'ഹിമാചലിൽ എന്റെ ഹൃദയമുണ്ട്' ചിത്രങ്ങൾ പങ്കിട്ട് ലിജോമോള്‍
ഹിമാചല്‍പ്രദേശില്‍നിന്നു യാത്രാ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി ലിജോമോള്‍ ജോസ്. നദിക്കരയില്‍ ഇരിക്കുന്ന വിഡിയോയും സിങ്‌സിങ്ബാറിൽ ,ജീപ്പിനു മുന്നില്‍ നിന്നെടുത്ത ചിത്രവുമാണ് ലിജോമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ഇതിനു താഴെ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. മഞ്ഞിൽ

ഹിമാചല്‍പ്രദേശില്‍നിന്നു യാത്രാ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച് നടി ലിജോമോള്‍ ജോസ്. നദിക്കരയില്‍ ഇരിക്കുന്ന വിഡിയോയും സിങ്‌സിങ്ബാറിൽ ,ജീപ്പിനു മുന്നില്‍ നിന്നെടുത്ത ചിത്രവുമാണ് ലിജോമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ഇതിനു താഴെ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിനൊപ്പം ‘ഹിമാചലിൽ എന്റെ ഹൃദയമുണ്ട്’ എന്നും താരം കുറിച്ചിട്ടുണ്ട്.
ദിലീഷ് പോത്തന്‍റെ ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’, ‘ഹണീ ബീ 2.5’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. 2019-ൽ ‘ശിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021 ൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ വേഷം ലിജോമോള്‍ക്ക് തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു.
ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലയിൽ, മണാലിയിൽനിന്ന് ലേയിലേക്കുള്ള വഴിയിലെ സ്ഥലമാണ് സിങ്‌സിങ്ബാർ. ഏകദേശം 14,010 അടി (4,270 മീറ്റർ) ഉയരത്തിലാണ് ഈ പ്രദേശം. ട്രെക്കിങ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും താമസത്തിനായി ഉപയോഗിക്കാവുന്ന താത്കാലിക ഷെൽട്ടറുകളും ധാബകളുമെല്ലാം ഈ സ്ഥലത്ത് ധാരാളം ഉണ്ട്. ലേയിലേക്കുള്ള യാത്രാമധ്യേ, നല്ല ചൂടു കാപ്പി കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
ലഡാക്കിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട പാസ്സുകളിലൊന്നായ ബരാലച്ച ലായുടെ തെക്കുഭാഗത്തെ ആരംഭ പോയിന്റാണ് സിങ്‌സിങ്ബാർ. കുത്തനെയുള്ള ബരാലച്ച ലാ റോഡുകൾ ആരംഭിക്കുന്നതിന് മുന്‍പുള്ള ഇടം. ഈ തുരങ്കത്തിന്‍റെ വടക്കൻ ഭാഗം കീലോങ് സറായിയിലാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ റോഡ് ബിൽഡിങ് ക്യാംപും സിങ്‌സിങ്ബാറില്‍ പ്രവര്‍ത്തിക്കുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശൈത്യകാലം കടുക്കുമ്പോഴാണ് സിങ്‌സിങ്ബാർ ഏറ്റവും മനോഹരമാകുന്നത്.
English Summary: Lijomol shares Travel pictures from Himachal pradesh