോ മോറിരി തടാകം, സോ കാർ എന്നിവ കാണാന്‍ പോകാം. കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞാല്‍, മണാലി-ലേ ഹൈവേ വഴി മണാലിയിലേക്ക് മടക്കയാത്ര ആരംഭിക്കാം.

റൂട്ട് 5: ശ്രീനഗർ - കാർഗിൽ - ലേ - ഖാർദുങ് ലാ - നുബ്ര താഴ്‍‍വര - ചാങ് ലാ - സോ പാംഗോംങ് - സോ മോറിരി - സോ കാർ - തംഗ്ലാങ് ലാ - സർച്ചു - മണാലി

മണാലി-ലേ ഹൈവേയുടെയും ശ്രീനഗർ-ലേ ഹൈവേയുടെയും ഏറ്റവും മികച്ച കാഴ്ചകള്‍ ആസ്വദിക്കാനുള്ള റൂട്ടാണ് ഇത്. ശ്രീനഗറിൽ നിന്ന് യാത്ര ആരംഭിച്ച് ലേയിലേക്ക് പോകും വഴി കാർഗിലിൽ ഇറങ്ങി, കാർഗിൽ യുദ്ധസ്മാരകവും സൻസ്കാറും സിന്ധു നദിയും സംഗമിക്കുന്ന നിമ്മുവും കാണാം. 

ലേയില്‍ എത്തി ഒരു ദിവസം വിശ്രമിച്ച ശേഷം, പ്രകൃതിരമണീയമായ നുബ്ര വാലി, ഖാർദുങ് ലാ, പാംഗോങ് ത്സോ, സോ മോറിരി എന്നിവയിലേക്ക് റോഡ്‌ ട്രിപ്പ് നടത്താം. തുടര്‍ന്ന്, മണാലി-ലേ ഹൈവേ വഴി മണാലിയിലേക്ക് റോഡ്‌ ട്രിപ്പ് തുടരാം.

English Summary: The five best travel routes for Leh Ladakh