27 നദി, 51 ദിനം, 3200 കിമീ: ഫ്ലാഗ് ഓഫിന് മോദി; വാരാണസിയിൽ നിന്ന് 'ഗംഗാ വിലാസ്' ആഡംബര കപ്പൽ
2021 ഡിസംബറിൽ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെ ഖിർകിയ ഘട്ടിൽനിന്ന് ലളിതാ ഘട്ടിലേക്ക് പുറപ്പെട്ടത് ഒരു ക്രൂസിലാണ്. തുടർന്ന് അദ്ദേഹം ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചതും ഇവിടെ നിന്നായിരുന്നു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം കൂടിയായ വാരാണസിയിൽ നിന്ന് 3200 കിമീ നീണ്ട, ലോകത്തെ ഏറ്റവും വലിയ ‘റിവർ ടൂറിസം ക്രൂസ്’ യാത്രയ്ക്കും ഈ മാസം തുടക്കമാവുകയാണ്. ഉത്തർ പ്രദേശിലെ വാരാണസിയിൽനിന്ന് ബംഗ്ലദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് ‘ഗംഗാ വിലാസ്’ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രാ പദ്ധതി. രാജ്യത്തിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്ന നദികളിലൂടെയുള്ള യാത്രാ മാർഗങ്ങളും ചരക്കുനീക്കവും ടൂറിസവുമൊക്കെ ഏറെ നാളായി നടപ്പാക്കി വരുന്നുണ്ട്. കേരളത്തിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെ പൂർത്തിയായി വരുന്ന കോവളം–ബേക്കൽ പശ്ചിമ തീര ജലപാതയും ഇതിന്റെ ഭാഗമാണ്. ഇതിൽനിന്നെല്ലാം എന്തു വ്യത്യാസമാണ് ഗംഗാ ക്രൂസിനുള്ളത്? എന്താണ് ഗംഗാ ക്രൂസ്? രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇത് എന്തു മാറ്റമായിരിക്കും കൊണ്ടുവരിക? ഒപ്പം രണ്ട് അയൽ രാജ്യങ്ങൾ തമ്മിൽ ടൂറിസത്തിലൂടെ ബന്ധം മെച്ചപ്പെടുത്തുന്നതും എങ്ങനെയാണ്? വിശദമായി പരിശോധിക്കാം.

∙ 51 ദിവസം 27 നദികൾ
ജനുവരി 13–നാണ് പ്രധാനമന്ത്രി ഈ ടൂറിസം ക്രൂസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ജനുവരി 10 മുതൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര കപ്പൽ, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചിരുന്നത്. ഉദ്ഘാടനം കഴിയുന്ന മുറയ്ക്കു തന്നെ ആദ്യ ആഡംബര നൗക ഗംഗാ നദിയിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് യാത്രയാവുകയും ചെയ്യും. ‘ഗംഗാ വിലാസ്’ എന്നു പേരിട്ടിരിക്കുന്ന ഈ ടൂറിസം പദ്ധതിയിലെ ക്രൂസ് (ഉല്ലാസ നൗക) വാരാണസിയിലെ സന്ത് രവിദാസ് ഘട്ടിൽ നിന്നാണ് പുറപ്പെടുക. വാരാണസിയിൽനിന്ന് പശ്ചിമ ബംഗാൾ വഴി ബംഗ്ലദേശിൽ പ്രവേശിച്ച് അവിടെനിന്നാണ് അസമിലെത്തുക. 51 ദിവസമാണ് ഇതിന്റെ യാത്രാ സമയം. ഇന്ത്യയിലും ബംഗ്ലദേശിലുമുള്ള 27 നദികളിലൂടെയായിരിക്കും ക്രൂസിന്റെ സഞ്ചാരം.
∙ യാത്രാപഥം
യുപിയിലെ വാരാണസിയിൽനിന്ന് ഗാസിപ്പുർ വഴി ഗംഗയിലൂടെ ബിഹാറിലെ ബക്സറിലെത്തി അവിടെനിന്ന് എട്ടാം ദിവസം പട്‌നയിലെത്തുകയാണ് ഗംഗാ വിലാസ് ചെയ്യുക. തുടർന്ന് പശ്ചിമ ബംഗാളിലെ ഫരാക്ക, മുർഷിദാബാദ് എന്നിവിടങ്ങളിലൂടെ 20–ാം ദിവസം കൊൽക്കത്തയിലെത്തും. അവിടെനിന്ന് ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പുറപ്പെടുന്ന ആഡംബര നൗക അവിടെനിന്ന് അസമിലെ ഗുവാഹത്തിയിലെത്തിയ ശേഷം, സിബസാഗറിലൂടെ അന്തിമ ലക്ഷ്യമായ ദിബ്രുഗഡിലെത്തുകയാണ് ചെയ്യുക. 15 ദിവസമാണ് ബംഗ്ലദേശിലൂടെ ടൂറിസ്റ്റുകൾ സഞ്ചരിക്കുക. ദിബ്രുഗഡ് ജില്ലയിലെ ബോഗിബീലിൽ മാർച്ച് ആദ്യ ആഴ്ചയിൽ എത്തുന്ന വിധമാണ് യാത്ര സജ്ജീകരിച്ചിട്ടുള്ളത്. അതായത്, ജനുവരി തുടക്കത്തിൽ പോയാൽ മാർച്ച് തുടക്കത്തിൽ ലക്ഷ്യത്തിലെത്തുന്ന നദീയാത്ര.
