പഞ്ചാരമണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്? ഉള്ളില്‍ ടെന്‍ഷന്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ബീച്ചില്‍ പോയിരുന്നാല്‍ മതി, കടലിലെ അലകളും കാറ്റും പതിയെ വന്ന് അവ മായ്ച്ചു കളയുന്നത് അനുഭവിച്ചറിയാം! ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില വെള്ളമണല്‍ ബീച്ചുകള്‍

പഞ്ചാരമണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്? ഉള്ളില്‍ ടെന്‍ഷന്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ബീച്ചില്‍ പോയിരുന്നാല്‍ മതി, കടലിലെ അലകളും കാറ്റും പതിയെ വന്ന് അവ മായ്ച്ചു കളയുന്നത് അനുഭവിച്ചറിയാം! ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില വെള്ളമണല്‍ ബീച്ചുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാരമണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്? ഉള്ളില്‍ ടെന്‍ഷന്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ബീച്ചില്‍ പോയിരുന്നാല്‍ മതി, കടലിലെ അലകളും കാറ്റും പതിയെ വന്ന് അവ മായ്ച്ചു കളയുന്നത് അനുഭവിച്ചറിയാം! ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില വെള്ളമണല്‍ ബീച്ചുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാരമണല്‍ വിരിച്ച കടല്‍ത്തീരങ്ങള്‍ ഇഷ്ടമല്ലാത്ത ആരാണുള്ളത്? ഉള്ളില്‍ ടെന്‍ഷന്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു ബീച്ചില്‍ പോയിരുന്നാല്‍ മതി, കടലിലെ അലകളും കാറ്റും പതിയെ വന്ന് അവ മായ്ച്ചു കളയുന്നത് അനുഭവിച്ചറിയാം! ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില വെള്ളമണല്‍ ബീച്ചുകള്‍ പരിചയപ്പെടാം.

1. രാധാനഗര്‍ ബീച്ച്

white sand beach, irfanazam/shutterstock
ADVERTISEMENT

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് രാധാനഗർ ബീച്ച്. 2004-ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ഈ ബീച്ച്, പ്രകൃതിഭംഗിയാല്‍ സ്വര്‍ഗ്ഗീയമാണ്. വജ്രം പോലെ തിളങ്ങുന്ന മണലും ചുറ്റും നിറയുന്ന മരങ്ങളും കൂടാതെ, വിശ്രമിക്കാനായി ബെഞ്ചുകളും കുടിലുകളുമെല്ലാമുണ്ട്. നീന്തല്‍ പഠിക്കാനും ഏറെ അനുയോജ്യമാണ് ഇവിടം.

2. കോൾവ ബീച്ച്, ഗോവ

ഗോവയില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ബീച്ചുകളിൽ ഒന്നാണ് കോള്‍വ. ഏകദേശം രണ്ടര കിലോമീറ്റര്‍ നീളമുള്ള ഈ ബീച്ച് ദക്ഷിണ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. കുടിലുകൾ, നിശാക്ലബ്ബുകൾ, സുവനീർ സ്റ്റാളുകൾ എന്നിവയെല്ലാം നിറഞ്ഞ ഈ ബീച്ച് കാണാനും അതിസുന്ദരമാണ്. പാരാഗ്ലൈഡിംഗ്, ജെറ്റ് സ്കീയിംഗ്, സ്നോർക്കെല്ലിംഗ്, സ്പീഡ് ബോട്ട് റൈഡ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും കോൾവ ബീച്ച് പ്രശസ്തമാണ്. അതിമനോഹരമായ സൂര്യാസ്തമയക്കാഴ്ച കാണാനും ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നു.

3. ബംഗാരം ദ്വീപ്, ലക്ഷദ്വീപ്

ADVERTISEMENT

മരതകനീല നിറമുള്ള വെള്ളവും ശുദ്ധമായ വെള്ളനിറത്തിലുള്ള മണല്‍ നിറഞ്ഞ ബീച്ചുകളും ഉയരമുള്ള ഈന്തപ്പനകളും കൊണ്ട് ചുറ്റപ്പെട്ട ബംഗാരം ദ്വീപ്‌, സുഖകരമായ കാലാവസ്ഥയ്ക്കും സാഹസിക വിനോദങ്ങൾക്കും മനോഹരമായ സൂര്യാസ്തമയങ്ങൾക്കും പേരുകേട്ടതാണ്. അഗത്തി ദ്വീപിൽ നിന്ന് സ്പീഡ് ബോട്ടിൽ 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാം. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നാണിത്.

St. Mary's Island. Joe Ravi/shutterstock

4. മാൽപെ ബീച്ച്, കര്‍ണാടക

തീരദേശ കർണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിക്ക് സമീപമുള്ള ശാന്തമായ ഒരു ബീച്ച് പട്ടണമാണ് മാൽപെ. കർണാടക സംസ്ഥാനത്തെ ഒരു മത്സ്യബന്ധന തുറമുഖമാണ് ഇത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തെളിമണലും  ഇളംകാറ്റില്‍ ആടുന്ന ഈന്തപ്പനകളും തെളിഞ്ഞ നീലാകാശവുമെല്ലാം ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ബാസൽ മിഷൻ സ്ഥാപിച്ച ബലരാമ ക്ഷേത്രവും മാൽപെയിലെ ഏറ്റവും പഴയ ടൈൽ ഫാക്ടറിയും ഇവിടുത്തെ ചില ആകര്‍ഷണങ്ങളില്‍പ്പെടുന്നു. കൂടാതെ പ്രശസ്തമായ പിക്നിക് ദ്വീപായ സെന്‍റ് മേരീസ് ദ്വീപും ഇവിടെനിന്നും അധികം അകലെയല്ല.

5. മുഴപ്പിലങ്ങാട്‌ ബീച്ച്, കണ്ണൂര്‍

ADVERTISEMENT

കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട്. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചും ഇതുതന്നെയാണ്. 5 കിലോമീറ്റർ നീളത്തില്‍ അര്‍ദ്ധചന്ദ്രാകൃതിയില്‍ കിടക്കുന്ന ഈ കടല്‍ത്തീരം കാണാനും അതിമനോഹരമാണ്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികളും വിരുന്നുവരുന്ന ഈ തീരം, മലയാളികള്‍ തീര്‍ച്ചയായും കാണേണ്ട ഒരിടമാണ്.

6. ധനുഷ്കോടി ബീച്ച്, തമിഴ്നാട്

DANUSHKODI, CatherineLProd/shutterstock

രാമേശ്വരം ദ്വീപിന്‍റെ അറ്റത്തായാണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതാദേവിയെ രക്ഷിക്കാനായി ശ്രീരാമന്‍ പാലം നിര്‍മിച്ച സ്ഥലമാണ് രാമേശ്വരം എന്നാണ് കഥ. ശ്രീലങ്കയിലേക്ക് നീളുന്നതെന്ന് കരുതപ്പെടുന്ന പാറക്കെട്ടുകളും ഇന്തയിലെ നാലു ഹിന്ദുമഹാക്ഷേത്രങ്ങളില്‍ ഒന്നായ രാമനാഥ സ്വാമി ക്ഷേത്രവുമെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, സ്നോര്‍ക്കലിങ്, കയാക്കിങ്, പാഡില്‍ ബോര്‍ഡിങ് കൈറ്റ് സര്‍ഫിങ് വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ ട്രെയിനില്‍ പോയിവരാവുന്ന ഇടംകൂടിയാണ് രാമേശ്വരം.

English Summary:Most Beautiful White-Sand Beaches In India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT