ഗംഗയില്‍ വള്ളംകളി, ബലൂണില്‍ ആകാശയാത്ര; വാരാണസി ഉത്സവച്ഛായയില്‍
പുതുവര്‍ഷം പിറന്നതോടെ പലവിധ ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം മുഴുവന്‍. പുണ്യനഗരമായ വാരാണസിയും ഉത്സവച്ഛായയിലാണ്. വാരാണസിയില്‍ ജനുവരി 17 മുതൽ 20 വരെ ഹോട്ട് എയർ ബലൂണിങ്, ബോട്ട് റേസിങ് ഫെസ്റ്റ് എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങു നിന്നുമുള്ള സഞ്ചാരികള്‍ എത്തുമെന്ന്

പുതുവര്‍ഷം പിറന്നതോടെ പലവിധ ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം മുഴുവന്‍. പുണ്യനഗരമായ വാരാണസിയും ഉത്സവച്ഛായയിലാണ്. വാരാണസിയില്‍ ജനുവരി 17 മുതൽ 20 വരെ ഹോട്ട് എയർ ബലൂണിങ്, ബോട്ട് റേസിങ് ഫെസ്റ്റ് എന്നിവ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങു നിന്നുമുള്ള സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഗംഗാപുത്ര, നാവിക് സേന, കാശി ലാഹിരി, ജൽ യോധാസ്, കാശി കീപ്പേഴ്‌സ്, ഗംഗാ ലാഹിരി, നൗക റൈഡേഴ്‌സ്, ജൽ സേന, ഗംഗാ വാഹിനി, ഭാഗീരഥി സേവക്‌സ്, ഹൗമുഖ് ജയന്റ്‌സ്, ഘാട്ട് കീപ്പേഴ്‌സ് എന്നിങ്ങനെ പന്ത്രണ്ടു ടീമുകള്‍ പങ്കെടുക്കുന്ന ബോട്ട് റേസ് ആണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മജ്ഹി സമുദായത്തിൽ നിന്നുള്ള പ്രാദേശിക ബോട്ടുകാരും ബോട്ട് റേസിങ് മുഖ്യധാരാ കായിക വിനോദമായ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ധരായ ബോട്ടുകാരും പരിപാടിയില്‍ മാറ്റുരയ്ക്കും. ദശശ്‌മേധ് ഘട്ടിൽ തുടങ്ങി രാജ് ഘട്ട് വരെ, കാശി വിശ്വനാഥ് ധാം, മേത്ത ഘട്ട്, പഞ്ച് ഗംഗാ ഘട്ട് എന്നിവ ഉൾക്കൊള്ളുന്ന, 3 കിലോമീറ്ററിലധികം നീളമുള്ള പ്രദേശത്താണ് ബോട്ട് റേസ് നടക്കുക.
ഹോട്ട് എയർ ബലൂൺ ഫെസ്റ്റ് നടത്തുന്നതിന്, യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്), ജപ്പാൻ, കാനഡ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികളെ ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പൈലറ്റുമാരും ഹോട്ട് എയർ ബലൂൺ ഫെസ്റ്റില്‍ പങ്കുചേരും. രാംനഗറിലെ സെൻട്രൽ ഹിന്ദു ബോയ്സ് സ്കൂളിലും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബി എച്ച് യു) ഗ്രൗണ്ടിലുമായിരിക്കും ഹോട്ട് എയര്‍ ബലൂണുകള്‍ പറന്നുയരുക. എത്രയായിരിക്കും ഇതിനുള്ള നിരക്ക് എന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല, കഴിഞ്ഞവര്‍ഷം ഒരാൾക്ക് 500 രൂപയായിരുന്നു
ഇത് രണ്ടാം തവണയാണ് വാരാണസിയിൽ ടൂറിസം വകുപ്പ് ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 2021- ല്‍ നടത്തിയ പരിപാടിയില്‍ വിദേശത്ത് നിന്ന് എട്ട് പൈലറ്റുമാരും ഇന്ത്യയിൽ നിന്ന് ആറ് പൈലറ്റുമാരും പങ്കെടുത്തിരുന്നു.
English Summary: Uttar Pradesh to host 4-day Hot Air Balloon and Boat Racing Fest from January 17