∙ ഇന്ത്യയും ബംഗ്ലദേശും
ഇന്ത്യയും ബംഗ്ലദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, നദീ ടൂറിസം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഗംഗാ വിലാസ് ക്രൂസിനു പിന്നിൽ. ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും ഇന്ത്യയും ബംഗ്ലദേശുമായി ഇതിനകം തന്നെ വ്യാപാരമടക്കം നടക്കുന്നുണ്ട്. ഇതാണ് ഇനി മുതൽ ടൂറിസം മേഖലയിലേക്കു കൂടി കടക്കുന്നത്. ജനുവരി 13–ന് നടക്കുന്ന ഉദ്ഘാടന യാത്രയ്ക്കു ശേഷം നടത്തുന്ന സാധ്യതാ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ക്രൂസിന്റെ യാത്രാ സമയക്രമങ്ങൾ തീരുമാനിക്കുക. പൊതു–സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ, അന്താര ലക്ഷ്വറി റിവർ ക്രൂസസ്, ജെ.എം ബക്ഷി റിവർ ക്രൂസസ് എന്നിവയാണ് പദ്ധതിയിലുള്ളത്. ലോകത്തിലെ തന്നെ വിശേഷപ്പെട്ട ക്രൂസ് യാത്രയാണിതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ക്രൂസ് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഇത് മുതൽക്കൂട്ടാകും. 100 ദേശീയ ജലപാതകൾ നിർമിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
∙ എമിഗ്രേഷൻ, സുരക്ഷ
ഇന്ത്യ–ബംഗ്ലദേശ് അതിർത്തി കാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) തന്നെയായിരിക്കും ഈ ആഡംബര നൗകയുടെ യാത്രയ്ക്കും സുരക്ഷയൊരുക്കുക. ബംഗ്ലദേശിലുടെ 1100 കി.മീ ആണ് ഈ ക്രൂസ് സഞ്ചരിക്കുക. ഗംഗാ വിലാസ് ക്രൂസിൽ സഞ്ചരിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ വാരാണസി വിമാനത്താവളത്തിലായിരിക്കും നടക്കുക. ആഭ്യന്തര വിനോദ സഞ്ചാരികൾ ബംഗ്ലദേശിലേക്ക് കടക്കുന്നതിനു മുൻപ് ബംഗാളിലെ സുന്ദർബനിലുള്ള ഹേംനഗർ ചെക്ക്പോയിന്റിൽ വച്ച് തങ്ങളുടെ യാത്രാ രേഖകളുടെ പരിശോധനകൾ നടത്തണമെന്നാണ് അടുത്തിടെ നടന്ന ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങളുടെ ഉന്നതതല യോഗം തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ബംഗ്ലദേശിൽ വച്ച് ഇമിഗ്രേഷൻ പരിശോധന നടക്കും.
∙ എന്താണ് ഗംഗാവിലാസ് ക്രൂസ്?
സ്വകാര്യ ഗ്രൂപ്പായ അന്താര ക്രൂസിന്റെ ആഡംബര കപ്പലുകൾ ഇപ്പോൾ തന്നെ വാരാണസിക്കും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്. അതുപോലെ കൊൽക്കത്ത–ധാക്ക സർവീസും ഇവർ ഓഫർ ചെയ്യുന്നു. 12 ദിവസം വീതമുള്ള ഈ രണ്ടു യാത്രകൾക്കും ഏകദേശം നാലര ലക്ഷം രൂപ വീതമാണ് ഈടാക്കുന്നത്. ഈ വിധത്തിൽ രണ്ടു രാജ്യങ്ങളെയും കൂട്ടിയിണക്കി സർക്കാരുകളുടെ മുൻകൈയിൽ നടത്തുന്ന വിനോദസഞ്ചാര പരിപാടിയാണ് ഗംഗാ വിലാസ് ക്രൂസ്. 18 സ്യൂട്ടുകളും മറ്റ് സൗകര്യങ്ങളുമുള്ള ക്രൂസായിരിക്കും സർവീസ് നടത്തുകയെന്ന് അന്താര ഗ്രൂപ്പ് പറയുന്നു. ഒരേ സമയം 80 പേർക്ക് ഇതിൽ യാത്ര ചെയ്യാം. സംഗീത, സാംസ്കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‍ലറുടെ സേവനം തുടങ്ങിയവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.
