വർഷം 1983, ബ്രിട്ടിഷ് ഏജന്റ് ജയിംസ് ബോണ്ട് ഉദയ്പുരിലെത്തി. അഫ്ഗാനിസ്ഥാനിൽനിന്നു പുറത്താക്കപ്പെട്ട രാജകുമാരൻ കമാൽ ഖാൻ ഉദയ്പുരിലെ മൺസൂൺ പാലസിലാണു താമസിക്കുന്നത്. പാലസിനു വലിയ കാവലുണ്ട്. അവിടേക്കു റോഡ് മാർഗം എത്തുക ബുദ്ധിമുട്ടായതിനാൽ ബോണ്ടും ക്യുവും ഒരു ഹോട്ട് എയർ ബലൂണിലാണ് പാലസിലെത്തിയത്.– ഒക്ടോപ്പസി

വർഷം 1983, ബ്രിട്ടിഷ് ഏജന്റ് ജയിംസ് ബോണ്ട് ഉദയ്പുരിലെത്തി. അഫ്ഗാനിസ്ഥാനിൽനിന്നു പുറത്താക്കപ്പെട്ട രാജകുമാരൻ കമാൽ ഖാൻ ഉദയ്പുരിലെ മൺസൂൺ പാലസിലാണു താമസിക്കുന്നത്. പാലസിനു വലിയ കാവലുണ്ട്. അവിടേക്കു റോഡ് മാർഗം എത്തുക ബുദ്ധിമുട്ടായതിനാൽ ബോണ്ടും ക്യുവും ഒരു ഹോട്ട് എയർ ബലൂണിലാണ് പാലസിലെത്തിയത്.– ഒക്ടോപ്പസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1983, ബ്രിട്ടിഷ് ഏജന്റ് ജയിംസ് ബോണ്ട് ഉദയ്പുരിലെത്തി. അഫ്ഗാനിസ്ഥാനിൽനിന്നു പുറത്താക്കപ്പെട്ട രാജകുമാരൻ കമാൽ ഖാൻ ഉദയ്പുരിലെ മൺസൂൺ പാലസിലാണു താമസിക്കുന്നത്. പാലസിനു വലിയ കാവലുണ്ട്. അവിടേക്കു റോഡ് മാർഗം എത്തുക ബുദ്ധിമുട്ടായതിനാൽ ബോണ്ടും ക്യുവും ഒരു ഹോട്ട് എയർ ബലൂണിലാണ് പാലസിലെത്തിയത്.– ഒക്ടോപ്പസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1983, ബ്രിട്ടിഷ് ഏജന്റ് ജയിംസ് ബോണ്ട് ഉദയ്പുരിലെത്തി. അഫ്ഗാനിസ്ഥാനിൽനിന്നു പുറത്താക്കപ്പെട്ട രാജകുമാരൻ കമാൽ ഖാൻ ഉദയ്പുരിലെ മൺസൂൺ പാലസിലാണു താമസിക്കുന്നത്. പാലസിനു വലിയ കാവലുണ്ട്. അവിടേക്കു റോഡ് മാർഗം എത്തുക ബുദ്ധിമുട്ടായതിനാൽ ബോണ്ടും ക്യുവും ഒരു ഹോട്ട് എയർ ബലൂണിലാണ് പാലസിലെത്തിയത്.– ഒക്ടോപ്പസി എന്ന ബോണ്ട് സിനിമയിൽ ബോണ്ടിനെ തടവിലിടുന്ന ആ കുന്നിൻമുകളിലെ കൊട്ടാരമാണു മൺസൂൺ പാലസ്. പൊതുവേ വരണ്ട കാലാവസ്ഥയുള്ള  രാജസ്ഥാനിൽ എന്തിനാണു മൺസൂൺ പാലസ്? 

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലാണ് ഉദയ്പുർ. മേവാർ രാജവംശത്തിന്റെ പഴയ സാമ്രാജ്യമായ ഉദയ്പുർ തടാകങ്ങളുടെ നഗരം എന്നാണറിയപ്പെടുന്നത്. ഉഗ്രൻ കൊട്ടാരങ്ങളും കൃത്രിമമായുണ്ടാക്കിയ ഏഴു വലിയ തടാകങ്ങളും ഉദയ്പുരിലുണ്ട്. 

ADVERTISEMENT

ഏതു റോഡിൽനിന്നു നോക്കിയാലും കുന്നിൻ മുകളിലെ മൺസൂൺ പാലസ് കാണാം. നിറഞ്ഞ പച്ചപ്പുള്ള സജ്ജൻഗഡ് വന്യജീവി സങ്കേതത്തിലുടെയാണു വഴി.  മൺസൂൺ പാലസ് രാജാക്കൻമാരുടെ ഹണ്ടിങ് ലോഡ്ജ് കൂടിയായിരുന്നു. ഒക്ടോപ്പസി സിനിമയിൽ ജയിംസ് ബോണ്ടിനെ വരെ ഇവിടെ വേട്ടയാടുന്നുണ്ട്. പിന്നെ അന്നത്തെ മൃഗങ്ങളുടെ കാര്യം പറേയണ്ടതുണ്ടോ? കുന്നിനു ചുറ്റുമുള്ള കാട്ടിൽ പുള്ളിപ്പുലിയൊക്കെയുണ്ട് എന്ന് ഗൈഡ് പറയുന്നു. സജ്ജൻഗഡ് ബയോ ഡൈവേഴ്സിറ്റി പാർക്കിൽനിന്ന് മുകളിലേക്ക് മൂന്നരകിലോമീറ്റർ ദൂരമുണ്ട്.   

