അധികമാരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പേരാണ് ദൂധപത്രി എന്നത്. കശ്മീരിലെ അത്ര അറിയപ്പെടാത്തതും എന്നാല്‍ ഇപ്പോള്‍ പതിയെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതുമായ ഒരു താഴ്‍‍വരയാണ് ഇത്. ഒരു വശത്ത് വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളും, മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും നിറഞ്ഞ ഈ ആൽപൈൻ താഴ്‍‍വര,

അധികമാരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പേരാണ് ദൂധപത്രി എന്നത്. കശ്മീരിലെ അത്ര അറിയപ്പെടാത്തതും എന്നാല്‍ ഇപ്പോള്‍ പതിയെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതുമായ ഒരു താഴ്‍‍വരയാണ് ഇത്. ഒരു വശത്ത് വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളും, മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും നിറഞ്ഞ ഈ ആൽപൈൻ താഴ്‍‍വര,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികമാരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പേരാണ് ദൂധപത്രി എന്നത്. കശ്മീരിലെ അത്ര അറിയപ്പെടാത്തതും എന്നാല്‍ ഇപ്പോള്‍ പതിയെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതുമായ ഒരു താഴ്‍‍വരയാണ് ഇത്. ഒരു വശത്ത് വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളും, മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും നിറഞ്ഞ ഈ ആൽപൈൻ താഴ്‍‍വര,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികമാരും കേട്ടിരിക്കാനിടയില്ലാത്ത ഒരു പേരാണ് ദൂധപത്രി എന്നത്. കശ്മീരിലെ അത്ര അറിയപ്പെടാത്തതും എന്നാല്‍ ഇപ്പോള്‍ പതിയെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതുമായ ഒരു താഴ്‍‍വരയാണ് ഇത്. ഒരു വശത്ത് വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളും, മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും നിറഞ്ഞ ഈ ആൽപൈൻ താഴ്‍‍വര, ശൈത്യകാലമാകുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ സുന്ദരമാകുന്ന ഇന്ത്യയിലെ സ്ഥലങ്ങളില്‍ ഒന്നാണ്. തിരക്കും ബഹളവുമില്ലാതെ പര്‍വ്വതങ്ങള്‍ക്കരികില്‍ ശാന്തമായ ഒരു അവധിക്കാലം സ്വപ്നം കാണുന്നവര്‍ക്ക് ഇവിടം സ്വര്‍ഗമായി അനുഭവപ്പെടും.

എവിടെയാണ് ദൂധപത്രി?

ADVERTISEMENT

ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഖാൻ സാഹിബ് പ്രദേശത്താണ് ദൂധപത്രി താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത്, ജമ്മു കാശ്മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 42 കിലോമീറ്റർ അകലെയും ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുമാണ്. പ്രസിദ്ധമായ തോസാമൈദാൻ ദൂദ്പത്രിയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

Doodhpathri ( Meadow of Milk ,YASIR MIR/Istock

പാലിന്‍റെ താഴ്‍‍വര

ദൂധപത്രി എന്ന പേരിന്‍റെ അർത്ഥം 'പാലിന്‍റെ താഴ്‌വര' എന്നാണ്. ഈ സ്ഥലത്തിന് എങ്ങനെ ഈ പേരു ലഭിച്ചു എന്നതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. പ്രശസ്ത കശ്മീരി സന്യാസി ഷെയ്ഖ് നൂർ ദിൻ നൂറാനി ഇവിടെ പ്രാര്‍ഥിക്കാനായി എത്തുമായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് മുന്‍പുള്ള ചടങ്ങുകള്‍ക്കായി താഴ്‌വരയാകെ അദ്ദേഹം വെള്ളം തേടി നടന്നു, പക്ഷേ ഒരു ജലാശയം പോലും കണ്ടെത്താനായില്ല. ആ സമയത്ത് അദ്ദേഹം തന്‍റെ വടിയെടുത്ത് നിലത്തൊരു കുത്തു കുത്തി.

പെട്ടെന്ന്, കുത്തേറ്റ ഭൂമിയില്‍ നിലത്ത് നിന്നും പാല്‍ ഉറവയായി ഒഴുകിവരാന്‍ തുടങ്ങി. എന്നാല്‍ പ്രാർത്ഥനയ്ക്കായി കൈയും മുഖവും കഴുകാൻ, പാൽ ഉപയോഗിക്കാൻ അദ്ദേഹം തയാറായില്ല. അപ്പോള്‍ പാല്‍ സ്വയം വെള്ളമായി മാറി എന്നു പറയപ്പെടുന്നു. അങ്ങനെയാണ് ഈ പുൽമേടിന് ദൂധപത്രി എന്ന് പേരുവന്നത്. ഇപ്പോഴും ഈ പ്രദേശത്ത് കൂടി ഒഴുകുന്ന വെള്ളം, ദൂരെ നിന്നും നോക്കുമ്പോള്‍ പാല്‍ ഒഴുകിവരുന്നത്‌ പോലെ തോന്നും.

ADVERTISEMENT

സ്ഥിരമായ ജനവാസമില്ല

ദൂധപത്രിയില്‍ സ്ഥിരമായ ജനവാസ കേന്ദ്രങ്ങളില്ല. മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം ഇവിടേക്ക് എത്തിച്ചേരാനാവില്ല. വേനൽക്കാലമാകുമ്പോള്‍, ബുദ്ഗാം ജില്ലയിലെ സമതലങ്ങളിൽ നിന്നുള്ള ഇടയന്മാർ ഇവിടേക്ക് കാലികളെ മേയ്ക്കാനായി കൊണ്ടുവരുകയും, ആറുമാസത്തോളം ഇവിടെ താമസിക്കുകയും ചെയ്യുന്നു.

