മലമുകളിലെ വനപ്രദേശത്തു കൂടിയുള്ള തീവണ്ടിയാത്രയുടെ സുന്ദരാനുഭവവുമായി നെരാള്‍-മതേരന്‍ ടോയ് ട്രെയിന്‍ സർവീസ് പുനരാരംഭിച്ചു. പശ്ചിമഘട്ടത്തിന്‍റെ കുളിരും മനോഹാരിതയും ആസ്വദിച്ചുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അപൂര്‍വ അവസരമാണിത്. മണ്‍സൂണ്‍ കഴിഞ്ഞ്, മതേരന്‍ മലനിരകള്‍ പച്ചയുടെ കരിമ്പടം പുതയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞും മഴയും പര്‍വതങ്ങളും പരസ്പരം കിന്നാരം പറയുന്ന അതുല്യമായ കാഴ്ചയാണ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മതേരന്‍ എന്ന വനസുന്ദരി കാഴ്ചക്കാര്‍ക്കായി കാത്തുവച്ചിരിക്കുന്നത്. മനോഹര കാഴ്ചകൾ ആസ്വദിച്ച് മലമുകളിലെ വനപ്രദേശത്തു കൂടി തീവണ്ടിയാത്ര നടത്താം. സുന്ദരാനുഭവവുമായി നെരാള്‍-മതേരന്‍ ടോയ് ട്രെയിന്‍ സർവീസ് പുനരാരംഭിച്ചു. പശ്ചിമഘട്ടത്തിന്‍റെ കുളിരും മനോഹാരിതയും ആസ്വദിച്ചുകൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അപൂര്‍വ അവസരമാണിത്. മണ്‍സൂണ്‍ കഴിഞ്ഞ്, മതേരന്‍ മലനിരകള്‍ പച്ചയുടെ കരിമ്പടം പുതയ്ക്കുന്ന കാലമായതിനാല്‍ സഞ്ചാരികളുടെ വരവേറിയിട്ടുണ്ട്.

2019-ൽ ഇവിടെയുണ്ടായ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും ശേഷം, ഇപ്പോഴാണ് നെരാള്‍- മതേരന്‍ സെക്ഷനിലെ സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ഈ റൂട്ടിലെ ട്രാക്കും റൈഡും മെച്ചപ്പെടുത്തുന്നതിനായി സെൻട്രൽ റെയിൽവേ ഈയിടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ADVERTISEMENT

ട്രാക്കിന്‍റെ ഒരു വശത്ത് കുന്നും മറുവശത്ത് അഗാധമായ താഴ്‌വരയുമാണ്. കഠിനമായ ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലും ട്രാക്ക് ബലപ്പെടുത്തുന്ന ശ്രമകരമായ ദൗത്യം സെൻട്രൽ റെയിൽവേ വിജയകരമായി പൂര്‍ത്തിയാക്കി. 20 കിലോമീറ്റർ ലൈനിൽ, 14 കിലോമീറ്റർ ദൂരത്തില്‍ പഴയ സ്റ്റീൽ സ്ലീപ്പറുകൾക്ക് പകരം കോൺക്രീറ്റ് സ്ലീപ്പറുകൾ സ്ഥാപിച്ചു.  2 കിലോമീറ്റർ ദൂരത്തില്‍ സൈഡ് ഡ്രെയിനുകൾ നിർമിച്ചു, മഴവെള്ളം ട്രാക്കിലൂടെ ഒഴുകുന്നതിന് പകരം വഴിതിരിച്ച് ഒഴുക്കിവിടാൻ ഇത് സഹായിക്കും. 

ADVERTISEMENT

ഇതുകൂടാതെ, ചെങ്കുത്തായ താഴ്‌വരകളുടെ ദുർബലമായ ഭാഗങ്ങളില്‍ 3000 ക്യുബിക് മീറ്റർ ഗാബിയോൺ മതിലും 90 മീറ്റർ സംരക്ഷണ ഭിത്തിയും നിർമിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ 2.2 കിലോമീറ്റർ ആന്റി ക്രാഷ് ബാരിയർ നിർമിച്ചിട്ടുണ്ട്. ആഴത്തിലുള്ള താഴ്‌വരകളിൽ 1 കിലോമീറ്റർ നീളത്തിൽ ഗാർഡ് റെയിലുകളുടെ പണി പൂർത്തിയായി, ബാക്കിയുള്ള 690 മീറ്റർ നീളത്തിൽ പണി പുരോഗമിക്കുന്നു.

എല്ലാ ഷട്ടിൽ സർവീസുകളിലും 3 സെക്കൻഡ് ക്ലാസ്, ഒരു ഫസ്റ്റ് ക്ലാസ് കോച്ച്, 2 സെക്കൻഡ് ക്ലാസ് കം ലഗേജ് വാനുകൾ എന്നിവയാണ് ഉണ്ടാവുക.

ADVERTISEMENT

1850- ൽ താനെ ജില്ലയുടെ കളക്ടറായിരുന്ന ഹ്യൂ മാലറ്റ് കണ്ടെത്തിയ മതേരന്‍ ഹില്‍സ്റ്റേഷന്‍  അന്നുമുതൽ പ്രകൃതിസ്‌നേഹികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. ഒക്‌ടോബർ മുതൽ മെയ് വരെയാണ് മതേരന്‍  സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പനോരമ പോയിന്‍റ്,  മങ്കി പോയിന്‍റ്, പോർക്കുപൈൻ പോയിന്‍റ്, ലൂയിസ പോയിന്‍റ്, എക്കോ പോയിന്‍റ്, റാംബാഗ് പോയിന്‍റ്, അലക്സാണ്ടർ പോയിന്‍റ്, ഹാർട്ട് പോയിന്‍റ്, പോയിന്‍റ്, ചൗക്ക് പോയിന്‍റ്, വൺ ട്രീ ഹിൽ, ജുമ്മപ്പട്ടി എന്നിങ്ങനെ നിരവധി വ്യൂപോയിന്‍റുകളും ഇവിടെയുണ്ട്.

English Summary: Indian Railways Resumes Service Of Historic Neral-Matheran Toy Train