മഞ്ഞ് കണ്ട് താമസം; ഇന്ത്യയിലുണ്ട് ആഡംബരം നിറഞ്ഞ ഗ്ലാംപിങ്
ആഡംബര സൗകര്യങ്ങളോടു കൂടിയ ക്യാംപിങ്, അഥവാ ഗ്ലാമറസ് ക്യാംപിങാണ് ഗ്ലാംപിങ്. ഉത്തരാഖണ്ഡിലെ കനാടാല്‍ എന്ന കൊച്ചു മലയോരഗ്രാമത്തിലാണ് ഗ്ലാംപിങിനുള്ള സൗകര്യങ്ങളുള്ളത്. ഉത്തരാഖണ്ഡിലെ മുസൂറി പോലുള്ള മറ്റു പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലുള്ള സഞ്ചാരികളുടെ തിക്കും തിരക്കും ഇവിടെയില്ല.

ആഡംബര സൗകര്യങ്ങളോടു കൂടിയ ക്യാംപിങ്, അഥവാ ഗ്ലാമറസ് ക്യാംപിങാണ് ഗ്ലാംപിങ്. ഉത്തരാഖണ്ഡിലെ കനാടാല്‍ എന്ന കൊച്ചു മലയോരഗ്രാമത്തിലാണ് ഗ്ലാംപിങിനുള്ള സൗകര്യങ്ങളുള്ളത്. ഉത്തരാഖണ്ഡിലെ മുസൂറി പോലുള്ള മറ്റു പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലുള്ള സഞ്ചാരികളുടെ തിക്കും തിരക്കും ഇവിടെയില്ല. അതുകൊണ്ടുതന്നെ കനാടാലില്‍ പ്രകൃതിയെ പരമാവധി ആസ്വദിക്കാനാകുംവിധമാണ് ഇക്കോ ഗ്ലാംപ് സഞ്ചാരികളുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും പരമപ്രാധാന്യം നല്‍കിക്കൊണ്ട് ഗ്ലാംപിങ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
'അവധി ആഘോഷിക്കുന്നവരോ വിദേശികളോ ഹണിമൂണ്‍ ആസ്വദിക്കുന്നവരോ ആകട്ടെ നിങ്ങള്‍ക്ക് തികച്ചും പുതുമയുള്ള അനുഭവമായിരിക്കും ഇവിടെ ലഭിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പത് ആഡംബര ക്യാംപിങ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പണി പൂര്‍ത്തിയാവുമ്പോള്‍ 17 ഗ്ലാംപിങുകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രകൃതിയെ ആസ്വദിക്കാനാവുന്ന ഇടമായിരിക്കും ഇത്' ഇക്കോഗ്ലാംപ് ഉടമകളായ ഓര്‍ഗാനിക് ഹൈഡ്എവേസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും സ്ഥാപകനുമായ സഞ്ജയ് ശര്‍മ പറയുന്നു.
പ്രകൃതിയോട് പരമാവധിചേര്‍ന്നു നിന്നുകൊണ്ടാണ് ഇക്കോ ഗ്ലാംപിന്റെ നിര്‍മാണം. ഗ്ലാപിങിനുവേണ്ടി ഒരു മരം പോലും മുറിച്ചിട്ടില്ലെന്നും ഇവര്‍ അഭിമാനത്തോടെ പറയുന്നുണ്ട്. ഉത്തരാഖണ്ഡിലെ പുതിയ ഏകജാലക സംവിധാനം വഴി ആദ്യമായി അനുമതി നേടുന്ന വിനോദസഞ്ചാരപദ്ധതി കൂടിയാണ് ഇക്കോ ഗ്ലാംപ്. ഇവിടെ ഗ്ലാംപിങിന് ഉപയോഗിക്കുന്ന ടെന്റുകള്‍ ആവശ്യമുള്ളപ്പോള്‍ അഴിച്ചുമാറ്റാവുന്ന പൂര്‍ണമായും താല്‍ക്കാലികമായ നിര്‍മിതിയാണ്.
മലയോരഗ്രാമമായതിനാല്‍ തന്നെ ട്രെക്കിങ്, കാട്ടിലൂടെയുള്ള യാത്രക്കുമൊക്കെയുള്ള അവസരങ്ങള്‍ കനാടാലിലുണ്ട്. സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, റോപ് വേ എന്നിവക്ക് പുറമേ തെഹ്രി തടാകത്തില്‍ സ്പീഡ് ബോട്ട്, പാര സെയ്‌ലിങ്, ജെറ്റ് സ്‌കൈ തുടങ്ങിയ വിനോദങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഓര്‍ഗാനിക് ഹൈഡ്എവേസ് സ്ഥാപകന്‍ ശര്‍മ പറയുന്നു.
English Summary: Glamping the Luxury Camping Experience in Kanatal