പാലസിന്റെ പൂന്തോട്ടത്തിൽ നിന്നാൽ ഫത്തേസാഗർ, പിച്ചോള തടാകങ്ങൾ കാണാം. പ്രധാനകവാടം കടന്ന് മുകളിലേക്കു ചെറിയ കയറ്റം. കൊട്ടാരമല്ല, ഇതൊരു ചെറിയ കോട്ടയാണ്. സജ്ജൻഗഡ് കോട്ട എന്നും ഇതിനു പേരുണ്ട്. നഗരത്തിന്റെ കൂടുതൽ വിശാലമായ കാഴ്ചകൾ ഇവിടെനിന്നാസ്വദിക്കാം. ഇരുമ്പു മുള്ളുകൾ നിറഞ്ഞ കോട്ടവാതിൽ കടന്നാലെത്തുന്നത് വിശാലമായ അങ്കണത്തിൽ. മഹാറാണാ സജ്ജൻസിങ്ങിന്റെ കാലത്ത് 1884 ൽ കോട്ടയുടെ നിർമാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ വസതിയായിരുന്നു മൺസൂൺ പാലസ് കുറച്ചുനാൾ.  മാർബിളും കടപ്പയുമുപയോഗിച്ചാണ് നിർമാണം. സൂക്ഷ്മമായ, രജപുത്ര രീതിയിലുള്ള കൊത്തുപണികൾ മട്ടുപ്പാവിലൊക്കെ കാണാം.   

ADVERTISEMENT

കിളിവാതിലുകളും കമാനങ്ങളുമുള്ള ഉൾവശം. ചില രാജസ്ഥാൻ പെയിന്റിങ്ങുകളും മറ്റുമാണു കാഴ്ചകൾ. ഉൾവശം നന്നായി അലങ്കരിച്ച മട്ടിലാണു സിനിമയിൽ കാണിക്കുന്നത്.   

9 നിലകളുള്ള കോട്ടയായിരുന്നു മഹാറാണാ സജ്ജൻസിങ് പ്ലാൻ ചെയ്തിരുന്നത്.  മുകൾനിലയിൽനിന്നു മഴമേഘങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമൊക്ക പദ്ധതിയിലുണ്ടായിരുന്നതിനാലാണ് മൺസൂൺ പാലസ് എന്നറിയപ്പെടുന്നത്. എന്നാൽ രാജാവ് ചെറുപ്പത്തിലേ മരിച്ചതിനാൽ കോട്ട അത്ര വലുപ്പം വേണ്ടെന്നു പിന്നീടു വന്നവർ തീരുമാനിച്ചു. ഉള്ളിൽ ചില ഭാഗങ്ങൾ മേവാർ രീതിയിലുള്ള നിർമാണം. അതിനു തൊട്ടുതാഴെ ബ്രിട്ടിഷ് ശൈലിയുമുണ്ട്.കോട്ട 2000 ൽ നവീകരിച്ചു.   

ADVERTISEMENT

കോട്ടയുടെ ഏറ്റവും വലിയ ആകർഷണം വലിയ മട്ടുപ്പാവാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങാനുള്ള വിസ്താരമുണ്ട് ഈ ഓപ്പൺ ഏരിയക്ക്. ഒക്ടോപ്പസിയിൽ റഷ്യൻ ടീം കമൽ ഖാനെ കാണാൻ ഹെലികോപ്റ്ററിൽ ഇവിടെ ഇറങ്ങുന്നതായി കാണിക്കുന്നുണ്ട്. ആരവല്ലി പർവതങ്ങളിലെ കുന്നുകളും നഗരക്കാഴ്ചയും സജ്ജൻഗഡ് വന്യജീവിസങ്കേതവുമെല്ലാം ഈ മതിലുകളിലിരുന്നാൽ കാണാം.  ഇവിടത്തെ കാഴ്ചയ്ക്കു കൊടുക്കണം കുതിരപ്പവൻ. 1956 ലാണ് കോട്ട പൊതുജനത്തിനു തുറന്നുകൊടുത്തത്. കമൽ ഖാനെതിരെ പോരാടാനായി തന്റെ വനിതാ പോരാളികളുമായി ബോണ്ടിന്റെ നായിക മൺസൂൺ പാലസിലേക്കു കയറുന്ന സീനുകളിൽ കോട്ടയുടെ ശരിയായ ഭാഗങ്ങൾ തന്നെയാണു കാണിക്കുന്നത്. 

ഇനി നമുക്കു കുന്നിറങ്ങി സജ്ജൻഗഡ് കാടിനരികിലൂടെ വണ്ടിയോടിക്കാം. ഗ്രേ ഫ്രാങ്കോളിൻ പക്ഷിക്കൂട്ടത്തെ റോഡിൽവരെ കാണാം.  നമ്മുടെ കാട്ടുകോഴിയെപ്പോലെയൊരു ഇനം. ഹനുമാൻ കുരങ്ങുകളും മറ്റു പക്ഷികളുമൊക്കെ കാടിനരുകിലെ റോഡിലൂടെ ഫ്രെയിമിലേക്കു വന്നു.  ഇനി ബഡി തടാകമാണ് കാണാനുള്ളത്. ബഡി എന്നാണു പേരെങ്കിലും ചെറിയൊരു തടാകമാണിത്. സജ്ജൻഗഡ് പാർക്കിന്റെ കവാടത്തിൽനിന്ന് ആറു കിമീ ദൂരം. ഇതിനെചുറ്റിയുള്ള റോഡിലൂടെ ഡ്രൈവ് ചെയ്തു ഗ്രാമക്കാഴ്ചകളൊക്കെ ആസ്വദിച്ച് അസ്തമയം കണ്ട്  ഉദയ്പുരിലേക്കു മടങ്ങാം. 

  English Summary: know more about Monsoon Palace in Udaipur Rajasthan