നദിയും പച്ചപ്പുല്‍മേടുകളും

മഞ്ഞിന്‍റെ തൊപ്പിയിട്ട പര്‍വ്വതശിഖരങ്ങളുടെ താഴ്വാരപ്രദേശമാണ് ദൂധപത്രി. ദൂധപത്രിയിൽ എത്തുമ്പോൾ ആദ്യം കാണുന്നത് വിശാലമായ പുൽമേടാണ്. ഈ പ്രകൃതിഭംഗി തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളോ സാഹസിക വിനോദങ്ങളോ ഒന്നും ഇവിടെയില്ല. പുൽമേട്ടിൽ നിന്ന്, ഏകദേശം 2 കിലോമീറ്റർ മുന്നോട്ട് പോയാല്‍, ശാലിഗംഗ നദിയിലെത്തും. ഇതിന്‍റെ കരയില്‍ വെറുതേ ഇരിക്കാം. നദിക്ക് സമീപം കുറച്ച് ഭക്ഷണശാലകളുമുണ്ട്.ശാലിഗംഗ നദിയുടെ തീരത്ത്, മുജ്പത്രി എന്നൊരു ഗ്രാമമുണ്ട്. ഇവിടേക്ക് ട്രെക്കിങ് നടത്താനും പറ്റും

ADVERTISEMENT

പുല്‍മേട്ടിലൂടെ കുതിരപ്പുറത്ത് പായാം

ദൂധപത്രിയിലെ ഏറ്റവും പ്രശസ്തമായ പ്രവർത്തനങ്ങളിലൊന്ന് കുതിരസവാരിയാണ്. വിശാലമായ പുൽമേട്ടിലൂടെ കുതിരപ്പുറത്ത് സവാരി ചെയ്യാം. അടുത്തുള്ള വനത്തിലെ വ്യൂ പോയിന്റുകളിലേക്ക് സവാരിക്കാര്‍ കൊണ്ടുപോകും. 

ട്രെക്കിങ്ങും ക്യാംപിങ്ങും

ദൂധപത്രിക്കരികില്‍ ട്രെക്കിങ്ങും ക്യാംപിങ്ങും നടത്താനുള്ള ഇടങ്ങളും ഉണ്ട്. ദോഫ്ഖൽ, സോചിൽപഥർ, പരിഹാസ് എന്നീ സ്ഥലങ്ങള്‍ 2-3 ദിവസത്തെ ട്രെക്കിംഗിന് പറ്റിയ സ്ഥലങ്ങളാണ്. ശാലിഗംഗ നദി ഉത്ഭവിക്കുന്ന അഷ്ടാർ ഹിമാനിയിലേക്കുള്ള പത്തു കിലോമീറ്റര്‍ ട്രെക്കിംഗും മികച്ച ഒരു അനുഭവമാണ്.

ദൂധപത്രിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ പാൽമൈദാൻ എന്നൊരു പുല്‍മേടുണ്ട്. കന്നുകാലികളെ മേച്ചു നടക്കുന്ന ഇടയന്മാരെ ഇവിടെ ധാരാളം കാണാം. ദേവദാരു, പൈൻ മരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട മനോഹരമായ ഈ താഴ്വരയിലേക്കും ട്രെക്കിങ് നടത്താം.

Doodhpathri,Kuldeep Mourya/Istock

ക്യാംപിങ്ങിനായും ദൂധപത്രിയില്‍ ഒരുപാട് ലൊക്കേഷനുകള്‍ ഉണ്ട്. എന്നാല്‍ ടെന്റും മറ്റു ഉപകരണങ്ങളുമെല്ലാം സ്വന്തമായി കൊണ്ടുവരണം. ക്യാംപിങ് സൗകര്യങ്ങള്‍ നല്‍കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇവിടെയില്ല.

എങ്ങനെ എത്താം? 

ശ്രീനഗറിൽ നിന്ന് മാത്രമേ ദൂധപത്രിയിലെത്താൻ കഴിയൂ. ശ്രീനഗറിൽ എത്തിയാൽ പിന്നെ ദൂധപത്രിയിലേക്ക് റോഡ് വഴി പോകാം. ഏകദേശം 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാന്‍ പരമാവധി 2 മണിക്കൂർ സമയമെടുക്കും. ശ്രീനഗറില്‍ നിന്നും ദൂധപത്രിയിലേക്ക് സര്‍വീസ് നടത്തുന്ന ടാക്സികളും ധാരാളമുണ്ട്.

ദൂധപത്രി സന്ദർശിക്കാൻ പറ്റിയ സമയം

ഏപ്രിൽ-ജൂൺ, സെപ്റ്റംബർ മാസങ്ങളാണ് ദൂധപത്രി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്താണ് കാലാവസ്ഥ ഏറ്റവും സുഖകരമാകുന്നത്, ഈ കാലയളവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതവുമായിരിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, മഞ്ഞുവീഴ്ചയുള്ളതിനാൽ, ദൂധപത്രിയിലേക്കുള്ള ഡ്രൈവ് വളരെ അപകടകരമാണ്.

English Summary: Doodhpathri Trip to the Valley of Milk in Kashmir