പുതുവര്‍ഷത്തില്‍ പുത്തന്‍ ഉത്സവവുമായി ഗോവ; ഇക്കുറി ആഘോഷത്തിന് പര്‍പ്പിള്‍ നിറം
വര്‍ഷം മുഴുവനും ആഘോഷാരവങ്ങള്‍ ഒഴിയാത്ത ബീച്ചുകളും വര്‍ണാഭമായ രാത്രികളുമെല്ലാം വിരുന്നൊരുക്കുന്ന നാടാണ് ഗോവ. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നു വേണമെങ്കില്‍ ഗോവയെ വിളിക്കാം. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി ആദ്യത്തെ ഉത്സവം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗോവ. ഭിന്നശേഷിയുള്ളവര്‍ക്ക്

വര്‍ഷം മുഴുവനും ആഘോഷാരവങ്ങള്‍ ഒഴിയാത്ത ബീച്ചുകളും വര്‍ണാഭമായ രാത്രികളുമെല്ലാം വിരുന്നൊരുക്കുന്ന നാടാണ് ഗോവ. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നു വേണമെങ്കില്‍ ഗോവയെ വിളിക്കാം. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി ആദ്യത്തെ ഉത്സവം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗോവ. ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി സംസ്ഥാന കമ്മീഷൻ വിഭാവനം ചെയ്ത പർപ്പിൾ ഫെസ്റ്റ് ജനുവരി 6 മുതൽ 8 വരെ തലസ്ഥാനമായ പനാജിയില്‍ നടക്കും.
ഭിന്നശേഷി സൗഹൃദ ഇടങ്ങളും അവര്‍ക്കായുള്ള അനുഭവങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘ആക്സസിബിലിറ്റി ഹാക്കത്തോണ്‍ ആയാണ് ഈ ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിവല്‍ സമയത്ത് ഭിന്നശേഷിക്കാരായവര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ബീച്ചുകളും മറ്റു കാഴ്ചകളും കാണാന്‍ അവസരമുണ്ടാകും. സോഷ്യൽ വെൽഫെയർ ഡയറക്ടറേറ്റും ഗോവയിലെ എന്റർടൈൻമെന്‍റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നതാണ് ഈ ആഘോഷത്തിന്‍റെ തീം. എല്ലാവരെയും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ലോകം സൃഷ്‌ടിക്കാൻ നമുക്ക് എങ്ങനെ ഒത്തുചേരാം എന്ന് കാണിക്കാനാണ് പർപ്പിൾ ഫെസ്റ്റ് ലക്ഷ്യമിടുന്നത് എന്നു ഫെസ്റ്റിന്‍റെ വെബ്സൈറ്റില്‍ പറയുന്നു.
മൂന്ന് ദിവസത്തെ പരിപാടിയിൽ തത്സമയ പ്രകടനം, ഗ്രാൻഡ് എക്‌സിബിറ്ററുകൾ, സ്‌പോർട്‌സ് ഇവന്റുകൾ, ഇമ്മേഴ്‌സീവ് എക്‌സ്‌പീരിയൻസ് സോണുകൾ, ഇന്നൊവേഷൻ മേള എന്നിവ ഉണ്ടായിരിക്കും. ഭിന്നശേഷിക്കാരായവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളെക്കുറിച്ച് ആളുകൾക്ക് കൂടുതലറിയാൻ കഴിയുന്ന രസകരമായ അനുഭവ മേഖലകളും ഫെസ്റ്റിൽ ഉണ്ടായിരിക്കും. ഗോവയിലെ ചരിത്ര സ്മാരകങ്ങളിലുടനീളം ഗൈഡഡ് ടൂറുകള്‍ ഉണ്ടായിരിക്കും. ഭാവിയില്‍ കൂടുതല്‍ സ്മാരകങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനുള്ള സാദ്ധ്യതയാണ് ഇത്തരം ടൂറുകള്‍ സൂചിപ്പിക്കുന്നത്.
സമീപകാലത്ത്, ഭിന്നശേഷിയെ സൂചിപ്പിക്കുന്നതിനായി പര്‍പ്പിള്‍ നിറം കൂടുതലായി ഉപയോഗിച്ചുവരുന്നു. തൊഴിൽ ശക്തിയിലും സമൂഹത്തിലും ഭിന്നശേഷിക്കാരായ വ്യക്തികളുടെ ശക്തമായ സാന്നിദ്ധ്യവും സംഭാവനയുമാണ് ഈ നിറം പ്രതീകപ്പെടുത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 30 വരെ ബുക്ക് ചെയ്യാം. ഗോവൻ പ്രതിനിധികൾക്കും ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. മറ്റ് പ്രതിനിധികൾ 1,000 രൂപ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതുണ്ട്. അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക്, രജിസ്ട്രേഷൻ ഫീസ് 2,500 രൂപയാണ്. സ്ഥലം: എന്റർടൈൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവ, ദയാനന്ദ് ബന്ദോദ്കർ മാർഗ്, പനാജി, ഗോവ. രജിസ്റ്റർ ചെയ്യുന്നതിന്, സന്ദർശിക്കുക: https://scpwd.goa.gov.in/purple-fest-2023/
English Summary: Purple Fest is the first of its kind in the state of Goa.