∙ ഏതൊക്കെ നദികൾ?
ഗംഗ–ഭാഗീരഥി–ഹൂഗ്ലി, ബ്രഹ്മപുത്ര, പദ്മ, മേഘ്ന, ജമുന, വെസ്റ്റ് കോസ്റ്റ് കനാൽ ഉൾപ്പെടെയുള്ള 27 നദികളിലൂടെയാണ് ഗംഗാ വിലാസിന്റെ യാത്ര. ഇതിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾ 50 ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നാണ് പോകുന്നത്. വാരാണസിയിലെ ഗംഗാ ആരതിയും കാസിരംഗ ദേശീയോദ്യോനവും സുന്ദർബൻ ഡെൽറ്റയും ഉൾപ്പെടെയാണിത്. ബംഗ്ലദേശിലെ പുരാതന നഗരങ്ങളിലൊന്നായ, ഇന്ന് പ്രേതനഗരം എന്നും അറിയപ്പെടുന്ന സൊനാർഗോവോൺ, 1400–കളിൽ നിർമിച്ച സിക്സ്റ്റി ഡോം മോസ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് യാത്രയിൽ ടൂറിസ്റ്റുകൾ സന്ദർശിക്കുക.
∙ ആരാണ് ആദ്യ യാത്രക്കാർ?
ഇക്കഴിഞ്ഞ ഡിസംബർ 22–ന് കൊൽക്കത്തയിൽനിന്ന്, സ്വിറ്റ്സർലൻഡുകാരായ 32 ടൂറിസ്റ്റുകളുമായി പുറപ്പെട്ട അന്താര ഗ്രൂപ്പിന്റെ ‘ഗംഗാ വിലാസ് ക്രൂസ്’ ജനുവരി ആറിന് വാരാണസിയിൽ എത്തും. ഇവിടെ എത്തിയ ശേഷം ടൂറിസ്റ്റുകൾ നഗരത്തിലുള്ള വിവിധ ആരാധനാ, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വാരാണസിയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇവരായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീയാത്രയ്ക്ക് ഒരുങ്ങുക. ജനുവരി 13–ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുകഴിഞ്ഞാൽ ഇവർ വീണ്ടും യാത്ര തുടങ്ങും.
∙ രാജ്യത്ത് 111 ദേശീയ ജലപാതകൾ
രാജ്യത്താകെ യാത്രായോഗ്യമായ 14,500 കി.മീ ജലപാതയുണ്ട്. ആകെയുള്ള 111 ദേശീയ ജലപാതകളിൽ 25 എണ്ണം യാത്രാ, ചരക്ക് നീക്കത്തിന് ഉതകുന്നതാണ്. ഈ 25 എണ്ണത്തിൽ കേരളത്തിലേത് ഉൾപ്പെടെ 13 ഇടത്ത് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ രാജ്യത്തിന്റെ ഉപരിതല ഗതാഗതത്തിന്റെ 68 ശതമാനത്തോളം റോഡ‍് മാർഗവും 30 ശതമാനം റെയിൽ വഴിയും നടക്കുമ്പോൾ 0.4 ശതമാനം മാത്രമാണ് ജലഗതാഗതം വഴി നടക്കുന്നത്. 2021 സാമ്പത്തിക വർഷം രാജ്യത്തെ എല്ലാ തുറമുഖങ്ങളും കൂടി 673 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്.
∙ കേരളത്തിന്റെ പശ്ചിമതീര ജലപാത
ദേശീയ ജലപാതയടക്കം കേരളത്തിൽ സഞ്ചാരയോഗ്യമായ ആകെയുള്ള ജലപാത 1900 കിമീ. ആണ്. ഇതിൽ തന്നെ 54 ശതമാനവും സഞ്ചാരയോഗ്യമായ പുഴകളാണ്. 1993–ലാണ് കൊല്ലം മുതൽ തൃശൂർ ജില്ലയിലെ കോട്ടപ്പുറം വരെയുള്ള ജലപാതയെ ദേശീയ ജലപാത–3 ആയി പ്രഖ്യാപിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലായി 168 കി.മീ ആണ് ഇതിന്റെ ദൂരം. ഈ പാത ഏറെക്കുറെ ഗതാഗത യോഗ്യമാണ്. എന്നാൽ പലയിടത്തും യാത്ര മുറിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഉയരമില്ലാത്ത പാലങ്ങൾ, 2018–ലെ വെള്ളപ്പൊക്കത്തെ തുടർന്ന് കായലിൽ മണ്ണടിഞ്ഞതും ഡ്രെഡ്ജിങ് വലിയ തോതിൽ വേണ്ടി വരുന്നതുമൊക്കെയാണ് കാരണങ്ങൾ. 2020–ഓടു കൂടി കേരളത്തിലെ ജലപാതകളുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും ഇത് സാധ്യമായില്ല. തുടർന്ന് 2025–ൽ ഇത് പൂർത്തിയാക്കാമെന്നാണ് 2022–ൽ തീരുമാനിച്ചിരിക്കുന്നത്.
616 കി. മീ നീളത്തിലാണ് കോവളം–ബേക്കൽ ജലപാത. ഇതിൽ കൊല്ലം–കോട്ടപ്പുറം ദേശീയപാത–മൂന്ന് 168 കി.മീ, ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത 23 കി.മീ വരുന്ന ഉദ്യോഗമണ്ഡൽ കനാൽ, 14 കി.മീ വരുന്ന ചമ്പക്കര കനാൽ എന്നിവയുമുണ്ട്. ഈ രണ്ടു പാതയിലൂടെയും ഇപ്പോൾ ചരക്കുനീക്കം നടക്കുന്നുണ്ട്. കോട്ടപ്പുറം–കോഴിക്കാട് ജലപാതയും ഈയിടെ ദേശീയജലപാത–3ന്റെ ഭാഗമാക്കിയിരുന്നു. കോവളം–കൊല്ലം, കോഴിക്കോട്–ബേക്കൽ എന്നിവ സംസ്ഥാന സർക്കാരിന്റെ കീഴിലാണ് വികസിപ്പിക്കുന്നത്. ഇതിൽ കോഴിക്കോട് മുതൽ പലയിടത്തും കൃത്രിമ കനാലുകളിലൂടെ നദികളെ തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. കോവളം മുതൽ വർക്കല വരെയുള്ള പാതയും ഇപ്പോൾ സഞ്ചാരയോഗ്യമാണ്. ദേശീയജലപാത 3: കൊല്ലം–കോഴിക്കോട്, ദേശീയപാത 8: ആലപ്പുഴ–ചങ്ങനാശേരി, ദേശീയപാത 9: ആലപ്പുഴ–കോട്ടയം–അതിരമ്പുഴ, ദേശീയപാത 13: എവിഎം കനാൽ, ദേശീയപാത 59: കോട്ടയം – വൈക്കം കനാൽ എന്നിവയാണ് കേരളത്തിലുള്ള ദേശീയജലപാതകൾ.
കൊച്ചി മെട്രോ ഇപ്പോൾ വൈറ്റില മുതൽ കാക്കനാട് വരെയുള്ള വാട്ടർ മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിലൊരു സംവിധാനം. 78 കി.മീ നീളത്തിൽ 28 ടെർമിനലുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ബോട്ട് സർവീസാണ് ഇതിലുള്ളത്. ഈ ജലപാതകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പലയിടത്തും വികസിച്ചു വരുന്നുണ്ടെങ്കിലും നിരവധി പോരായ്മകളും നിലനിൽക്കുന്നുണ്ട്. അതുപോലെ, വെസ്റ്റ് കോസ്റ്റ് കനാൽ പൂർത്തിയാകുന്നതോടെ കേരളത്തിലെ റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന്റെ 17 ശതമാനമെങ്കിലും ജലപാത വഴിയാക്കാമെന്ന് നാറ്റ്പാക് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു
∙ ഇന്ത്യയ്ക്ക് യൂറോപ്പിൽനിന്നൊരു വെല്ലുവിളി
14 രാജ്യങ്ങളും നാലു നദികളും നാല് കപ്പലുകളും അടങ്ങുന്ന, 46 രാത്രികൾ കപ്പലിൽ ചെലവഴിക്കുന്ന ടൂറിസം പദ്ധതിക്ക് യൂറോപ്പും തുടക്കമിടുകയാണ്. ഫ്രാൻസിലെ പാരിസ് മുതൽ റുമാനിയയിലെ ബുക്കാറസ്റ്റ് വരെയാണ് ഇതിന്റെ സഞ്ചാരം. ‘അമാവാട്ടർവെയ്സ് സെവൻ റിവർ ജേർണി’ എന്നാണ് ഇതിന്റെ പേര്. ജൂൺ ഒന്നിനാണ് ഈ ടൂറിസം പരിപാടിക്ക് തുടക്കമാവുക. 22 ലക്ഷത്തോളം രൂപയാണ് ഒരാൾക്ക് ഇതിന് ഈടാക്കുക. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ‍്സ്, ലക്സംബർഗ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ, റുമാനിയ എന്നീ രാജ്യങ്ങളിലൂടെയാണ് ഈ ക്രൂസ് കടന്നു പോവുക.
English Summary: All You Need to Know About the World's Longest River Cruise, Ganga Vilas