കുറഞ്ഞ ചെലവിലെ യാത്രയുമായി ഐആർസിടിസി; ഉത്സവങ്ങളുടെ ഉത്സവം കാണാൻ നാഗാലൻഡിലേക്ക്
ഉത്സവങ്ങളുടെ ഉത്സവം കാണാൻ നാഗാലൻഡിലേക്ക് യാത്രതിരിക്കാം. നാഗന്‍ ഗോത്രസംസ്കാരത്തിന്‍റെ കാഴ്ചകളും ആഘോഷവുമായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെയാണ് നാഗാലാന്‍ഡില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുക. 'ഫെസ്റ്റിവല്‍ ഓഫ് ഫെസ്റ്റിവല്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. നാഗാലാന്‍ഡിലെ വിവിധ

ഉത്സവങ്ങളുടെ ഉത്സവം കാണാൻ നാഗാലൻഡിലേക്ക് യാത്രതിരിക്കാം. നാഗന്‍ ഗോത്രസംസ്കാരത്തിന്‍റെ കാഴ്ചകളും ആഘോഷവുമായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെയാണ് നാഗാലാന്‍ഡില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുക. 'ഫെസ്റ്റിവല്‍ ഓഫ് ഫെസ്റ്റിവല്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ. നാഗാലാന്‍ഡിലെ വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിനുമായി നാഗാലാന്‍ഡ് സര്‍ക്കാര്‍ തന്നെയാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇത്തവണത്തെ ഉത്സവാഘോഷം വിപുലമായിരിക്കും.
സഞ്ചാരികളെ കാത്ത് സന്തോഷവാർത്തയാണിത്. ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾക്കായി ഐആർസിടിസി പുതിയ പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ്. ഫെസ്റ്റിവൽ മാത്രമല്ല, ഇവിടുത്തെ മറ്റു കാഴ്ചകൾ കൂടി ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഫാസിനേറ്റിങ് സാൻഗായ്-ഹോൺബിൽ ഫിയസ്റ്റാ എന്നു പേരിട്ടിരിക്കുന്ന പാക്കേജ് ഹോൺബിൽ ഉത്സവത്തോടൊപ്പം നവംബർ 21 മുതൽ 30 വരെ മണിപ്പൂരിൽ നടക്കുന്ന പ്രസിദ്ധമായ സാൻഗായ് ഫെസ്റ്റിവൽ കൂടി കാണാം.
ഇംഫാൽ, കൊഹിമ, കൊനോമ എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് ഏഴ് പേരെങ്കിലും ഉള്ള യാത്രാഗ്രൂപ്പിനാണ് പാക്കേജ് ബുക്ക് ചെയ്യാൻ സാധിക്കുക.
പരമാവധി പത്ത് പേർ വരെയാകാം. ഗ്രൂപ്പിന് അനുസരിച്ച് വാഹനം തയാറാക്കും. 7-10 ആളുകൾ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് വെഹിക്കിൾ സിംഗിൾ ഒക്യുപൻസി 57,200 രൂപ, ഡബിൾ ഒക്യുപൻസി– 35,540 രൂപ, ത്രിപിൾ ഒക്യുപൻസി –31830 രൂപ, ചൈൽഡ് വിത് ബെഡ് (5-11 വയസ്സ്) – 19,700 രൂപ, ചൈൽഡ് വിത് ഔട്ട് ബെഡ് (2-4 വയസ്സ്)– 9,310 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇംഫാലിൽ നിന്ന് നവംബർ 30 നാണ് യാത്ര ആരംഭിക്കുന്നത്. പത്തിൽ കൂടുതൽ ആളുകളുടെ ഗ്രൂപ്പ് ആണെങ്കിൽ ഐആർസിടിസിയുടെ ഗുവാഹത്തി റീജിനൽ ഓഫിസുമായി ബന്ധപ്പെട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ, കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും www.irctctourism.com
ഉത്സവങ്ങളുടെ ഉത്സവം കാണാം
നാഗാലാന്‍ഡ് ജനതയുടെ അറുപതു ശതമാനത്തിലധികം കൃഷിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആഘോഷങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത് കൃഷിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഹോണ്‍ബില്‍ ഫെസ്റ്റിവലും വ്യത്യസ്തമല്ല. ഇത്തരം ആഘോഷങ്ങള്‍ വളരെ പവിത്രമായി കരുതുന്നവരാണ് നാഗന്മാര്‍. അവരെ സംബന്ധിച്ച് ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമുള്ള കാര്യമാണ്.
എല്ലാ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോള്‍ കസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജില്‍ ഇവിടുത്തെ 17 തനതു ഗോത്രവര്‍ഗക്കാര്‍ എത്തും. ലോകത്തിനു മുന്നില്‍ തങ്ങളുടെ സംസ്കാരം വെളിപ്പെടുത്തും. നാഗാലന്‍ഡിന്‍റെ തലസ്ഥാനമായ കൊഹിമയില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരെയാണ് കിസാമ. മൗണ്ട് ജാപ്ഫുവിന്‍റെ അടിവാരമായ ഇവിടെയാണ് ഹോണ്‍ബില്‍ ഉത്സവം നടക്കുന്ന നാഗ ഹെറിറ്റേജ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.
English Summary: Irctc tour package for Hornbill festival 2022